അബൂദബി/മനാമ: യു.എ.ഇയുടെ ജീവ കാരുണ്യ പ്രസ്ഥാനങ്ങളായ ഓപറേഷൻ ഷിവൽറസ് നൈറ്റ്-3ഉം എമിറേറ്റ്‌സ് റെഡ് ക്രസന്റുമായി സഹകരിച്ച് റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ഓഫ് ദി കിംഗ്ഡം ഓഫ് ബഹ്‌റൈൻ (ആർ.എച്ച്.എഫ്) വിശുദ്ധ റമദാനിൽ ഗസ്സ മുനമ്പിലേക്ക് 100 ടൺ അടിയന്തര ദുരിതാശ്വാസ സഹായം അയച്ചു.
റഫാ അതിർത്തിയിലൂടെ പ്രവേശിക്കാനുള്ള തയാറെടുപ്പിനായി ഈജിപ്തിലെ അൽ അരീഷ് വിമാനത്താവളം വഴിയാണ് സഹായം അയച്ചത്.
ബഹ്‌റൈൻ രാജാവും ആർ.എച്ച്.എഫ് ഓണററി പ്രസിഡന്റുമായ ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദേശാനുസരണത്തിലും, ഹിസ് മജസ്റ്റി ദി കിംഗ് ഓഫ് ഹ്യുമാനിറ്റേറിയൻ വർക് ആൻഡ് യൂത്ത് അഫയേഴ്‌സ് പ്രതിനിധിയും ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ മാർഗനിദേശത്തിലുമാണ് ഈ മാനുഷിക സംരംഭം നടപ്പാക്കുന്നത്.
കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള ശുചിത്വ കിറ്റുകൾ, അടിസ്ഥാന ഭക്ഷ്യ വസ്തുക്കൾ, മരുന്നുകൾ, അവശ്യ മെഡിക്കൽ സാമഗ്രികൾ എന്നിവയാണ് ദുരിതാശ്വാസ സാമഗ്രികളിലുൾപ്പെടുന്നത്.
സഹോദര ഫലസ്തീൻ ജനത അനുഭവിക്കുന്ന കഠിനമായ മാനുഷിക സാഹചര്യങ്ങൾക്കിടയിൽ അവരെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാജ്യത്തിന്റെ ഉദാത്തമായ മാനുഷിക ദർശനത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ അടിയന്തര ദുരിതാശ്വാസ സംരംഭമെന്ന് ഫൗണ്ടേഷൻ ആക്ടിംഗ് സെക്രട്ടറി ജനറൽ എഞ്ചി.ഇബ്രാഹിം ദൽഹാൻ അൽ ദൂസരി പറഞ്ഞു. ന്യായമായ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ബഹ്‌റൈനിന്റെ ഉറച്ച പ്രതിബദ്ധതയെയും, അവയിൽ പ്രധാനമായ ഫലസ്തീൻ ലക്ഷ്യത്തെയും ഈ നടപടി അടിവരയിടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗസ്സയിലെ സഹോദര ജനതയ്ക്ക് സഹായം നൽകാനുള്ള ബഹ്‌റൈനിന്റെ ദീർഘ കാല സമീപനത്തിനനുസൃതമായി, അവരുടെ കഠിനമായ ജീവിത സാഹചര്യങ്ങൾ ലഘൂകരിക്കാനുള്ള ശ്രമത്തിൽ, ഫൗണ്ടേഷൻ അതിന്റെ മാനുഷിക ദൗത്യം തുടർന്നും നിർവഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Track the latest Malayalam news updates on uaevartha.com and stay informed with breaking news from the UAE, Kerala, India, and around the world. Get real-time updates on Gulf news, Dubai developments, visa rules, business, health, education, sports, and entertainment — all in one place.
Follow UAE Vartha for trusted, fast, and accurate Malayalam news coverage tailored for NRIs and global Malayalis.










































