അബുദാബി: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച ആഘോഷിക്കും. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റംസാൻ 30 ദിവസം പൂർത്തിയാക്കിയാണ് ഈദ് ആഘോഷം. യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച പെരുന്നാൾ.
ഒമാനിൽ മാസപ്പിറവി നിരീക്ഷണത്തിന് ശേഷം വ്യാഴാഴ്ച തീരുമാനമെടുക്കും. ചില രാജ്യങ്ങളിൽ സുരക്ഷയും കാലാവസ്ഥാ മുന്നറിയിപ്പും കാരണം പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം നടത്തും.
WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join









































