• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

മൂന്നാമത് ആയുഷ് കോണ്‍ഫറന്‍സും പ്രദര്‍ശനവും (ഐഎസിഇ) ദുബായില്‍:അടുത്തമാസം 15 മുതല്‍ 17 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിൽ

by Web Desk
8 months ago
in Dubai, News, UAE
Reading Time: 1 min read
25 0
മൂന്നാമത് ആയുഷ് കോണ്‍ഫറന്‍സും പ്രദര്‍ശനവും (ഐഎസിഇ) ദുബായില്‍:അടുത്തമാസം 15 മുതല്‍ 17 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിൽ
138
VIEWS
Share on WhatsappShare on Facebook

ദുബായ് :ലോകമെമ്പാടുമുള്ള ആരോഗ്യരംഗത്തെ ഗവേഷകരെയും പ്രൊഫഷണലുകളെയും ഒന്നിപ്പിക്കുന്ന മൂന്നാമത് ആയുഷ് കോണ്‍ഫറന്‍സും പ്രദര്‍ശനവും (ഐഎസിഇ) ദുബായില്‍ നടക്കും. അടുത്തമാസം 15 മുതല്‍ 17 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലാണ് ആയുര്‍വേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ സവിശേഷതകളെ ലോകജനതക്ക് പരിചയപ്പെടുത്തുന്ന വിപുലമായ സമ്മേളനം. ആയുഷ് മന്ത്രാലയത്തിന്റെയും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും രക്ഷാകര്‍തൃത്വത്തില്‍ സയന്‍സ് ഇന്ത്യ ഫോറവും വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷനും ചേര്‍ന്നാണ് അന്താരാഷ്ട്ര ആയുഷ് കോണ്‍ഫറന്‍സ് ആന്‍ഡ് എക്‌സിബിഷന്‍ 2026 സംഘടിപ്പിക്കുന്നത്.
ആയുഷ് ഗവേഷണം, വിദ്യാഭ്യാസം, ഗ്രീന്‍ മെഡിസിന്‍ എന്നീ മേഖലകളില്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണത്തിന്റെ സാധ്യതകള്‍ ഉള്‍പ്പെടെ സമ്മേളനത്തില്‍ പരിശോധിക്കുമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആയുഷ് ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും നിക്ഷേപത്തെയും വ്യാപാരത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ആയുഷ് ഫാര്‍മ, എഫ്എംസിജി ഉല്‍പ്പന്നങ്ങള്‍, ആയുഷ് സേവന ദാതാക്കള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ജൈവ ഉല്‍പ്പന്നങ്ങള്‍, ആയുഷ് ഉപകരണങ്ങള്‍, വിവിധ സര്‍ക്കാര്‍ ആയുഷ് സംവിധാനങ്ങള്‍ എന്നിവയും അന്താരാഷ്ട്ര പ്രദര്‍ശനം, ആയുഷ് സംവിധാനങ്ങളെക്കുറിച്ച് പൊതുജന അവബോധമുണ്ടാക്കാനായി വിവിധ പരിപാടികളുമുണ്ടാകും.
ഇന്ത്യയില്‍നിന്നും ആയുര്‍വേദ, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോ ചികിത്സാ മേഖലകളില്‍ നിന്നുള്ള പ്രമുഖരും ആരോഗ്യ വിദഗ്ദരും ആയുഷ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തും. എവിഡന്‍സ് ബേസ്ഡ് ആയുഷ് ഇന്റര്‍വെന്‍ഷന്‍സ് ഇന്‍ മൈന്‍ഡ്-ബോഡി ഹെല്‍ത്ത് എന്ന പ്രമേയത്തിലാണ് പരിപാടി. 35 ലേറെ രാജ്യങ്ങളില്‍നിന്നുള്ള 1200 ലേറെ ആയുഷ് പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ആയുഷ് സമ്പ്രദായത്തെക്കുറിച്ചുള്ള ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലും വേദിയില്‍ നടക്കും.
ഗ്ലോബല്‍ ഹോമിയോപ്പതിക് ഫൗണ്ടേഷന്‍, എമിറേറ്റ്‌സ് ആയുര്‍വേദ ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍, നിരവധി ആയുഷ് സംഘടനകളും സമ്മേളനത്തില്‍ പങ്കാളികളാകും. പരമ്പരാഗത ചികിത്സാ മേഖലകളില്‍ പേരെടുത്തവര്‍ മൂന്നുദിവസത്തെ സമ്മേളനത്തില്‍ സംസാരിക്കും. ഇന്ത്യ, യൂറോപ്പ്, അമേരിക്ക, മലേഷ്യ, ഓസ്‌ട്രേലിയ, ആഫ്രിക്ക, ജിസിസി രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നയരൂപകര്‍ത്താക്കള്‍, പ്രമുഖ വ്യക്തികള്‍, ആയുഷ് സംവിധാനത്തിലെ വിദഗ്ധര്‍ എന്നിവരുമെത്തും.
ആയുഷ് സംവിധാനത്തിന്റെ കീഴിലുള്ള കമ്പനികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സേവനദാതാക്കള്‍, ആശുപത്രികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, മരുന്ന് നിര്‍മാണ കമ്പനികള്‍ തുടങ്ങിയവ അണിനിരത്തിയുള്ള പ്രദര്‍ശനമാണ് പരിപാടിയുടെ ആകര്‍ഷണം. വിട്ടുമാറാത്ത രോഗങ്ങളുടെ പ്രതിരോധത്തെക്കുറിച്ച് ആഗോള അവബോധം സൃഷ്ടിക്കുകയെന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ വിശ്വസനീയമായ ആരോഗ്യസംരക്ഷണ സംവിധാനമായി ആയുഷിനെ ഉയര്‍ത്തികാണിക്കും. പ്രദര്‍ശനം പൊതുജനങ്ങള്‍ക്ക് സൗജന്യമായിരിക്കും. ആയുഷ് മന്ത്രാലയത്തിന്റെ രക്ഷാകര്‍തൃത്വത്തില്‍ 2017 ലും 2024 ലും ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആയുഷ് സമ്മേളനം വിജയകരമായി സംഘടിപ്പിച്ചിരുന്നു.
വിജ്ഞാനഭാരതി സെക്രട്ടറി ജനറല്‍ വിവേകാനന്ദ പൈ, സയന്‍സ് ഇന്ത്യാ ഫോറം രക്ഷാധികാരി സിദ്ധാര്‍ഥ് ബാലചന്ദ്രന്‍, പ്രസിഡന്റ് ഡോ.സതീഷ് കൃഷ്ണന്‍, ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ഇസ എം ബസ്താകി,
ഐഎസിഇ സെക്രട്ടറി ജനറല്‍ ഡോ.വി.എല്‍ ശ്യാം, യുഎഇ യോഗാ കമ്മിറ്റി പ്രസിഡന്റ് അഹ്‌മദ് ഇബ്രാഹിം മുസാബിഹ്, വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന്‍ ട്രസ്റ്റി ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

RelatedPosts

Dubai RTA launches the second cohort of its Advanced Leadership programme with Hult Ashridge, training 22 Emirati managers in governance and AI integration.
Business

ഭരണരംഗത്ത് ഭാവി നേതൃത്വത്തെ വാർത്തെടുക്കാൻ ദുബായ് ആർ.ടി.എ; അഡ്വാൻസ്ഡ് ലീഡർഷിപ്പ് രണ്ടാം ബാച്ചിന് തുടക്കം

Dubai Airport Clears Over 745,000 Travellers Through ‘Red Carpet’ Biometric Walkway in Eight Months
Travel

3.4 സെക്കൻഡിൽ എമിഗ്രേഷൻ; ദുബായിയുടെ ‘റെഡ് കാർപെറ്റിലൂടെ’ 7.45 ലക്ഷം യാത്രക്കാർ

Arun Parthan won first prize in the UAE's Maveli contest held during the 'Eenam' Onam celebrations by Nmmade Thrissur at Habitat School, Ajman.
Community

യുഎഇയിൽ ‘മാവേലി മത്സരം’ ശ്രദ്ധേയമായി18 മാവേലിമാർ മാറ്റുരച്ചു; അരുൺ പാർത്ഥൻ ഒന്നാം സ്ഥാനത്ത്

UAE President Sheikh Mohamed bin Zayed visits Germany as bilateral trade hits $15.51B. Discover key pacts across green hydrogen, AI data centers, and industrial investments.
World

യുഎഇ–ജർമ്മനി ബന്ധത്തിൽ പുതിയ യുഗം: ഊർജ്ജ-സാങ്കേതിക-വ്യാവസായിക സഹകരണം ശക്തമാക്കി ഇരുരാജ്യങ്ങളും

Dubai Culture launches the ‘Stories of Wulfa’ competition, offering Dh2 million to fund a 15-episode animated series exploring UAE heritage and folklore.
Entertainment

സ്വദേശി അനിമേഷൻ പരമ്പര നിർമിക്കാൻ 20 ലക്ഷം ദിർഹത്തിന്റെ ഗ്രാന്റുമായി ദുബായ് കൾച്ചർ; അപേക്ഷ ക്ഷണിച്ചു

Mohamed bin Zayed University for Humanities hosts an education and family conference in Abu Dhabi on Sept. 15–17, addressing AI, parenting, and identity.
Education

വിദ്യാഭ്യാസ രംഗത്തെ പുതിയ വെല്ലുവിളികളും കുടുംബവും; യുഎഇയിൽ ഉന്നതതല സമ്മേളനം സെപ്റ്റംബർ 15 മുതൽ

Dubai RTA launches the second cohort of its Advanced Leadership programme with Hult Ashridge, training 22 Emirati managers in governance and AI integration.
Business

ഭരണരംഗത്ത് ഭാവി നേതൃത്വത്തെ വാർത്തെടുക്കാൻ ദുബായ് ആർ.ടി.എ; അഡ്വാൻസ്ഡ് ലീഡർഷിപ്പ് രണ്ടാം ബാച്ചിന് തുടക്കം

Dubai Airport Clears Over 745,000 Travellers Through ‘Red Carpet’ Biometric Walkway in Eight Months
Travel

3.4 സെക്കൻഡിൽ എമിഗ്രേഷൻ; ദുബായിയുടെ ‘റെഡ് കാർപെറ്റിലൂടെ’ 7.45 ലക്ഷം യാത്രക്കാർ

Arun Parthan won first prize in the UAE's Maveli contest held during the 'Eenam' Onam celebrations by Nmmade Thrissur at Habitat School, Ajman.
Community

യുഎഇയിൽ ‘മാവേലി മത്സരം’ ശ്രദ്ധേയമായി18 മാവേലിമാർ മാറ്റുരച്ചു; അരുൺ പാർത്ഥൻ ഒന്നാം സ്ഥാനത്ത്

UAE President Sheikh Mohamed bin Zayed visits Germany as bilateral trade hits $15.51B. Discover key pacts across green hydrogen, AI data centers, and industrial investments.
World

യുഎഇ–ജർമ്മനി ബന്ധത്തിൽ പുതിയ യുഗം: ഊർജ്ജ-സാങ്കേതിക-വ്യാവസായിക സഹകരണം ശക്തമാക്കി ഇരുരാജ്യങ്ങളും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.