ദുബായ്: നാലു പതിറ്റാണ്ട് യുഎഇയിൽ പ്രവാസിയായിരുന്ന തൃശ്ശൂർ അന്നമനട സ്വദേശി ചേനേപറമ്പിൽ വീട്ടിൽ മുഹമ്മദ് ഖാലിദ് ഹാജി (85) നാട്ടിൽ അന്തരിച്ചു. ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ സ്ഥാപകനും അൽ മുർഷിദി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് ഷാഫിയുടെ പിതാവാണ്.
ഭാര്യ: ഷെമി ഖാലിദ്. പരേതയായ ഷെഫിയ ഖാലിദും ഭാര്യയായിരുന്നു. മക്കൾ: മുഹമ്മദ് ഷാഫി, ഷാഹിദ ബുഖാരി. മരുമക്കൾ: മില ഫാത്തിമ, ബാബു ബുഖാരി.
ഖബറടക്കം ഇന്ന് (വ്യാഴാഴ്ച) വൈകീട്ട് മൂന്നിന് അന്നമനട കല്ലൂർ മഹല്ല് ഖബർസ്ഥാനിൽ നടക്കും.










