തിരുവനന്തപുരം: ലൈഫ് സയൻസ്, ബയോടെക്നോളജി, ആരോഗ്യപരിചരണ രംഗത്തെ നൂതന സാങ്കേതികവിദ്യകൾ, ഗവേഷണം തുടങ്ങിയ മേഖലകളിൽ കേരളത്തിന്റെ ആഗോള സാധ്യതകൾ ഉയർത്തിക്കാട്ടി ബയോകണക്ട് 4.0 അന്താരാഷ്ട്ര ലൈഫ് സയൻസസ് കോൺക്ലേവ് സമാപിച്ചു.
ഒക്ടോബർ 8, 9 തീയതികളിൽ തിരുവനന്തപുരത്തെ ഹൈയത്ത് റീജൻസിയിൽ നടന്ന കോൺക്ലേവിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യവസായ പ്രമുഖർ, ഗവേഷകർ, സംരംഭകർ, നിക്ഷേപകർ എന്നിവർ പങ്കെടുത്തു. ലൈഫ് സയൻസ് മേഖലയിലെ അറിവുകളും നൂതന ആശയങ്ങളും കൈമാറുന്നതിനും വ്യവസായ-ഗവേഷണ മേഖലകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും വേദി സഹായകമായി.

കേരള സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോൺക്ലേവ്, സംസ്ഥാനത്തെ ലൈഫ് സയൻസ് മേഖലയിലെ വളർച്ചയ്ക്കും ആഗോള നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും നിർണായകമായ ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്.
കേരളത്തെ ആഗോള ലൈഫ് സയൻസ് ഹബ്ബാക്കി മാറ്റാൻ ബയോകണക്ട് 4.0; അന്താരാഷ്ട്ര സഹകരണത്തിനും നിക്ഷേപത്തിനും പുതിയ സാധ്യതകൾ
ആരോഗ്യപ്രവർത്തകൻ ഡോ: കെ.പി ഹുസൈൻ ബയോകണക്ട് 4.0 ൻ്റെ ഭാഗമായി.കോൺക്ലേവ് കേരളത്തിൻ്റെ ആരോഗ്യമേഖലയ്ക്കും വികസനത്തിനും കരുത്ത് പകരുമെന്ന് ഡോ:ഹുസൈൻ പറഞ്ഞു.
അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ, സാങ്കേതികവിദ്യാ കൈമാറ്റം, ഗവേഷണ സഹകരണങ്ങൾ, പുതിയ നിക്ഷേപ അവസരങ്ങൾ എന്നിവയ്ക്ക് ശക്തമായ അടിത്തറയൊരുക്കാൻ ബയോകണക്ട് 4.0-ന് കഴിഞ്ഞു. കേരളത്തിന്റെ വളർന്നുവരുന്ന ലൈഫ് സയൻസ് മേഖലയെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കുന്നതിനും ശാസ്ത്ര-സാങ്കേതിക രംഗത്തെ നൂതന ആശയങ്ങളെ വ്യവസായ സാധ്യതകളുമായി ബന്ധിപ്പിക്കുന്നതിനും കോൺക്ലേവ് പ്രാധാന്യം നൽകി.
കേരളത്തെ ലൈഫ് സയൻസ്, ഇന്നൊവേഷൻ, നിക്ഷേപം എന്നീ മേഖലകളിലെ ആഗോള കേന്ദ്രമായി വളർത്താനുള്ള ശ്രമങ്ങൾക്ക് ബയോകണക്ട് 4.0 പുതിയ ദിശാബോധം നൽകുമെന്നാണ് പ്രതീക്ഷ. മികച്ച സംഘാടനത്തിലൂടെയും അന്താരാഷ്ട്ര പങ്കാളിത്തത്തിലൂടെയും കോൺക്ലേവ് ശ്രദ്ധേയമായി










