• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC

കിഴക്കൻ പ്രവിശ്യയിലെ പ്രോകെയർ ആശുപത്രി ഏറ്റെടുത്ത് സൗദിയിൽ 500 കിടക്കകളിലേക്ക് ശേഷി ഉയർത്തി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ

by UAE വാർത്ത ലേഖകൻ
3 months ago
in GCC, Saudi Arabia
Reading Time: 1 min read
24 0
കിഴക്കൻ പ്രവിശ്യയിലെ പ്രോകെയർ ആശുപത്രി ഏറ്റെടുത്ത് സൗദിയിൽ 500 കിടക്കകളിലേക്ക് ശേഷി ഉയർത്തി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ
132
VIEWS
Share on WhatsappShare on Facebook

റിയാദ്: ജിസിസിയിലെ പ്രമുഖ ആരോഗ്യപരിചരണ സേവനദാതാക്കളിലൊന്നായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ, അബ്ദുൽ റഹ്മാൻ സ്വാലിഹ് അൽ റജ്ഹി ആൻഡ് പാർട്ണേഴ്സ് കമ്പനി ഗ്രൂപ്പുമായുള്ള സംയുക്ത പങ്കാളിത്തത്തിലൂടെ സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രോകെയർ ആശുപത്രിയുടെ ഭൂരിപക്ഷ ഓഹരി ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. ഇതോടെ പ്രോകെയർ ആശുപത്രി ആസ്റ്ററിന്റെ ജിസിസി ആരോഗ്യപരിചരണ ശൃംഖലയുടെ ഭാഗമാകും. ഈ ഏറ്റെടുക്കലോടെ സൗദി അറേബ്യയിലെ ആസ്റ്ററിന്റെ ആകെ ആശുപത്രി കിടക്ക ശേഷി 500-ലേക്ക് ഉയർന്നതായും കമ്പനി അറിയിച്ചു.

2009-ൽ സ്ഥാപിതമായ പ്രോകെയർ ആശുപത്രി പ്രാഥമിക, ദ്വിതീയ, തൃതീയതല ആരോഗ്യ സേവനങ്ങൾ നൽകുന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാണ്. ആസ്റ്ററിന്റെ ഭാഗമാകുന്നതോടെ ആശുപത്രിയിൽ ആഗോള നിലവാരത്തിലുള്ള ചികിത്സാ മാനദണ്ഡങ്ങളും സംയോജിത ആരോഗ്യപരിചരണ മാതൃകയും നടപ്പാക്കും. പ്രാദേശിക സമൂഹത്തിന്റെ ആരോഗ്യ ആവശ്യങ്ങൾ പരിഗണിച്ച് കൂടുതൽ നൂതന മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.

ആസ്റ്ററിന്റെ നിക്ഷേപത്തിന്റെ ഭാഗമായി ആശുപത്രിയുടെ ലൈസൻസുള്ള കിടക്ക ശേഷി നിലവിലെ 100-ൽ നിന്ന് 209 ആയി വർധിപ്പിക്കും. ഇതിനൊപ്പം പുതിയ സ്പെഷ്യാലിറ്റികൾ, ആധുനിക മെഡിക്കൽ സാങ്കേതികവിദ്യകൾ, മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ എന്നിവയും അവതരിപ്പിക്കും. കാർഡിയോളജി സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ‘മൈ ആസ്റ്റർ’ പോലുള്ള ഡിജിറ്റൽ ഹെൽത്ത് സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനുമുള്ള പദ്ധതികളും നടപ്പാക്കും.

ആസ്റ്ററിന്റെ സൗദി അറേബ്യയിലെ വളർച്ചാ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ പങ്കാളിത്തമെന്ന് സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. കിഴക്കൻ പ്രവിശ്യയിലേക്കുള്ള പ്രവേശനം രാജ്യത്തോടുള്ള ആസ്റ്ററിന്റെ ദീർഘകാല പ്രതിബദ്ധതയുടെ ഭാഗമാണെന്നും സൗദി വിഷൻ 2030-ന്റെ ഭാഗമായി ആരോഗ്യ മേഖലയിലെ പരിവർത്തന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രോകെയർ ആശുപത്രിയുടെ ഏറ്റെടുക്കൽ സൗദി ആരോഗ്യ മേഖലയിലുള്ള ആസ്റ്ററിന്റെ ആത്മവിശ്വാസം കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പൻ പറഞ്ഞു. ആശുപത്രിയുടെ നിലവിലെ ക്ലിനിക്കൽ മികവും തന്ത്രപ്രധാനമായ സ്ഥാനവും ഉപയോഗപ്പെടുത്തി പുതിയ സ്പെഷ്യാലിറ്റി സേവനങ്ങൾ അവതരിപ്പിക്കാനും രോഗീകേന്ദ്രിത ആരോഗ്യപരിചരണം കൂടുതൽ മെച്ചപ്പെടുത്താനും കഴിയുമെന്ന് അവർ പറഞ്ഞു.

സൗദി അറേബ്യയിലെ ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ് സിഇഒ മുഹമ്മദ് അൽ ഷമ്മാരിയുടെ അഭിപ്രായത്തിൽ, കിഴക്കൻ പ്രവിശ്യയിലെ ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട പ്രത്യേക ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ആസ്റ്റർ പ്രോകെയർ ആശുപത്രി നിർണായക പങ്ക് വഹിക്കും. പ്രത്യേകിച്ച് കാർഡിയോളജി, സ്പെഷ്യലൈസ്ഡ് കെയർ മേഖലകളിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

അൽ റജ്ഹി ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് തുർക്കി അൽ റജ്ഹി പറഞ്ഞത്, കിഴക്കൻ പ്രവിശ്യയിലെ ആരോഗ്യപരിചരണ ഗുണനിലവാരവും ലഭ്യതയും ഉയർത്തുകയെന്ന പൊതുലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പങ്കാളിത്തമെന്നാണ്. പ്രോകെയറിന്റെ ശക്തമായ അടിത്തറയും ആസ്റ്ററിന്റെ ആഗോള വൈദഗ്ധ്യവും സംയോജിപ്പിച്ച് ഭാവിയിലെ മികച്ച ചികിത്സാകേന്ദ്രമാക്കി ആശുപത്രിയെ വികസിപ്പിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശുപത്രിയുടെ വികസന പദ്ധതികളുടെ ഭാഗമായി 60 ക്രിട്ടിക്കൽ കെയർ കിടക്കകളും ഏഴ് ഓപ്പറേഷൻ തിയറ്ററുകളും ഉൾപ്പെടുന്ന വിപുലീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഫിലിപ്സിന്റെ സഹകരണത്തോടെ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആധുനിക കാർഡിയാക് കത്തീറ്ററൈസേഷൻ ലബോറട്ടറിയും (കാത്ത് ലാബ്) സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര ചികിത്സാ വിഭാഗത്തിന്റെ വികസനവും മറ്റ് അടിസ്ഥാനസൗകര്യ നവീകരണങ്ങളും വിവിധ കമ്പനികളുടെ സഹകരണത്തോടെ നടപ്പിലാക്കുന്നുണ്ട്.

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, കാർഡിയോളജി, ഓർത്തോപീഡിക്സ്, എമർജൻസി മെഡിസിൻ, രോഗനിർണയ സേവനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ സമഗ്ര ആരോഗ്യ സേവനങ്ങൾ നൽകുന്ന പ്രോകെയർ ആശുപത്രി, ഇനി ആസ്റ്ററിന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങളിലൂടെ കൂടുതൽ ശക്തിപ്പെടുമെന്നാണ് വിലയിരുത്തൽ.

1987-ൽ ഡോ. ആസാദ് മൂപ്പൻ സ്ഥാപിച്ച ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഇന്ന് ജിസിസിയിലെ ഏറ്റവും വലിയ സംയോജിത ആരോഗ്യപരിചരണ ശൃംഖലകളിലൊന്നാണ്. 15 ആശുപത്രികൾ, 124 ക്ലിനിക്കുകൾ, 333 ഫാർമസികൾ, ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ പ്രവർത്തിക്കുന്ന ആസ്റ്റർ, 2011 മുതൽ റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിലൂടെ സൗദി അറേബ്യയിൽ സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്.

Tags: Aster DM HealthcareBusinessGCCGulfHEALTHHealthcareHospital AcquisitionSaudi ArabiaVision 2030

RelatedPosts

Saudi Arabia’s Ministry of Tourism is named strategic partner for the inaugural WTM Spotlight Riyadh, taking place September 8–10, 2026, at Riyadh Front.
Saudi Arabia

ഡബ്ല്യുടിഎം സ്പോട്ട്‌ലൈറ്റ് റിയാദ്: കന്നി പതിപ്പിൽ സൗദി ടൂറിസം മന്ത്രാലയം തന്ത്രപ്രധാന പങ്കാളി

Spot gold jumped 0.5% to $4,409.97 while US futures rose to $4,455.30 as a weaker dollar and falling bond yields lifted precious metals. Read the market report.
Business

ഡോളറും ബോണ്ട് യീൽഡും കുറഞ്ഞു; തിരിച്ചുവരവിന്റെ പാതയിൽ സ്വർണവില

Muliyar Kootayma UAE organized its annual blood donation camp at Al Kuwait Hospital, Deira, under the theme 'Be a Lifeline for Another Life.'
Community

മുളിയാർ കൂട്ടായ്മ യു.എ.ഇ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

National Bonds introduces 'Emirati Flex Friday', allowing eligible female UAE national employees to work remotely on Fridays to boost retention and flexibility.
Business

സ്വദേശ വനിതാ ജീവനക്കാർക്കായി ‘എമിറാത്തി ഫ്ലെക്സ് ഫ്രൈഡേ’ പ്രഖ്യാപിച്ച് നാഷണൽ ബോണ്ട്സ്

Lulu Group expands its retail network in Saudi Arabia with the opening of a 95,648 sq ft hypermarket in Madinah near the Haramain Railway Station.
Business

വിശുദ്ധനഗരമായ മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു

The UAE Fuel Price Steering Committee has announced revised petrol and diesel prices for September 2026. Super 98 rises to AED 3.80 per litre.
Business

സെപ്റ്റംബർ മാസത്തെ ഇന്ധനവില വർധിപ്പിച്ച് യുഎഇ; പെട്രോൾ നിരക്കിൽ 5.8 ശതമാനം വരെ വർധനവ്

LuLu Exchange celebrates 17 years of operations in the UAE, operating over 170 branches and digital remittance services via the LuLu Money app.
Business

യുഎഇയിൽ 17 വർഷം പൂർത്തിയാക്കി ലുലു എക്സ്ചേഞ്ച്; ആദ്യ ശാഖ പ്രവർത്തിച്ച അൽ വഹ്ദ മാളിൽ വാർഷികാഘോഷം

LuLu Group plans a Rs 2,000-crore investment in Madhya Pradesh for malls, hypermarkets, and agri-procurement following talks with CM Mohan Yadav in Dubai.
Business

ലുലു ഗ്രൂപ്പിനെ മധ്യപ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്

The 15th AIM Congress 2026 opens at Dubai World Trade Centre. LuLu Group Chairman Yusuff Ali and Indian state delegations explore trade and investment ties.
Business

മൂന്ന് ദിവസത്തെ വാർഷിക നിക്ഷേപക സംഗമത്തിനു ദുബായിൽ തുടക്കമായി

Dubai RTA launches the second cohort of its Advanced Leadership programme with Hult Ashridge, training 22 Emirati managers in governance and AI integration.
Business

ഭരണരംഗത്ത് ഭാവി നേതൃത്വത്തെ വാർത്തെടുക്കാൻ ദുബായ് ആർ.ടി.എ; അഡ്വാൻസ്ഡ് ലീഡർഷിപ്പ് രണ്ടാം ബാച്ചിന് തുടക്കം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.