• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, August 19, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

ആറുമാസത്തിൽ 1,295 മാനുഷിക കേസുകൾക്ക് അംഗീകാരം നൽകി ദുബായ

by UAE വാർത്ത ലേഖകൻ
2 hours ago
in UAE
Reading Time: 1 min read
22 0
GDRFA Dubai headquarters building with UAE flag
123
VIEWS
Share on WhatsappShare on Facebook

2,267 അപേക്ഷകൾ പരിശോധിച്ചു; നിയമത്തിനൊപ്പം മനുഷ്യരുടെ സാഹചര്യങ്ങൾക്കും പരിഗണന

ദുബായ്: അസാധാരണമായ വ്യക്തിഗത സാഹചര്യങ്ങളിൽപ്പെട്ടവരുടെ അപേക്ഷകൾ പരിഗണിച്ച് 2026ന്റെ ആദ്യ ആറുമാസത്തിനിടെ 1,295 മാനുഷിക കേസുകൾക്ക് അംഗീകാരം നൽകിയതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു.
ഇക്കാലയളവിൽ മാനുഷിക കേസുകൾക്കായുള്ള ജി ഡി ആർ എഫ് എ സമിതി 2,267 അപേക്ഷകളാണ് പരിശോധിച്ചത്. ഓരോ അപേക്ഷയും പ്രത്യേകം പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തത്. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനൊപ്പം അംഗീകരിച്ച മാനുഷിക പരിഗണനാ മാനദണ്ഡങ്ങളും കണക്കിലെടുത്താണ് കേസുകൾ പരിശോധിച്ചത്.

GDRFA Dubai headquarters building with UAE flag

അസാധാരണ സാഹചര്യങ്ങളിൽപ്പെട്ടവരുടെ അപേക്ഷകളാണ് സമിതി പരിഗണിക്കുന്നത്. അപേക്ഷകന്റെ വ്യക്തിഗത സാഹചര്യം, പ്രശ്നത്തിന്റെ ഗൗരവം, ലഭ്യമായ രേഖകളും തെളിവുകളും തുടങ്ങിയവ വിശദമായി പരിശോധിച്ച ശേഷമാണ് സഹായം നൽകാനാകുമോ, മറ്റ് അനുയോജ്യമായ പരിഹാരം കണ്ടെത്താനാകുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത്.സാധാരണ നടപടിക്രമങ്ങളിൽ ഉൾപ്പെടാത്ത പ്രത്യേക സാഹചര്യങ്ങളോട് ആവശ്യമായ രീതിയിൽ പ്രതികരിക്കുമ്പോഴും നീതിയും സുതാര്യതയും നിയമപാലനവും ഉറപ്പാക്കുകയാണ് സമിതിയുടെ ലക്ഷ്യമെന്ന് ജി ഡി ആർ എഫ് എ വ്യകതമാക്കി

ജനങ്ങളെ സർക്കാർ തീരുമാനങ്ങളുടെ കേന്ദ്രത്തിൽ നിർത്തുന്ന ദുബായിയുടെ ഭരണ സമീപനത്തിന്റെ ഭാഗമാണ് മാനുഷിക കേസുകൾ പരിഗണിക്കുന്നത്. അതേസമയം രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ് : ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു:

ഒരു സർക്കാർ നേട്ടത്തിന്റെ മൂല്യം നൽകുന്ന സേവനങ്ങളുടെ എണ്ണത്തിൽ മാത്രം അളക്കാനാവില്ല. ആ സേവനങ്ങൾ മനുഷ്യരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന യഥാർഥ മാറ്റമാണ് പ്രധാനപ്പെട്ടത്. ഓരോ അപേക്ഷയ്ക്കും പിന്നിൽ കേൾക്കപ്പെടുകയും മനസ്സിലാക്കപ്പെടുകയും ശ്രദ്ധാപൂർവം പരിഗണിക്കപ്പെടുകയും ചെയ്യേണ്ട ഒരു വ്യക്തിയുടെ കഥയുണ്ട്-അൽ മർറി പറഞ്ഞു.ഓരോ മാനുഷിക കേസിനെയും വലിയ ഉത്തരവാദിത്തമായാണ് ജിഡിആർഎഫ്എ ദുബായ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ കേസും സൂക്ഷ്മമായി പരിശോധിച്ച് സാധ്യമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നു. മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കുന്നതിനൊപ്പം, അസാധാരണ സാഹചര്യങ്ങളിൽപ്പെട്ടവർക്ക് നിയമത്തിന്റെ പരിധിയിൽ ഉത്തരവാദിത്തത്തോടെയും ആവശ്യമായ ഇളവോടെയും പരിഗണന നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത സാഹചര്യങ്ങളിലുള്ളവരുടെ ആവശ്യങ്ങളോട് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പ്രതികരിക്കുന്നതിനായി മാനുഷിക കേസുകൾ കൈകാര്യം ചെയ്യുന്ന സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ജിഡിആർഎഫ്എ ദുബായ് അറിയിച്ചു.നിയമം പാലിക്കുന്നതിനൊപ്പം മനുഷ്യരുടെ പ്രയാസങ്ങൾക്കും പരിഗണന നൽകുക — ഇതാണ് ദുബായ് മുന്നോട്ടുവയ്ക്കുന്ന മാനുഷിക സമീപനമെന്ന് ജി ഡി ആർ എഫ് എ വിശദീകരിച്ചു

Tags: DUBAIDubai GovernmentGDRFAHumanitarian ReliefUAE immigrationUAE Residency

RelatedPosts

Baidu Apollo Go autonomous Robotaxi driving on a street in Dubai, UAE
Tech

ദുബായ് റോബോടാക്സി 40 ലക്ഷം കി.മീ പിന്നിട്ടു; 2030-ഓടെ 25% ഡ്രൈവർരഹിത ഗതാഗതം

Dubai International Holy Quran Award announcement setup
Community

ദുബായ് രാജ്യാന്തര ഖുർആൻ അവാർഡ്: 2027 പതിപ്പിലേക്ക് 135 രാജ്യങ്ങളിൽ നിന്ന് 20,500 അപേക്ഷകൾ; സർവകാല റെക്കോർഡ്

Dr. Anwar Mohammed Gargash, Diplomatic Adviser to the UAE President, addressing diplomatic developments.
World

തൊഴിൽ വിസ റദ്ദാക്കലും ഇറാന് സാമ്പത്തിക സഹായവും: വ്യാജ പ്രചാരണങ്ങൾ തള്ളി യു.എ.ഇ

Heat haze over Dubai city skyline during summer heatwave
Weather

യുഎഇയിൽ താപനില 50 ഡിഗ്രിയിലേക്ക്; വേനൽമഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

Roads and Transport Authority logo and traffic safety concept in Dubai
Travel

ദുബായ് റോഡ് സുരക്ഷാ ഫിലിം ഫെസ്റ്റിവൽ രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു; 3 ലക്ഷം ദിർഹം സമ്മാനം

GDRFA officers distributing cold drinking water and refreshments to outdoor workers in Dubai during summer.
UAE

ദുബായിൽ തൊഴിലാളികൾക്ക് ആശ്വാസമേകി ‘അൽ ഫരീജ് ഫ്രിഡ്ജ്’- പദ്ധതി

UAE humanitarian relief shipment being loaded for Gaza at Sharjah International Airport
World

ഗസ്സയിലേക്കുള്ള യുഎഇ ധനസഹായം 390 കോടി ഡോളർ കടന്നു; ആഗോള ആശ്വാസ വിതരണത്തിന്റെ 46 ശതമാനവും നൽകി

Inauguration ceremony of the Arab Youth Center facility in Al Muqabalain, Amman, with UAE and Jordanian officials.
World

അറബ് യൂത്ത് സെന്ററിന്റെ ആദ്യ അന്താരാഷ്ട്ര കേന്ദ്രം അമ്മാനിൽ പ്രവർത്തനം ആരംഭിച്ചു

Baidu Apollo Go autonomous Robotaxi driving on a street in Dubai, UAE
Tech

ദുബായ് റോബോടാക്സി 40 ലക്ഷം കി.മീ പിന്നിട്ടു; 2030-ഓടെ 25% ഡ്രൈവർരഹിത ഗതാഗതം

OpenAI CEO Sam Altman speaking about the future of ChatGPT screen access and personal AI assistants.
Tech

ഡിജിറ്റൽ സ്ക്രീനുകളും മീറ്റിംഗുകളും നിരീക്ഷിക്കുന്ന അടുത്ത തലമുറ ചാറ്റ്ജിപിടി ആറ് മാസത്തിനകം വരും: സാം ആൾട്ട്മാൻ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.