തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി സി.പി.ഐ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പറവൂരിൽ നേരിടാൻ കയ്പമംഗലം സിറ്റിങ് എം.എൽ.എ ഇ.ടി. ടൈസണെയാണ് പാർട്ടി രംഗത്തിറക്കുന്നത്. തുടർച്ചയായി രണ്ടുതവണ എം.എൽ.എയായ ടൈസണിന് ടേം വ്യവസ്ഥയിൽ ഇളവ് നൽകിയിട്ടുണ്ട്.
തൃശൂർ മണ്ഡലത്തിൽ നിലവിലെ എം.എൽ.എ പി. ബാലചന്ദ്രന് പകരം കവി ആലങ്കോട് ലീലാകൃഷ്ണനെയാണ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്. അദ്ദേഹം സിപിഐയുടെ സാംസ്കാരിക സംഘടനയായ യുവകലാസാഹിതിയുടെ സംസ്ഥാന പ്രസിഡന്റാണ്.
സിപിഐ സ്ഥാനാർഥികൾ
- നെടുമങ്ങാട് – ജി.ആർ. അനിൽ
- ചിറയിൻകീഴ് – മനോജ് ബി. ഇടമന
- കരുനാഗപ്പള്ളി – എം.എസ്. താര
- ചാത്തന്നൂർ – ആർ. രാജേന്ദ്രൻ
- ചടയമംഗലം – ജെ. ചിഞ്ചുറാണി
- പുനലൂർ – സി. അജയപ്രസാദ്
- അടൂർ – പ്രിജി ശശിധരൻ
- പീരുമേട് – കെ. സലിംകുമാർ
- വൈക്കം – പി. പ്രദീപ്
- ചേർത്തല – പി. പ്രസാദ്
- ഹരിപ്പാട് – ടി.ടി. ജിസ്മോൻ
- പറവൂർ – ഇ.ടി. ടൈസൺ
- മൂവാറ്റുപുഴ – എൻ. അരുൺ
- ഒല്ലൂർ – കെ. രാജൻ
- നാട്ടിക – ഗീത ഗോപി
- കൊടുങ്ങല്ലൂർ – വി.ആർ. സുനിൽകുമാർ
- കയ്പമംഗലം – കെ.കെ. വത്സരാജ്
- തൃശൂർ – ആലങ്കോട് ലീലാകൃഷ്ണൻ
- പട്ടാമ്പി – മുഹമ്മദ് മുഹസിൻ
- മണ്ണാർക്കാട് – മൻസിൽ അബൂബക്കർ
- നാദാപുരം – പി. വസന്തം
- തിരൂരങ്ങാടി – അജിത് കൊളാടി
- ഏറനാട് – ഷഫീർ കിഴിശ്ശേരി (സ്വതന്ത്രൻ)
- മഞ്ചേരി – വി.എം. മുസ്തഫ (സ്വതന്ത്രൻ)
- കാഞ്ഞങ്ങാട് – ഗോവിന്ദൻ പള്ളിക്കാപ്പിൽ
WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join









































