ബംഗളൂരു: ഐ.പി.എൽ 2026 സീസണിന് ആവേശകരമായ തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടോസ് നേടി സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഫീൽഡിങ് തെരഞ്ഞെടുത്തു.
രജത് പാട്ടിദാർയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ആർ.സി.ബി, റണ്ണൊഴുക്കിന് പേരുകേട്ട എം ചിന്നസ്വാമിയിലെ പിച്ചിൽ ചേസിങ് അനുകൂലമെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം എടുത്തത്.
ഹൈദരാബാദ് ടീമിനെ ഇഷാൻ കിഷാൻ നയിക്കുന്നു. തുടക്കത്തിൽ തന്നെ ആക്രമണാത്മക ബാറ്റിങ്ങിനായി ട്രാവിസ് ഹെഡും അഭിഷേക് ശർമയും ക്രീസിലെത്തും.
സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിങ് ഇലവൻ:
അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), ഹെൻറിച്ച് ക്ലാസൻ, അനികേത് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, സലിൽ അറോറ, ഹർഷ് ദുബെ, ഹർഷൽ പട്ടേൽ, ജയദേവ് ഉനദ്കട്ട്, ഇഷാൻ മലിംഗ
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പ്ലേയിങ് ഇലവൻ:
കോഹ്‌ലി, ഫിൽ സാൾട്ട്, രജത് പാട്ടിദാർ (ക്യാപ്റ്റൻ), ടിം ഡേവിഡ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), റൊമാരിയോ ഷെപ്പേർഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, അഭിനന്ദൻ സിംഗ്, ജേക്കബ് ഡഫി, സുയാഷ് ശർമ
പുതിയ നായകനായ രജത് പാട്ടിദാറിന്റെ നേതൃത്വത്തിൽ നിലവിലെ ചാമ്പ്യൻ ആർ.സി.ബി സീസൺ വിജയത്തോടെ തുടങ്ങുമോയെന്ന് ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്.













































