• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 30, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Ras Al Khaimah (RAK)

ജബൽ ജെയ്സ് വീണ്ടും തുറക്കുന്നു; ജനുവരി 31 മുതൽ സന്ദർശകരെ സ്വീകരിക്കും

by UAE വാർത്ത ലേഖകൻ
8 months ago
in Ras Al Khaimah (RAK), UAE
Reading Time: 1 min read
23 0
ജബൽ ജെയ്സ് വീണ്ടും തുറക്കുന്നു; ജനുവരി 31 മുതൽ സന്ദർശകരെ സ്വീകരിക്കും
128
VIEWS
Share on WhatsappShare on Facebook

റാസൽഖൈമ: കനത്ത മഴയെത്തുടർന്ന് അടച്ചിട്ടിരുന്ന ജബൽ ജെയ്സ് പാത വീണ്ടും തുറക്കുന്നു. ഡിസംബർ അവസാന വാരത്തിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് മലമുകളിലേക്കുള്ള റോഡിൽ ഗതാഗത തടസ്സം രൂപപ്പെട്ടതോടെ അധികൃതർ സന്ദർശകർക്കുള്ള പ്രവേശനം വിലക്കിയിരുന്നു. തുടർന്ന് ദ്രുതഗതിയിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതോടെയാണ് ജനുവരി 31 മുതൽ ജബൽ ജെയ്സ് വീണ്ടും സന്ദർശകർക്കായി തുറക്കുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ ശൈത്യകാലത്ത് ജബൽ ജെയ്സിൽ എത്താൻ കഴിയാതെ നിരാശരായിരുന്ന സഞ്ചാരികൾക്ക് ഇത് വലിയ ആശ്വാസമാണ്. തണുപ്പ് ശക്തമായതോടെ ജെയ്സ് മലനിരകളിലെ പാറക്കെട്ടുകളും താഴ്വാരങ്ങളും തടയണകളും കോടമഞ്ഞിന്റെ അഴകിലാണ്.

900 മീറ്ററിലധികം ഉയരമുള്ളതും വലിയൊരു ഭാഗം കുത്തനെയുള്ള ചരിവുകളുള്ളതുമായ പർവതഭൂപ്രദേശങ്ങൾ യു.എ.ഇയിൽ പലതുമുണ്ടെങ്കിലും, വിശാലമായ റോഡ് നിർമാണം പൂർത്തിയായതോടെയാണ് ജബൽ ജെയ്സ് സാധാരണക്കാരുടെയും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി മാറിയത്. പ്രകൃതിയുടെ അത്ഭുത സൗന്ദര്യം അനുഭവിക്കാൻ കഴിയുന്ന ഈ പർവതനിരകൾ ഇന്ന് രാജ്യത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

സമുദ്രനിരപ്പിൽ നിന്ന് 1,737 മീറ്റർ ഉയരത്തിലാണ് ജെയ്സ് മലനിര സ്ഥിതി ചെയ്യുന്നത്. റാസൽഖൈമയുടെ വിനോദസഞ്ചാര രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിച്ച ജബൽ ജെയ്സ് റോഡിന്റെ നിർമാണം 2004 ഒക്ടോബറിലാണ് ആരംഭിച്ചത്. അന്നത്തെ റാസൽഖൈമ ഉപഭരണാധികാരിയായിരുന്ന ശൈഖ് സഊദ് ബിൻ സഖർ ആൽ ഖാസിമിയാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്.

ലോകത്തിലെ ഏറ്റവും നീളം കൂടിയ സിപ്പ് ലൈൻ, യു.എ.ഇയിലെ ഏറ്റവും ഉയരത്തിലുള്ള റെസ്റ്റോറന്റ് എന്നിവ ഉൾപ്പെടെ സാഹസിക സഞ്ചാരികൾക്കായുള്ള നിരവധി വിനോദസൗകര്യങ്ങൾ ജബൽ ജെയ്സിനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ജബൽ ജെയ്സിൽ താപനില പൂജ്യത്തിനും താഴെയെത്തിയതോടെ സന്ദർശകർ വലിയ ആകാംക്ഷയിലാണ്. ശൈത്യകാലത്ത് യു.എ.ഇയിലെത്തുന്നവരുടെ ഏറ്റവും പ്രധാന വിനോദസഞ്ചാര ആകർഷണങ്ങളിൽ ഒന്നാണ് ജബൽ ജെയ്സ്.

Tags: Latest NewsUAE

RelatedPosts

LuLu Group launches its 128th UAE store at Kalba Waterfront Mall in Sharjah, expanding neighbourhood retail footprint near the UAE-Oman border.
Business

ഷാർജയിലെ കൽബ വാട്ടർഫ്രണ്ട് മാളിൽ പുതിയ ലുലു എക്സ്പ്രസ് തുറന്നു

Dubai authorities have honoured Indian delivery boy Muhammad Parvez for halting a major roadside water leak mid-shift to prevent traffic disruption.
UAE

ഓർഡറിന്റെ തിരക്കിലും വെള്ളച്ചോർച്ച തടയാൻ നിന്നു; ഇന്ത്യൻ ഡെലിവറി യുവാവിന് ദുബായുടെ ആദരം

The Sharjah Noble Quran and Sunnah Establishment honoured 85 certified Quran memorisers at the Holy Quran Academy, marking expanded enrolment across the emirate.
Religion & Beliefs

ഖുർആൻ പൂർണമായി മനഃപാഠമാക്കിയ 85 വിദ്യാർഥികളെ ഷാർജ ആദരിച്ചു; പഠിതാക്കളുടെ എണ്ണം 54,000 കടന്നു

The golden Dome of the Rock and Al-Aqsa Mosque compound on the Temple Mount in the Old City of Jerusalem.
World

ഇസ്രയേൽ മന്ത്രി ബെൻ-ഗ്വിർ അൽ അഖ്സയിൽ കടന്നതിൽ രൂക്ഷമായ പ്രതിഷേധവുമായി യുഎഇ

The eighth Abu Dhabi International Boat Show takes place from November 19-22, 2026 at Marina Hall, ADNEC Centre Abu Dhabi, marking its largest edition yet.
Business

അബുദാബി അന്താരാഷ്ട്ര ബോട്ട് ഷോ നവംബറിൽ; ഒരുക്കങ്ങൾ വിലയിരുത്തി ശൈഖ് ഹംദാൻ

Dubai's RTA introduces an AI-powered Smart Test System for yard driving tests, featuring 2cm RTK tracking, auto-braking, and fully automated scoring.
Tech

ഡ്രൈവിങ് യാർഡ് ടെസ്റ്റിന് ഇനി പൂർണമായി നിർമ്മിത ബുദ്ധി; പുത്തൻ സ്മാർട്ട് സംവിധാനവുമായി ദുബായ് ആർടിഎ

LuLu Group launches its 128th UAE store at Kalba Waterfront Mall in Sharjah, expanding neighbourhood retail footprint near the UAE-Oman border.
Business

ഷാർജയിലെ കൽബ വാട്ടർഫ്രണ്ട് മാളിൽ പുതിയ ലുലു എക്സ്പ്രസ് തുറന്നു

Dubai authorities have honoured Indian delivery boy Muhammad Parvez for halting a major roadside water leak mid-shift to prevent traffic disruption.
UAE

ഓർഡറിന്റെ തിരക്കിലും വെള്ളച്ചോർച്ച തടയാൻ നിന്നു; ഇന്ത്യൻ ഡെലിവറി യുവാവിന് ദുബായുടെ ആദരം

A flydubai flight from Dubai to Tel Aviv diverted safely to Tabuk, Saudi Arabia, following cockpit transponder emergency alerts and reported crew issues.
Travel

ദുബായ്–ടെൽ അവീവ് ഫ്ലൈദുബായ് വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കി

The 58th Watch and Jewellery Middle East Show is underway at Expo Centre Sharjah, featuring over 500 luxury brands from 19 nations through October 4.
Business

58-ാമത് വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് പ്രദർശനത്തിന് ഷാർജയിൽ തുടക്കം; 19 രാജ്യങ്ങളിൽ നിന്നായി 500-ലധികം ആഗോള ബ്രാൻഡുകൾ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.