ഇന്ത്യയുമായി പുതിയ വ്യാപാര കരാർ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് Donald Trump. കരാറിന്റെ ഭാഗമായി തീരുവകൾ 18 ശതമാനമായി കുറയ്ക്കുമെന്നും ഇന്ത്യയ്ക്കുമേൽ ചുമത്തിയിരുന്ന 25 ശതമാനം പിഴ തീരുവ പിൻവലിക്കുമെന്നും ട്രംപ് അറിയിച്ചു.
ഈ വ്യാപാരകരാർ ഇന്ത്യയുടെ പ്രധാനമന്ത്രി Narendra Modi യുടെ അഭ്യർഥന പ്രകാരമാണെന്നാണ് ട്രംപിന്റെ അവകാശവാദം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താമെന്ന് മോദി സമ്മതിച്ചുവെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.
മോദി തന്റെ ഏറ്റവും വലിയ സുഹൃത്തുക്കളിൽ ഒരാളാണെന്നും ശക്തനും ബഹുമാന്യനുമായ നേതാവാണെന്നും ട്രംപ് കുറിച്ചു.
അതേസമയം, വിഷയത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. കരാറിന്റെ വിശദാംശങ്ങൾ സംബന്ധിച്ച വ്യക്തതയ്ക്കായി ഇരുരാജ്യങ്ങളുടെയും ഔദ്യോഗിക പ്രസ്താവനകൾ കാത്തിരിക്കുകയാണ് അന്താരാഷ്ട്ര വ്യാപാര വൃത്തങ്ങൾ.
















