• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, October 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

ഇത്തിഹാദ് യാത്രക്കാർക്ക് അധിക ബാഗേജ് ആനുകൂല്യം; മൂന്ന് കിലോ വരെ സൗജന്യമായി കൊണ്ടുപോകാം

by UAE വാർത്ത ലേഖകൻ
5 months ago
in Abu Dhabi, UAE
Reading Time: 1 min read
23 1
ഇത്തിഹാദ് യാത്രക്കാർക്ക് അധിക ബാഗേജ് ആനുകൂല്യം; മൂന്ന് കിലോ വരെ സൗജന്യമായി കൊണ്ടുപോകാം
131
VIEWS
Share on WhatsappShare on Facebook

അബൂദബി: ഇത്തിഹാദ് എയർവേയ്സിൽ യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സൗകര്യങ്ങളുമായി പുതിയ പ്രഖ്യാപനം. അബൂദബി സിറ്റി, മുസ്സഫ, അൽ ഐൻ എന്നിവിടങ്ങളിലെ മൊറാഫിക്ക് സിറ്റി ചെക്ക്-ഇൻ കേന്ദ്രങ്ങളിൽ നിന്ന് ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കുന്ന യാത്രക്കാർക്ക് ഇനി മുതൽ ടിക്കറ്റിൽ അനുവദിച്ചിരിക്കുന്ന ബാഗേജ് പരിധിക്ക് പുറമെ മൂന്ന് കിലോ അധിക ബാഗേജ് സൗജന്യമായി കൊണ്ടുപോകാൻ സാധിക്കും.

യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാനുഭവം നൽകുന്നതിനായി അവതരിപ്പിച്ചിരിക്കുന്ന ഈ പ്രത്യേക ആനുകൂല്യം ആഗസ്റ്റ് 16 വരെ യാത്ര ചെയ്യുന്നവർക്കാണ് ലഭ്യമാകുക. കൂടാതെ ഇത്തിഹാദ് ഗസ്റ്റ് കാർഡ് ഉള്ള യാത്രക്കാർക്ക് 1000 അധിക മൈൽസ് പോയിന്റുകളും ലഭിക്കും.

അബൂദബി സിറ്റിയിലെ മിന ക്രൂസ് ടെർമിനലിൽ 24 മണിക്കൂറും സിറ്റി ചെക്ക്-ഇൻ സേവനം ലഭ്യമാണ്. മുറൂർ റോഡിൽ മദീന സായിദ് ഷോപ്പിങ് മാളിന് എതിർവശത്തുള്ള ഇത്തിഹാദ് ഓഫീസിൽ രാവിലെ 10 മണി മുതൽ രാത്രി 10 മണിവരെയും സേവനം ലഭിക്കും. മുസ്സഫ ഷാബിയ 11-ലും അൽ ഐനിലെ കുവൈത്താത്ത് ലുലു മാളിലും രാവിലെ 10 മണി മുതൽ രാത്രി 10 മണിവരെ സിറ്റി ചെക്ക്-ഇൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

യാത്രയ്ക്കു 24 മണിക്കൂർ മുൻപ് മുതൽ നാല് മണിക്കൂർ മുൻപ് വരെ യാത്രക്കാർക്ക് സിറ്റി ടെർമിനലിൽ ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാം. ലഗേജ് ഇവിടെ തന്നെ കൈമാറി ബോർഡിങ് പാസ് വാങ്ങി വിമാനത്താവളത്തിലെത്തുന്നവർക്ക് നീണ്ട നിരകൾ ഒഴിവാക്കി നേരിട്ട് സെക്യൂരിറ്റി പരിശോധനയിലേക്ക് കടക്കാൻ സാധിക്കുന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന നേട്ടം.

സേവന നിരക്കായി മുതിർന്നവരിൽ നിന്ന് 35 ദിർഹവും കുട്ടികളിൽ നിന്ന് 25 ദിർഹവും രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 15 ദിർഹവും ഈടാക്കും. വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാരുടെ യാത്രാനടപടികൾ കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും പൂർത്തിയാക്കുന്നതിനുമാണ് സിറ്റി ചെക്ക്-ഇൻ സംവിധാനം നടപ്പിലാക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് മൊറാഫിക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.

Tags: Abu Dhabi AirportsEtihad AirwaysLatest NewsUAE newsUnited Arab Emirates updates

RelatedPosts

PublisHer, founded by Sheikha Bodour Al Qasimi, has opened nominations for the 2027 PublisHer Excellence Awards across three categories until January 12, 2027.
Business

പബ്ലിഷർ എക്സലൻസ് അവാർഡ്സ് 2027: ആഗോള പ്രസാധന രംഗത്തെ വനിതാ പ്രതിഭകൾക്കായി നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു

Dubai Municipality's five-day community hub at City Centre Mirdif offers interactive workshops on urban farming, science labs, and civic safety for children.
Community

നഗരഭരണത്തിന്റെ കാണാപ്പുറങ്ങൾ അടുത്തറിയാൻ കുട്ടികൾക്ക് അവസരം: മിർദിഫിൽ ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രത്യേക സംരംഭം

Sharjah Child Safety Organisation wraps first phase of Ahl Al Athar initiative, training 15 Parents' Council delegates on cyber safety and family guidance.
Education

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷാകർതൃ അംബാസഡർമാർ; ഷാർജയിൽ ‘അഹ്ൽ അൽ അഥർ’ പദ്ധതി പുരോഗമിക്കുന്നു

National Award winner V.C. Abhilash headlines 'Cinematica with VC' workshop in Ajman, highlighting modern screenwriting, digital tech, and pre-production planning.
Entertainment

മലയാള സിനിമയുടെ കരുത്ത് വേറിട്ട കഥ പറച്ചിലും സാങ്കേതിക മുന്നേറ്റവുമെന്ന് സംവിധായകൻ വി.സി. അഭിലാഷ്; അജ്മാനിൽ സിനിമാ ശിൽപശാല നടന്നു

Dubai's RTA weighs extending metro operating hours, adding bus trips, and installing more air-conditioned shelters after meeting commuters at Al Ghubaiba.
Travel

ദുബായ് മെട്രോ സർവീസ് സമയം നീട്ടുന്നത് പരിഗണനയിൽ; ബസുകളുടെ എണ്ണം കൂട്ടാനും നിർദേശം

GDRFA Dubai chief Lt. Gen. Mohammed Al Marri outlines plans for predictive, seamless public services ahead of the major UAE government overhaul set for November.
UAE

നവംബറിലെ വൻകിട ഭരണപരിഷ്കാരത്തിന് പൂർണ്ണ സജ്ജമായി ജിഡിആർഎഫ്എ: ദുബായ് റസിഡൻസി മേധാവി

Indian Embassy in Riyadh advises nationals to stay alert and avoid sharing unverified media following ballistic missile interceptions over the Saudi capital.
Uncategorized

റിയാദിൽ മിസൈലുകൾ തകർത്തു: ഇന്ത്യൻ പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി എംബസി

The UAE and Saudi Arabia have signed an infrastructure agreement in Riyadh to integrate national rail networks and conduct feasibility studies for bilateral power grid trading.
Business

റെയിൽവേ, വൈദ്യുതി ശൃംഖലകൾ ബന്ധിപ്പിക്കാൻ യുഎഇയും സൗദി അറേബ്യയും തമ്മിൽ നിർണായക കരാർ

Sheraa and the University of Al Dhaid sign an MoU to help students turn academic projects into scalable startups through business incubation and market access.
Education

വിദ്യാർഥി സംരംഭങ്ങൾക്ക് ചിറകുനൽകാൻ ഷെറായും അൽ ദൈദ് സർവകലാശാലയും കൈകോർക്കുന്നു; ധാരണാപത്രം ഒപ്പുവെച്ചു

PublisHer, founded by Sheikha Bodour Al Qasimi, has opened nominations for the 2027 PublisHer Excellence Awards across three categories until January 12, 2027.
Business

പബ്ലിഷർ എക്സലൻസ് അവാർഡ്സ് 2027: ആഗോള പ്രസാധന രംഗത്തെ വനിതാ പ്രതിഭകൾക്കായി നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.