ദുബായ്: ഗൾഫ് നാടുകളിൽ രക്തദാന രംഗത്ത് 100 ക്യാമ്പുകൾ എന്ന ചരിത്ര നേട്ടം പൂർത്തിയാക്കി ഓൾ കേരള പ്രവാസി അസോസിയേഷൻ (AKPA). സംഘടനയുടെ 107-ാമത് രക്തദാന ക്യാമ്പ് ഒക്ടോബർ 22-ന് ദുബായിൽ വിജയകരമായി സംഘടിപ്പിച്ചു. ‘ഹോപ്പ് ഓഫ് ലൈഫ്’, ‘ലണ്ടൻ വിഷൻ ഒപ്റ്റിക്കൽ സെന്റർ’ എന്നിവരുമായി સહകരിച്ച് നടത്തിയ ക്യാമ്പിൽ 50-ഓളം പേർ രക്തദാനം ചെയ്തു.
പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി ഫൗണ്ടറും ചെയർമാനുമായ അഡ്വ. ഷാനവാസ് കാട്ടകത്ത് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രവാസ ലോകത്ത് ജീവൻരക്ഷാ ദൗത്യവുമായി 100-ലധികം ക്യാമ്പുകൾ പൂർത്തിയാക്കി മുന്നേറുന്ന അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ചടങ്ങിൽ സംബന്ധിച്ച പ്രമുഖർ അഭിനന്ദിച്ചു.
സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. പി.ടി. ഷിജിഷ്, യു.എ.ഇ അഭിഭാഷകൻ അഡ്വ. അസീസ് തോലേരി, കേരള എമർജൻസി ടീം യു.എ.ഇ പ്രസിഡന്റ് ദീപു എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ഹോപ്പ് ഓഫ് ലൈഫ് വൈസ് പ്രസിഡന്റ് ഷാജഹാൻ വലിയകത്ത്, ഷാനിബ്, മുഹ്‌സിന, അഞ്ജിത, സാജിർ, ഗോകുൽ, രേഷ്മ ജബ്ബാർ, മുഹമ്മദ് റൈഹാൻ, മുഹമ്മദ് റഫാൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
പ്രവർത്തന മികവിനുള്ള അംഗീകാരമായി 2026-ൽ എമിറേറ്റ്സ് ഹെൽത്ത് സർവീസസിന്റെയും (EHS) ദുബായ് ഹെൽത്തിന്റെയും (DH) പ്രശംസാപത്രം ഓൾ കേരള പ്രവാസി അസോസിയേഷൻ കരസ്ഥമാക്കിയിട്ടുണ്ട്.
ചടങ്ങിൽ ഓൾ കേരള പ്രവാസി അസോസിയേഷൻ ജി.സി.സി ചീഫ് കോർഡിനേറ്റർ അൽ നിഷാജ് ഷാഹുൽ സ്വാഗതവും നന്ദിയും രേഖപ്പെടുത്തി










