• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, November 14, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Fujairah

ലോകത്തിലെ ഏറ്റവും നീളമേറിയ മ്യൂസിക്കൽ സ്ട്രീറ്റ്: ഗിന്നസ് റെക്കോർഡ് തിളക്കത്തിൽ ഫുജൈറ

by UAE വാർത്ത ലേഖകൻ
5 months ago
in Fujairah
Reading Time: 1 min read
23 0
ലോകത്തിലെ ഏറ്റവും നീളമേറിയ മ്യൂസിക്കൽ സ്ട്രീറ്റ്: ഗിന്നസ് റെക്കോർഡ് തിളക്കത്തിൽ ഫുജൈറ
127
VIEWS
Share on WhatsappShare on Facebook

ഷെയ്ഖ് ഖലീഫ സ്ട്രീറ്റിൽ ടയറുകളുടെ കമ്പനത്തിലൂടെ ബീഥോവന്റെ സംഗീതമുതിർക്കുന്ന 750 മീറ്റർ റോഡ് ഒരുങ്ങി.

ഫുജൈറ: പ്രവാസലോകത്തിന് വീണ്ടുമൊരു അഭിമാന നിമിഷം സമ്മാനിച്ച് ലോകത്തിലെ ഏറ്റവും നീളമേറിയ മ്യൂസിക്കൽ സ്ട്രീറ്റ് (സംഗീത റോഡ്) എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി യുഎഇയിലെ ഫുജൈറ എമിറേറ്റ്. ഫുജൈറ നഗരത്തിന്റെ പ്രവേശന കവാടത്തിലുള്ള ഷെയ്ഖ് ഖലീഫ സ്ട്രീറ്റിൽ സജ്ജീകരിച്ച 750 മീറ്റർ നീളമുള്ള പ്രത്യേക റോഡാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. ദൈനംദിന യാത്രാവേളകളെ ജനങ്ങൾക്ക് ആസ്വാദ്യകരമായ സാംസ്കാരിക അനുഭവമാക്കി മാറ്റുകയാണ് ഈ പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഫുജൈറ അമീരി കോർട്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി ഔദ്യോഗിക ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഫുജൈറ ഫൈൻ ആർട്സ് അക്കാദമിയിലെ വിദഗ്ധ സംഘമാണ് ഈ വേറിട്ട കലാവിരുന്ന് റോഡിൽ യാഥാർത്ഥ്യമാക്കിയത്.

റോഡിൽ പ്രത്യേകം സ്പീക്കറുകൾ സ്ഥാപിച്ചല്ല ഇവിടെ സംഗീതം കേൾപ്പിക്കുന്നത് എന്നതാണ് ഈ പാതയുടെ പ്രധാന സവിശേഷത. റോഡിന്റെ ഉപരിതലത്തിൽ (അസ്ഫാൽറ്റ്) കൃത്യമായ അകലത്തിൽ നിർമ്മിച്ചിരിക്കുന്ന പ്രത്യേക ചാലുകളിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ, ടയറുകൾ തമ്മിലുണ്ടാകുന്ന ഘർഷണവും കമ്പനവും വഴിയാണ് സംഗീതം പുറപ്പെടുവിിക്കുന്നത്. വിഖ്യാത പാശ്ചാത്യ സംഗീതജ്ഞൻ ബീഥോവന്റെ നൈന്ത് സിംഫണിയുടെ (Ninth Symphony) ഈണമാണ് ഈ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ഡ്രൈവർമാർക്ക് അനുഭവവേദ്യമാകുക. വിനോദസഞ്ചാര സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനൊപ്പം ഡ്രൈവർമാരിൽ ജാഗ്രത ഉറപ്പുവരുത്താനും ഈ ക്രമീകരണം സഹായിക്കും.

പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച ഫുജൈറ ഫൈൻ ആർട്സ് അക്കാദമി ഭാരവാഹികളെയും സാങ്കേതിക പ്രവർത്തകരെയും കിരീടാവകാശി അഭിനന്ദിച്ചു. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം കലയും സംഗീതവും കോർത്തിണക്കുന്നത് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുമെന്നും പൊതുസ്ഥലങ്ങളെ സവിശേഷമായ സാംസ്കാരിക കേന്ദ്രങ്ങളാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ഫുജൈറ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ ദീർഘവീക്ഷണത്തോടെയുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് എമിറേറ്റിൽ ഇത്തരം സർഗ്ഗാത്മക പദ്ധതികൾ നടപ്പിലാക്കുന്നത്. അക്കാദമിക്ക് സർക്കാർ നൽകുന്ന തുടർച്ചയായ പിന്തുണയ്ക്ക് ഫുജൈറ ഫൈൻ ആർട്സ് അക്കാദമി ഡയറക്ടർ ജനറൽ അലി ഉബൈദ് അൽ ഹഫിതി ചടങ്ങിൽ നന്ദി അറിയിച്ചു.

Tags: FujairahGulfInternationalKerala newsPravasi NewsUAE

RelatedPosts

St. Mary’s Jacobite Syrian Cathedral in Sharjah will host Harvest Festival 2026 on November 15, featuring auctions, food stalls, and cultural events.
Community

ഷാർജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ആദ്യഫല പെരുന്നാൾ നവംബർ 15-ന്

Over 200 delegates attended the 26th annual conference of UAE CSI parishes' Women's Fellowship in Dubai, featuring sessions by Sister Jaseena P. Joseph.
Community

യുഎഇ സിഎസ്ഐ ഇടവകകളുടെ 26-ാമത് സ്ത്രീജനസഖ്യ കോൺഫറൻസ് ദുബായിൽ നടന്നു

The UAE government has declared a three-day holiday from December 2 to 4, 2026, for the 55th Eid Al Etihad, giving federal workers a five-day weekend.
UAE

യുഎഇയിൽ 55-ാമത് ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു; വാരാന്ത്യ അവധി ഉൾപ്പെടെ അഞ്ച് ദിവസം അവധി

UAE’s Major General Staff Aisha Sultan Al Dhaheri appointed ICMM President, while Dubai Police reports over 39 global nominations for anti-narcotics awards.
Health

അന്താരാഷ്ട്ര സൈനിക വൈദ്യശാസ്ത്ര സമിതിയുടെ പ്രസിഡന്റായി യുഎഇയുടെ മേജർ ജനറൽ ആയിഷ സുൽത്താൻ അൽ ദാഹിരി

IAME Educational Leadership Conclave and Edufy Publications global launch will be held on November 14 at the 45th Sharjah International Book Fair.
Education

ഐ എ എം ഇ ഗ്ലോബൽ ലോഞ്ചും വിദ്യാഭ്യാസ നേതൃസംഗമവും നവംബർ 14-ന് ഷാർജ എക്സ്പോയിൽ

Several people were killed and others injured after a truck collided with multiple vehicles on Sheikh Khalifa bin Zayed Street in Fujairah after midnight.
Fujairah

ഫുജൈറയിൽ ട്രക്കും വാഹനങ്ങളും കൂട്ടിയിടിച്ച് നിരവധി പേർ മരിച്ചു; ഒട്ടേറെ പേർക്ക് പരിക്ക്

Emirati writer Fathia Al Nimr and critic Dr Abeer Al Hosani discuss imagination, symbolism and family dynamics at the 45th Sharjah International Book Fair.
Books & Literature

കഥകൾ യാഥാർഥ്യങ്ങളെ പകർത്തുക മാത്രമല്ല, ഭാവനയിലൂടെ പുതിയ സാധ്യതകൾ തേടുകയും വേണം: ഫാത്തിയ അൽ നിംർ

Authors Zoulfa Katouh and Elizabeth-Irene Baitie discuss writing authentic young adult fiction, empathy, and avoiding youth slang at SIBF 2026 in Sharjah.
Books & Literature

കൗമാരക്കാരുടെ വായനയെ ലഘൂകരിക്കരുത്; വേണ്ടത് യാഥാർത്ഥ്യബോധമെന്ന് എഴുത്തുകാർ

Emirati creator Abdalla Al Ansari discusses adapting his documentary Sealed Records into the book Who Is Truly Sick? at Sharjah International Book Fair.
Books & Literature

ചെറുതായാലും വലുതായാലും ഏതൊരു ആശയവും പുസ്തകമാക്കി മാറ്റാം: അബ്ദുല്ല അൽ അൻസാരി

Two student-authored books by Faleeha Firoz and Aman Muhammed were launched on Children's Day at the Sharjah International Book Fair's Writers' Forum.
Books & Literature

ശിശുദിനത്തിൽ രണ്ട് വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.