• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

പാസ്‌പോർട്ട് സേവനങ്ങളിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണം; വർധിപ്പിച്ച ഫീസ് പിൻവലിക്കണം: കെ എം സി സി

by UAE വാർത്ത ലേഖകൻ
1 month ago
in Travel
Reading Time: 1 min read
22 0
Representatives of the Dubai KMCC Kasargod District Committee holding an official meeting regarding the UAE Indian passport processing delays.
124
VIEWS
Share on WhatsappShare on Facebook

ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന പാസ്‌പോർട്ട് സേവനങ്ങളിലെ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

പാസ്‌പോർട്ട് സേവനങ്ങൾക്ക് അടുത്തിടെ വർധിപ്പിച്ച ഫീസ് പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയും പ്രയാസങ്ങളും സൃഷ്ടിച്ചിരിക്കുകയാണ്. സാധാരണ പ്രവാസികളെ പോലും ബാധിക്കുന്ന തരത്തിലുള്ള ഈ വർധനവ് പുനഃപരിശോധിച്ച് പിൻവലിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

നിലവിൽ പാസ്‌പോർട്ട് സേവനങ്ങൾക്കായി അപ്പോയിൻമെന്റ് ലഭിക്കുന്നതിനുപോലും ദിവസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. പാസ്‌പോർട്ട് അപേക്ഷ സമർപ്പിക്കുന്നതിനായി നേരിട്ട് സേവന കേന്ദ്രങ്ങളിൽ എത്തേണ്ടതും, തുടർന്ന് പാസ്‌പോർട്ട് കൈപ്പറ്റുന്നതിനും വീണ്ടും എത്തേണ്ടതും പ്രവാസികൾക്ക് അധിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.

അപേക്ഷ നടപടികൾ പൂർത്തിയാക്കിയ ശേഷവും പാസ്‌പോർട്ട് ലഭിക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം പ്രവാസികളുടെ യാത്രാ പദ്ധതികളെയും അടിയന്തര ആവശ്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജോലി, കുടുംബ ആവശ്യങ്ങൾ, നാട്ടിലേക്കുള്ള യാത്രകൾ തുടങ്ങിയ കാര്യങ്ങളിൽ പാസ്‌പോർട്ട് സേവനങ്ങളിലെ താമസം വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്.

അതേസമയം, യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യൻ കോൺസുലേറ്റും ഇന്ത്യൻ എംബസിയും നിരന്തരം ഇടപെടലുകൾ നടത്തുകയും ആവശ്യമായ സഹായങ്ങൾ നൽകാൻ പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ വർധിച്ചുവരുന്ന അപേക്ഷകളുടെ എണ്ണവും നിലവിലുള്ള സൗകര്യങ്ങളുടെ പരിമിതികളും പരിഗണിച്ച് കൂടുതൽ കാര്യക്ഷമമായ സംവിധാനങ്ങൾ ഒരുക്കേണ്ടത് അനിവാര്യമാണ്.

യുഎഇയിലെ ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നവരാണ്. അവരുടെ അടിസ്ഥാന ആവശ്യമായ പാസ്‌പോർട്ട്, കോൺസുലർ സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യമായും ജനസൗഹൃദപരമായും ലഭ്യമാക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കണം.

പ്രവാസികളുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് കൂടുതൽ സേവന സൗകര്യങ്ങൾ വർധിപ്പിക്കുകയും, അപ്പോയിൻമെന്റ് ലഭിക്കുന്നതിനുള്ള കാലതാമസം കുറയ്ക്കുകയും, പാസ്‌പോർട്ട് വിതരണം വേഗത്തിലാക്കുകയും ചെയ്യണമെന്ന് ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി
പ്രസിഡന്റ് സലാം കന്യപ്പാടി ജനറൽ സെക്രട്ടറി ഹനീഫ് ടി ആർ ട്രഷറർ ഡോക്ടർ ഇസ്മായിൽ എന്നിവർ ആവശ്യപ്പെട്ടു
ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളായ സലാം തട്ടാൻചേരി, സി.എച്ച്. നൂറുദ്ദീൻ, ഇസ്മായിൽ നാലാംവാതുക്കൽ, കെ.പി. അബ്ബാസ് കളനാട്, പി.പി. റഫീഖ് പടന്ന, ഹസ്സൈനാർ ബീജന്തടുക്ക, മൊയ്തീൻ അബ്ബ, സുബൈർ അബ്ദുള്ള, ഹനീഫ് ബാവ, ഫൈസൽ മൊഹ്‌സിൻ, സി.എ. ബഷീർ പള്ളിക്കര, ബഷീർ പാറപള്ളി, സുബൈർ കുബണൂർ , പി.ഡി. നൂറുദ്ദീൻ, അഷ്റഫ് ബായാർ, സിദ്ധീഖ് ചൗക്കി, റഫീഖ് കടാങ്കോട്, ആസിഫ് ഹൊസങ്കടി, സുനീർ, എൻ.പി. തുടങ്ങിയവർ സംബന്ധിച്ചു

Tags: Consular Services BacklogDubai Indian ConsulateDubai KMCCExpatriate Crisis UAEIndian Passport UAEKasargod KMCC DubaiNRI Travel DelaysPassport Fee Hike

RelatedPosts

Representatives and finance experts at an educational seminar in Dubai
Business

യു.എ.ഇയിൽ ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാകുന്നു;കെ.എം.സി.സി സൗജന്യ ശിൽപശാല ഓഗസ്റ്റ് 16ന്

Indian expatriates submitting passport and visa application documents at an outsourcing service center in the UAE.
Travel

വിദേശങ്ങളിലെ ഇന്ത്യൻ പാസ്‌പോർട്ട് വിതരണം: അൽഹിന്ദിന്റെ കരാർ ഡൽഹി ഹൈക്കോടതി റദ്ദാക്കി; ബി.എ.എസിന് താൽക്കാലിക അനുമതി

ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ ഫ്യൂച്ചർ ക്രാഫ്റ്റ് പദ്ധതി പ്രഖ്യാപിക്കുന്നു
Dubai

ഫ്യൂച്ചർ ക്രാഫ്റ്റ്വിദ്യാഭ്യാസ-കരിയർ ഗൈഡൻസ് സെല്ലുമായി കെ.എം.സി.സി.

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; അപ്പോയിന്റ്മെന്റുകൾ ഓൺലൈനിലൂടെ ബുക്ക് ചെയ്യാം
Travel

യു.എ.ഇ.യിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളിലെ കാലതാമസവും ഫീസ് വർധനവും പരിഹരിക്കണം: ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ രണ്ട് ദിവസത്തെ പ്രത്യേക കോൺസുലാർ അറ്റസ്റ്റേഷൻ സേവനം നാളെ മുതൽ
Community

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ രണ്ട് ദിവസത്തെ പ്രത്യേക കോൺസുലാർ അറ്റസ്റ്റേഷൻ സേവനം നാളെ മുതൽ

മഞ്ചേശ്വരത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം: എട്ട് പഞ്ചായത്തുകളിൽ പദ്ധതിയുമായി ദുബൈ കെഎംസിസി
UAE

മഞ്ചേശ്വരത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം: എട്ട് പഞ്ചായത്തുകളിൽ പദ്ധതിയുമായി ദുബൈ കെഎംസിസി

GDRFA Dubai immigration officers participating in the Dubai Mallathon indoor walking initiative at a local shopping mall.
Health

ദുബായ് മാളത്തോൺ; ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തം

Expatriates hoisting Indian and UAE national flags atop Masfout Mountains in Ajman.
Community

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം അജ്മാൻ മസ്ഫൂത് മലനിരകളുടെ മുകളിൽ ആഘോഷിച്ച് എ4 അഡ്വഞ്ചർ കൂട്ടായ്മ

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു
Community

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു

Indian Consul B.G. Krishnan hoisting the national flag during Independence Day celebrations in Ras Al Khaimah.
Ras Al Khaimah (RAK)

റാസൽ ഖൈമയിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.