• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, July 15, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

വിദേശങ്ങളിലെ ഇന്ത്യൻ പാസ്‌പോർട്ട് വിതരണം: അൽഹിന്ദിന്റെ കരാർ ഡൽഹി ഹൈക്കോടതി റദ്ദാക്കി; ബി.എ.എസിന് താൽക്കാലിക അനുമതി

by UAE വാർത്ത ലേഖകൻ
2 hours ago
in Travel, World
Reading Time: 1 min read
22 1
Indian expatriates submitting passport and visa application documents at an outsourcing service center in the UAE.
125
VIEWS
Share on WhatsappShare on Facebook

യു.എ.ഇ, കുവൈത്ത്, സിംഗപ്പൂർ, ഓസ്‌ട്രേലിയ രാജ്യങ്ങളിലെ കോൺസുലർ ടെൻഡറുകളിൽ സുതാര്യത കുറവെന്ന് കോടതി; ഒരു മാസത്തിനകം പുതിയ ടെൻഡർ വിളിക്കാൻ കേന്ദ്രത്തിന് നിർദേശം.

ന്യൂഡൽഹി — ജൂലൈ 15, 2026 — യു.എ.ഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ പാസ്‌പോർട്ട്, വിസ തുടങ്ങിയ കോൺസുലർ സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനായി ‘അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസി’ ന് നൽകിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദാക്കി. എന്നാൽ പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നതുവരെ നിലവിലെ ഔദ്യോഗിക സേവനദാതാക്കളായ ‘ബി.എൽ.എസ് ഇന്റർനാഷണലി’ന് താൽക്കാലികമായി പ്രവർത്തനം തുടരാൻ കോടതി അനുമതി നൽകി. വിസ, പാസ്‌പോർട്ട് അപേക്ഷകൾ സമർപ്പിക്കാനാകാതെ പ്രതിസന്ധിയിലായിരുന്ന യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിലെ ലക്ഷക്കണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസമേകുന്നതാണ് ഈ വിധി.

ടെൻഡർ നടപടികളുടെ സാങ്കേതിക മൂല്യനിർണയ (Technical Evaluation) ഘട്ടത്തിൽ അയോഗ്യരാക്കപ്പെട്ട രണ്ട് കമ്പനികൾ സമർപ്പിച്ച ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. ടെൻഡർ പങ്കാളിത്തത്തിൽ വിവിധ കമ്പനികൾക്ക് മാർക്ക് നൽകിയതിന്റെ കൃത്യമായ മാനദണ്ഡങ്ങൾ വ്യക്തമാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ സുതാര്യതക്കുറവ് ചൂണ്ടിക്കാണിച്ചാണ് അൽഹിന്ദിന് നൽകിയ പുതിയ കരാർ കോടതി റദ്ദാക്കിയത്.

യു.എ.ഇയിലെ ഇന്ത്യൻ മിഷനുകൾക്ക് പുറമെ കുവൈത്ത്, സിംഗപ്പൂർ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ കോൺസുലർ സേവനങ്ങൾക്കായുള്ള കരാറുകളാണ് കോടതി റദ്ദാക്കിയത്. വരും ദിവസങ്ങളിൽ പ്രവാസികൾക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഒരു മാസത്തിനകം പുതിയ ടെൻഡർ നടപടികൾ ആരംഭിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ കരാറുകാരെ ഔദ്യോഗികമായി നിശ്ചയിക്കുന്നത് വരെ നിലവിലെ സംവിധാനമായ ബി.എ.എസ് വഴി തന്നെ സേവനങ്ങൾ തുടരും.

പുതിയ കരാറുമായി ബന്ധപ്പെട്ട നിയമതർക്കങ്ങളെ തുടർന്ന് ജൂലൈ 1 മുതൽ അൽഹിന്ദിന് ചുമതലയേൽക്കാൻ സാധിച്ചിരുന്നില്ല. ഇതേത്തുടർന്ന് രൂപപ്പെട്ട താൽക്കാലിക പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യൻ എംബസിയും ദുബായ് കോൺസുലേറ്റും നേരിട്ടായിരുന്നു അപേക്ഷകൾ സ്വീകരിച്ചിരുന്നത്. കോടതിയുടെ പുതിയ ഉത്തരവോടെ വിദേശങ്ങളിലെ ബി.എൽ.എസ് കേന്ദ്രങ്ങൾ വഴി അപേക്ഷാ സമർപ്പണം ഉടൻ തന്നെ പൂർണ്ണതോതിൽ പുനരാരംഭിക്കും.

Tags: Alhind TravelsBLS InternationalConsular Services OutsourcingDelhi High CourtDubai Indian ConsulateIndian Passport UAEMinistry of External AffairsNRI Passport Crisis

RelatedPosts

Representatives of the Dubai KMCC Kasargod District Committee holding an official meeting regarding the UAE Indian passport processing delays.
Travel

പാസ്‌പോർട്ട് സേവനങ്ങളിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണം; വർധിപ്പിച്ച ഫീസ് പിൻവലിക്കണം: കെ എം സി സി

July 15, 2026
യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; അപ്പോയിന്റ്മെന്റുകൾ ഓൺലൈനിലൂടെ ബുക്ക് ചെയ്യാം
Travel

യു.എ.ഇ.യിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളിലെ കാലതാമസവും ഫീസ് വർധനവും പരിഹരിക്കണം: ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി

July 10, 2026
ഷാർജ ഇന്ത്യൻ അസോസിയേഷനിൽ രണ്ട് ദിവസത്തെ പ്രത്യേക കോൺസുലാർ അറ്റസ്റ്റേഷൻ സേവനം നാളെ മുതൽ
Community

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ രണ്ട് ദിവസത്തെ പ്രത്യേക കോൺസുലാർ അറ്റസ്റ്റേഷൻ സേവനം നാളെ മുതൽ

July 3, 2026
യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം; അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി.
Abu Dhabi

യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം; അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി.

February 28, 2026
  • Trending
  • Latest
‘ഹൗസ്‌വൈഫ്’ പദവി ഒഴിവാക്കി നാഷണൽ ബോണ്ട്‌സ്; ഇനി മുതൽ ‘ജനറേഷൻ ഷേപ്പേഴ്സ്’

‘ഹൗസ്‌വൈഫ്’ പദവി ഒഴിവാക്കി നാഷണൽ ബോണ്ട്‌സ്; ഇനി മുതൽ ‘ജനറേഷൻ ഷേപ്പേഴ്സ്’

July 14, 2026
എമിറേറ്റ്സ് വിമാന ടിക്കറ്റുകൾ ഇനി തവണകളായി അടയ്ക്കാം; ഇന്ത്യൻ യാത്രക്കാർക്ക് പുതിയ ഇഎംഐ സൗകര്യം

എമിറേറ്റ്സ് വിമാന ടിക്കറ്റുകൾ ഇനി തവണകളായി അടയ്ക്കാം; ഇന്ത്യൻ യാത്രക്കാർക്ക് പുതിയ ഇഎംഐ സൗകര്യം

July 14, 2026
ദുബായിൽ 4 പുതിയ ബസ് സർവീസുകൾ കൂടി; 13 റൂട്ടുകൾ പരിഷ്കരിച്ച് ആർടിഎ

ദുബായിൽ 4 പുതിയ ബസ് സർവീസുകൾ കൂടി; 13 റൂട്ടുകൾ പരിഷ്കരിച്ച് ആർടിഎ

July 14, 2026
Representatives of the Dubai KMCC Kasargod District Committee holding an official meeting regarding the UAE Indian passport processing delays.

പാസ്‌പോർട്ട് സേവനങ്ങളിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണം; വർധിപ്പിച്ച ഫീസ് പിൻവലിക്കണം: കെ എം സി സി

July 15, 2026
Indian expatriates submitting passport and visa application documents at an outsourcing service center in the UAE.

വിദേശങ്ങളിലെ ഇന്ത്യൻ പാസ്‌പോർട്ട് വിതരണം: അൽഹിന്ദിന്റെ കരാർ ഡൽഹി ഹൈക്കോടതി റദ്ദാക്കി; ബി.എ.എസിന് താൽക്കാലിക അനുമതി

July 15, 2026
The iconic calligraphic exterior of the Dubai Museum of the Future, which is set to upgrade its interior exhibits ahead of a 2027 relaunch.

ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ താൽക്കാലികമായി അടക്കുന്നു; പുതിയ മാറ്റങ്ങളോടെ 2027-ൽ വീണ്ടും തുറക്കും

July 15, 2026
Representatives of the Dubai KMCC Kasargod District Committee holding an official meeting regarding the UAE Indian passport processing delays.
Travel

പാസ്‌പോർട്ട് സേവനങ്ങളിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണം; വർധിപ്പിച്ച ഫീസ് പിൻവലിക്കണം: കെ എം സി സി

July 15, 2026
The iconic calligraphic exterior of the Dubai Museum of the Future, which is set to upgrade its interior exhibits ahead of a 2027 relaunch.
Dubai

ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ താൽക്കാലികമായി അടക്കുന്നു; പുതിയ മാറ്റങ്ങളോടെ 2027-ൽ വീണ്ടും തുറക്കും

July 15, 2026
Sharjah Indian Association premises hosting a community consular service camp for Indian expatriates in the UAE
Sharjah

ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ നടത്തുന്ന പ്രത്യേക ക്യാമ്പിൽ വിവിധ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്താം; സമയം രാവിലെ 9 മുതൽ വൈകിട്ട് 4 വരെ.

July 15, 2026
കുവൈത്തിൻ്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി എം.എ. യൂസഫലിക്ക്
GCC

കുവൈത്തിൻ്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി എം.എ. യൂസഫലിക്ക്

July 15, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.