• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, October 30, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് ആഗോള അംഗീകാരം; ദുബായ് അൽ ജലീല ഫൗണ്ടേഷൻ കെട്ടിടത്തിന് യുഎസ് ലീഡ് ഗോൾഡ് സർട്ടിഫിക്കേഷൻ

by UAE വാർത്ത ലേഖകൻ
1 day ago
in Business
Reading Time: 1 min read
22 0
Al Jalila Foundation secures USGBC LEED Gold EBOM certification in Dubai, highlighting solar adoption, water efficiency, and sustainable facility operations.
122
VIEWS
Share on WhatsappShare on Facebook

ഊർജ-ജല സംരക്ഷണം, മാലിന്യ സംസ്കരണം എന്നിവയിലെ കാര്യക്ഷമത മുൻനിർത്തി യുഎസ് ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ അന്താരാഷ്ട്ര ബഹുമതി.

ദുബായ്, ഒക്ടോബർ 29, 2026 : ദുബായ് ഹെൽത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ വിഭാഗമായ അൽ ജലീല ഫൗണ്ടേഷന്റെ ആസ്ഥാന മന്ദിരത്തിന് യു.എസ് ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ (USGBC) പ്രശസ്തമായ ‘ലീഡ് ഗോൾഡ്’ (LEED Gold) സർട്ടിഫിക്കേഷൻ ലഭിച്ചു. പരിസ്ഥിതി സൗഹൃദമായ പ്രവർത്തനങ്ങളും ഊർജ കാര്യക്ഷമതയും മുൻനിർത്തിയാണ് ഈ ആഗോള അംഗീകാരം.

നിലവിലുള്ള കെട്ടിടങ്ങളുടെ പാരിസ്ഥിതിക കാര്യക്ഷമത വിലയിരുത്തുന്ന ‘ലീഡ് എക്സിസ്റ്റിങ് ബിൽഡിങ്സ്: ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ്’ (EBOM) മാനദണ്ഡങ്ങൾ പ്രകാരമാണ് ബഹുമതി. ഒരു വർഷം നീണ്ട സമഗ്രമായ നിരീക്ഷണങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് നേട്ടം. കെട്ടിടത്തിലെ വൈദ്യുതി-കുടിവെള്ള ഉപയോഗം, മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ശുദ്ധവായുവിന്റെ ലഭ്യത, ജീവനക്കാരുടെ ആരോഗ്യസുരക്ഷ എന്നിവ പരിശോധിച്ച ശേഷമാണ് കൗൺസിൽ അംഗീകാരം നൽകിയത്.

പോസിറ്റീവ് സീറോ ചെയർമാൻ മുഹമ്മദ് അബ്ദുൽഗഫാർ ഹുസൈൻ, അൽ ജലീല ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ആമിർ അൽ സറൂണിക്ക് ഔദ്യോഗിക സർട്ടിഫിക്കറ്റ് കൈമാറി. ഇരു സ്ഥാപനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു.

കെട്ടിടത്തിന്റെ ഊർജ ഉപഭോഗം കുറയ്ക്കുന്നതിനായി പ്രാദേശിക ക്ലീൻ എനർജി സംരംഭമായ പോസിറ്റീവ് സീറോയുമായി സഹകരിച്ച് 2024-ൽ ഫൗണ്ടേഷൻ സോളാർ പദ്ധതി ആരംഭിച്ചിരുന്നു. പാർക്കിംഗ് കേന്ദ്രങ്ങളിലും കെട്ടിടത്തിന്റെ മുകൾഭാഗത്തുമായി സ്ഥാപിച്ച സോളാർ പാനലുകൾ, സെൻട്രൽ കൺട്രോൾ സംവിധാനമുള്ള എൽ.ഇ.ഡി ലൈറ്റുകൾ, ഡിസ്ട്രിക്റ്റ് കൂളിംഗ്, ഓട്ടോമേറ്റഡ് ബിൽഡിംഗ് മാനേജ്‌മെന്റ് സംവിധാനങ്ങൾ എന്നിവ വഴിയാണ് കാർബൺ പുറന്തള്ളൽ ഗണ്യമായി കുറച്ചത്.

പരിശോധനാ കാലയളവിൽ കെട്ടിടത്തിലെ മൊത്തം ജല ഉപയോഗം 31.6 ലക്ഷം (3.16 million) ഗ്യാലനായി രേഖപ്പെടുത്തി. പ്രത്യേക വാട്ടർ മീറ്ററുകൾ സ്ഥാപിച്ച് പ്രതിമാസ കുടിവെള്ള ഉപഭോഗം കൃത്യമായി നിരീക്ഷിച്ചാണ് പാഴാകുന്നത് തടഞ്ഞത്.

മാലിന്യങ്ങൾ ശാസ്ത്രീയമായി വേർതിരിച്ച് പുനരുപയോഗിക്കുന്നതിലും കൃത്യമായ മുൻകരുതലുകൾ സ്വീകരിച്ചു. പേപ്പർ, കാർഡ്ബോർഡ്, ഗ്ലാസ്, പ്ലാസ്റ്റിക്, ലോഹങ്ങൾ എന്നിവയ്ക്കായി പ്രത്യേക സംഭരണ സംവിധാനങ്ങൾ ഒരുക്കി. ബാറ്ററികൾ, ഫ്ലൂറസെന്റ് ലാമ്പുകൾ തുടങ്ങിയ ഇലക്ട്രോണിക് മാലിന്യങ്ങൾ അപകടരഹിതമായി നിർമാർജനം ചെയ്യുന്നതിനും കർശന നിർദേശങ്ങൾ നടപ്പിലാക്കി. റീസൈക്ലിംഗ് നിരക്ക് കൃത്യമായി രേഖപ്പെടുത്തി പൊതു മാലിന്യനിക്ഷേപം ഒഴിവാക്കാനും ഫൗണ്ടേഷന് സാധിച്ചു.

കെട്ടിടത്തിനകത്തെ വായുവിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ കാർബൺ ഡൈ ഓക്സൈഡ്, ടോട്ടൽ വോളറ്റൈൽ ഓർഗാനിക് കോമ്പൗണ്ട്സ് (TVOC) എന്നിവയുടെ അളവ് നിരന്തരം പരിശോധിച്ചു. പൂർണമായും പ്രകൃതിദത്തവും വിഷാംശമില്ലാത്തതുമായ ഗ്രീൻ ക്ലീനിംഗ് സാമഗ്രികൾ മാത്രമാണ് ശുചീകരണത്തിന് ഉപയോഗിക്കുന്നത്.

പരിസ്ഥിതി സംരക്ഷണത്തോടൊപ്പം സുസ്ഥിര പ്രവർത്തന മാതൃകകൾ നടപ്പിലാക്കാനുള്ള ദുബായ് ഹെൽത്തിന്റെ പ്രതിബദ്ധതയാണ് ഈ അംഗീകാരമെന്ന് ഡോ. ആമിർ അൽ സറൂണി വ്യക്തമാക്കി. സ്വന്തമായി ഉൽപ്പാദിപ്പിക്കുന്ന സൗരോർജവും ശാസ്ത്രീയ നിയന്ത്രണ സംവിധാനങ്ങളും ഒരുമിക്കുമ്പോൾ കെട്ടിടങ്ങളുടെ പ്രവർത്തനക്ഷമത വർധിക്കുമെന്ന് പോസിറ്റീവ് സീറോ സി.ഇ.ഒ ഡേവിഡ് ഔറിയോ ചൂണ്ടിക്കാട്ടി.

Tags: Al Jalila FoundationDUBAIDubai HealthGreen BuildingsLEED GoldRenewable EnergySustainabilityUAEUSGBC

RelatedPosts

UAE authorities confirm no new oil leak from tanker GEM NO.2. Clean-up operations continue across coastal areas, with drinking water and seafood safe.
Environment

യുഎഇ തീരത്തെ എണ്ണച്ചോർച്ച നിയന്ത്രണവിധേയം; പുതിയ ചോർച്ചയില്ലെന്ന് അധികൃതർ

Dubai, UAE, Arabic Language, Education, Indo-Arab Relations, International Council for Arabic Language, Higher Education
Education

ഇന്തോ–അറബ് അക്കാദമിക ബന്ധത്തിന് കരുത്തേകി അന്താരാഷ്ട്ര അറബി ഭാഷാ സമ്മേളനം സമാപിച്ചു.

The Indian Media Forum (IMF) celebrated its annual day at Thumbay Medicity in Ajman, drawing prominent business leaders, artists, and UAE journalists.
Business

ഇന്ത്യൻ മീഡിയാ ഫോറം വാർഷികാഘോഷം അജ്മാനിൽ നടന്നു

Tata Group's Titan Watches reveals in-house mechanical movement Vetra at Mall of the Emirates and targets 70 new boutique openings across the GCC region.
Business

സ്വന്തം മെക്കാനിക്കൽ മൂവ്‌മെന്റ് ‘വെട്ര’ പുറത്തിറക്കി ടൈറ്റൻ; ഗൾഫിൽ 70 പുതിയ ഷോറൂമുകൾ ലക്ഷ്യം

Dubai revises speed limits on five major corridors starting November 1. View affected routes, updated radar camera thresholds, and UAE traffic fine details.
Travel

ദുബായിലെ അഞ്ച് പ്രധാന റോഡുകളിൽ വേഗപരിധി പരിഷ്കരിച്ചു; പുതിയ നിരക്കുകൾ നവംബർ 1 മുതൽ

Dubai RTA opens the final bridge of the Dh696M World Trade Centre project, slashing intersection delays from 12 minutes to 90 seconds.
Business

ദുബായ് വേൾഡ് ട്രേഡ് സെന്റർ മേൽപ്പാലം ഗതാഗതത്തിന് തുറന്നു

Saudi-led coalition air defense forces intercepted and destroyed a drone over the Riyadh area, coalition spokesman Colonel Turki Al-Malki confirmed.
Saudi Arabia

റിയാദിൽ ഡ്രോൺ തകർത്ത് സൗദി സഖ്യസേന

Qatar pushes for US-Iran peace talks next week as naval mine incidents in the Strait of Hormuz and Houthi strikes challenge Middle East stability.
World

യുഎസ്-ഇറാൻ സമാധാന നീക്കങ്ങൾ സജീവം; ഹോർമുസിലും സൗദി അതിർത്തിയിലും സംഘർഷം അയവില്ലാതെ

UAE authorities confirm no new oil leak from tanker GEM NO.2. Clean-up operations continue across coastal areas, with drinking water and seafood safe.
Environment

യുഎഇ തീരത്തെ എണ്ണച്ചോർച്ച നിയന്ത്രണവിധേയം; പുതിയ ചോർച്ചയില്ലെന്ന് അധികൃതർ

Dubai, UAE, Arabic Language, Education, Indo-Arab Relations, International Council for Arabic Language, Higher Education
Education

ഇന്തോ–അറബ് അക്കാദമിക ബന്ധത്തിന് കരുത്തേകി അന്താരാഷ്ട്ര അറബി ഭാഷാ സമ്മേളനം സമാപിച്ചു.

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.