• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

ജിഡിആർഎഫ്എ ദുബൈയും മുഹമ്മദ് ബിൻ റാഷിദ് സ്കൂൾ ഓഫ് ഗവൺമെന്റും കൈകോർക്കുന്നു; ദേശീയ മൂല്യാധിഷ്ഠിത നേതൃത്വത്തിന് പരിശീലനം

by UAE വാർത്ത ലേഖകൻ
3 weeks ago
in UAE
Reading Time: 2 mins read
23 1
GDRFA Dubai partners with MBRSG to train 65 senior officials in national values, strategic decision-making, sustainability, and administrative leadership.
131
VIEWS
Share on WhatsappShare on Facebook

ദുബൈ: ദേശീയ മൂല്യങ്ങളും ദേശീയ സ്വത്വവും അടിസ്ഥാനമാക്കിയുള്ള നേതൃത്വശേഷി ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലന പരിപാടിയുമായി ദുബായ്.ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്–ദുബൈയും മുഹമ്മദ് ബിൻ റാഷിദ് സ്കൂൾ ഓഫ് ഗവൺമെന്റുമായി സഹകരിച്ചു കൊണ്ട് -‘Leadership through Values and National Identity’ എന്ന പേരിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

GDRFA Dubai partners with MBRSG to train 65 senior officials in national values, strategic decision-making, sustainability, and administrative leadership.

രണ്ട് ബാച്ചുകളിലായി വകുപ്പ് ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ഓഫീസ് മാനേജർമാർ, ഷിഫ്റ്റ് സൂപ്പർവൈസർമാർ ഉൾപ്പെടെ 65 ഉദ്യോഗസ്ഥരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. നേതൃത്വ ആശയങ്ങൾ പ്രായോഗികമായി നടപ്പാക്കാൻ സഹായിക്കുന്ന പ്രഭാഷണങ്ങൾ, കേസ് സ്റ്റഡികൾ, പരിശീലന പ്രവർത്തനങ്ങൾ, ഗവേഷണ പ്രബന്ധങ്ങൾ എന്നിവയാണ് പരിപാടിയുടെ പ്രധാന ഘടകങ്ങൾ. സർക്കാർ പ്രവർത്തനരംഗത്തെ യാഥാർഥ്യങ്ങളുമായി നേതൃത്വ ആശയങ്ങളെ ബന്ധിപ്പിക്കുന്നതിനായി മുതിർന്ന നേതാവുമായുള്ള പ്രത്യേക സെഷനും ഒരുക്കിയിട്ടുണ്ട്.

നേതൃത്വ വികസനം സ്ഥാപനത്തിന്റെ ദൗത്യം കാര്യക്ഷമമായി നിർവഹിക്കാനുള്ള ശേഷിയിലേക്കുള്ള നിക്ഷേപമാണെന്ന് ജിഡിആർഎഫ്എ ദുബൈ ഡയറക്ടർ ജനറൽ ലഫ് :ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു. ദേശീയ മൂല്യങ്ങളെ തീരുമാനങ്ങളിലും പ്രവർത്തനങ്ങളിലും പ്രതിഫലിപ്പിക്കുകയും ടീമുകളുടെ പ്രകടനവും സേവന നിലവാരവും മെച്ചപ്പെടുത്തുകയും ചെയ്യുന്ന നേതൃത്വമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ദേശീയ മൂല്യങ്ങളും ദേശീയ സ്വത്വവും നേതൃത്വത്തിന്റെ അടിസ്ഥാന തൂണുകളാണെന്നും അവ തീരുമാനമെടുക്കുന്നതിനും ഉത്തരവാദിത്തം നിർവഹിക്കുന്നതിനുമുള്ള മാർഗദർശകമാണെന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യമാർന്ന ടീമുകളെ ഫലപ്രദമായി നയിക്കാനും സുസ്ഥിരമായ തന്ത്രപരമായ തീരുമാനങ്ങൾ കൈക്കൊള്ളാനും യുഎഇയുടെ മൂല്യങ്ങളെ തൊഴിൽമേഖലയിലും ഉപഭോക്തൃ അനുഭവത്തിലും പ്രാവർത്തികമാക്കാനും പരിശീലനം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ മൂല്യങ്ങളിൽ അധിഷ്ഠിതമായ നേതൃത്വത്തെ ശക്തിപ്പെടുത്താനുള്ള യുഎഇയുടെ കാഴ്ചപ്പാടിന്റെ ഭാഗമാണ് പരിപാടിയെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്കൂൾ ഓഫ് ഗവൺമെന്റ് എക്സിക്യൂട്ടീവ് പ്രസിഡന്റ് ഡോ. അലി ബിൻ സെബാ അൽ മർറി പറഞ്ഞു.അക്കാദമിക് അറിവും പ്രായോഗിക പരിശീലനവും സംയോജിപ്പിച്ച് ഭാവിയിലെ സർക്കാർ ആവശ്യങ്ങൾ നേരിടാനും മികച്ച തീരുമാനങ്ങളെടുക്കാനും നേതാക്കളെ സജ്ജരാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സുസ്ഥിര വികസനം, ഹരിത സമ്പദ്‌വ്യവസ്ഥ, ഹരിത നവീകരണം, പരിസ്ഥിതി–സാമൂഹിക–സാമ്പത്തിക ഘടകങ്ങൾ പരിഗണിച്ചുള്ള തന്ത്രപരമായ തീരുമാനമെടുക്കൽ എന്നിവയും പരിശീലനത്തിന്റെ ഭാഗമാണ്. കൂടാതെ, വൈവിധ്യമാർന്ന തൊഴിൽ സാഹചര്യങ്ങളിൽ ഉൾക്കൊള്ളുന്ന നേതൃത്വം, ടീം വികസനം, ആശയവിനിമയം, സഹകരണം, നവീകരണം എന്നിവയ്ക്കും പ്രാധാന്യം നൽകുന്നു.മുഹമ്മദ് ബിൻ റാഷിദ് സ്കൂൾ ഓഫ് ഗവൺമെന്റിൽ രണ്ട് ദിവസങ്ങളിലായി പ്രതിദിനം അഞ്ച് മണിക്കൂർ വീതമാണ് പരിശീലനം. ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തരായ, മൂല്യങ്ങളും സുസ്ഥിരതയും അടിസ്ഥാനമാക്കി തീരുമാനങ്ങളെടുക്കുന്ന നേതൃത്വത്തെ വളർത്തിയെടുക്കുന്നതിലൂടെ ജിഡിആർഎഫ്എ ദുബൈയുടെ സ്ഥാപന ശേഷിയും ഭാവി സജ്ജീകരണവും കൂടുതൽ ശക്തിപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു

Tags: Dubai NewsExecutive LeadershipGDRFAMBRSGTrainingUAE Government

RelatedPosts

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം; സ്പോൺസറില്ലാതെ ജോബ്‌സീക്കർ വിസ
GCC

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം; സ്പോൺസറില്ലാതെ ജോബ്‌സീക്കർ വിസ

Dubai Airport Clears Over 745,000 Travellers Through ‘Red Carpet’ Biometric Walkway in Eight Months
Travel

3.4 സെക്കൻഡിൽ എമിഗ്രേഷൻ; ദുബായിയുടെ ‘റെഡ് കാർപെറ്റിലൂടെ’ 7.45 ലക്ഷം യാത്രക്കാർ

Sharjah introduces part-time civil jobs for 1,000 senior citizens with dedicated transport, while raising government salaries, pensions, and social support.
Sharjah

മുതിർന്ന പൗരന്മാർക്ക് പാർട്ട് ടൈം ജോലി; ശമ്പളവും പെൻഷനും വർധിപ്പിച്ച് ഷാർജ ഭരണാധികാരി

Dubai’s RTA has renamed the ONPASSIVE Red Line stop to Garmin Metro Station under a 10-year naming rights agreement. Signage changes will conclude by November 2026.
Travel

ദുബായ് മെട്രോയിലെ ഒൺപാസീവ് സ്റ്റേഷൻ ഇനി ‘ഗാർമിൻ’; 10 വർഷത്തെ പേരിടൽ അവകാശം സ്വന്തമാക്കി ആഗോള ബ്രാൻഡ്

GDRFA Dubai immigration officer clearing a passenger using a portable handheld biometric terminal at Dubai International Airport.
Tech

ദുബായ് വിമാനത്താവളങ്ങളിൽ ക്ലിക്ക് ആൻഡ് ട്രാവൽ’ സംവിധാനം ആരംഭിച്ചു; എമിഗ്രേഷൻ സേവനം യാത്രക്കാരെ തേടിയെത്തും

Dubai's GDRFA will assist individuals with visa and residency violations to regularize their status or exit lawfully, says Lt. Gen. Mohammed Al Marri.
UAE

വിസ അബദ്ധങ്ങൾ പറ്റിയവർ കാര്യങ്ങൾ തുറന്നുപറഞ്ഞാൽ പൂർണ്ണ പിന്തുണ; ആരും ഭയക്കേണ്ടതില്ലെന്ന് ജിഡിആർഎഫ്എ മേധാവി

Cultural forum Guru Vicharadhara on Wednesday announced the recipients of its 2026 annual excellence awards in Dubai, honoring non-resident Indian entrepreneurs, social workers, and media figures whose work reflects the universal values of social reformer Sree Narayana Guru.
Community

ഗുരുവിചാരധാര 2026 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

At ATM 2026 in Dubai, tourism ministers and airline executives outlined contingency plans and data sharing to secure post-conflict Middle East aviation.
Business

പ്രതിസന്ധികൾക്ക് പിന്നാലെ വ്യോമയാന മേഖലയിൽ വൻ കുതിച്ചുചാട്ടം: അറേബ്യൻ ട്രാവൽ മാർക്കറ്റിൽ മാർഗരേഖ അവതരിപ്പിച്ച് വിദഗ്ദ്ധർ

UAE hotel operator HMH deploys biodigesters and atmospheric water generators across properties in Sharjah and Ajman to cut food waste and single-use plastics.
Business

ഭക്ഷ്യമാലിന്യത്തിൽ നിന്ന് ജലം, വായുവിൽ നിന്ന് കുടിവെള്ളം: യുഎഇ ഹോട്ടലുകളിൽ വിപ്ലവം സൃഷ്ടിച്ച് ‘സർക്കുലർ എക്കോണമി’

Meta launches Meta One subscription tiers in the UAE starting at Dh5.99 for WhatsApp Plus. Discover prices for Instagram Plus, AI upgrades, and creator tools.
Tech

യുഎഇയിൽ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പെയ്ഡ് സേവനങ്ങൾ അവതരിപ്പിച്ച് മെറ്റ; നിരക്ക് 5.99 ദിർഹം മുതൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.