• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

സംസ്ഥാനത്ത് ലോഡ്ഷെഡിങ്ങില്ല; ഏർപ്പെടുത്തിയത് പരിമിതമായ നിയന്ത്രണങ്ങൾ മാത്രമെന്ന് കെ.എസ്.ഇ.ബി

by UAE വാർത്ത ലേഖകൻ
3 months ago
in Kerala
Reading Time: 1 min read
23 1
റെക്കോർഡിട്ട് വൈദ്യുതി ഉപയോഗം: സംസ്ഥാനത്തെ ആകെ ഉപയോഗിച്ചത് 117.155 ലക്ഷം യൂണിറ്റ്
131
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏർപ്പെടുത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ഇ.ബി. ചൊവ്വാഴ്ച വളരെ പരിമിതമായ നിയന്ത്രണങ്ങൾ മാത്രമാണ് വേണ്ടിവന്നതെന്നും ഭൂരിഭാഗം ഇടങ്ങളിലും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കിയെന്നും ബോർഡ് അറിയിച്ചു. 116.5 ദശലക്ഷം യൂണിറ്റായിരുന്നു ചൊവ്വാഴ്ചത്തെ വൈദ്യുതി ഉപയോഗം.

റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയ 200 മെഗാവാട്ടും കേന്ദ്ര നിലയങ്ങളിൽ നിന്ന് മുടങ്ങിയിരുന്ന 200 മെഗാവാട്ടും ലഭ്യമായതോടെ പ്രതിസന്ധിക്ക് പരിഹാരമായി. മധ്യ-തെക്കൻ കേരളത്തിൽ വേനൽമഴ ലഭിച്ചെങ്കിലും വൈദ്യുതി ആവശ്യകതയിൽ വലിയ കുറവുണ്ടായിട്ടില്ല. ലൈൻ ഓവർലോഡ് കാരണം മലബാറിലെ ചിലയിടങ്ങളിലും അരീക്കോട്, മഞ്ചേരി ഭാഗങ്ങളിലും രാത്രി വൈകി ചെറിയ തോതിൽ നിയന്ത്രണം വേണ്ടിവന്നു.

അമിത ലോഡ് കാരണം വിതരണ ശൃംഖലയ്ക്ക് സമ്മർദ്ദമുണ്ടായാൽ മാത്രം അരമണിക്കൂറിൽ താഴെ നിയന്ത്രണം ഏർപ്പെടുത്താൻ ചീഫ് എഞ്ചിനീയർക്ക് നൽകിയ അനുമതിയെ പല മാധ്യമങ്ങളും ലോഡ്ഷെഡിങ് എന്ന് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും കെ.എസ്.ഇ.ബി പത്രക്കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയ ലോഡ്ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും വ്യക്തമാക്കി. അമിത ഉപഭോഗം മൂലം ട്രാൻസ്ഫോർമറുകൾ ട്രിപ്പാകുന്നതാണ് വൈദ്യുതി തടസ്സത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി വാങ്ങാനുള്ള കരാറുകൾക്ക് റെഗുലേറ്ററി കമ്മീഷൻ അനുമതി വൈകിപ്പിച്ചത് പ്രതിസന്ധിക്ക് കാരണമായെങ്കിലും കമ്മീഷനെതിരെ പരസ്യമായ വിമർശനത്തിന് മന്ത്രി തയ്യാറായില്ല. എന്നാൽ, അതിരപ്പള്ളി അടക്കമുള്ള പദ്ധതികൾ നടപ്പാകാത്തതിന് തടസ്സം നിൽക്കുന്നവരെ ‘ബാഗും തൂക്കി നടക്കുന്നവർ’ എന്ന് മന്ത്രി പരിഹസിച്ചു. കാലാവസ്ഥ അനുകൂലമായാൽ വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Areekode Manjeri power issueK Krishnankutty statementKerala electricity crisis updateKerala electricity demand 2026Kerala load shedding newsKSEB clarification power cutKSERC power approval Kerala

RelatedPosts

No Content Available
Map highlighting the Strait of Hormuz shipping passage and surrounding Persian Gulf region.
World

ഹോർമുസ് തർക്കം മുറുകുന്നു: ഇറാനോട് പ്രത്യാഘാത നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ്

Expanded traffic lanes on Sheikh Zayed Road in Dubai
Travel

ഷെയ്ഖ് സായിദ് റോഡ് വീതികൂട്ടി; ദുബായിൽ ഇനി ഗതാഗതം കൂടുതൽ സുഗമമാകും

Exterior view of Global Village Dubai food stalls and dining area.
Uncategorized

ദുബായ് ഗ്ലോബൽ വില്ലേജ്: പുതിയ സീസണിലേക്കുള്ള ഭക്ഷണശാലാ രജിസ്ട്രേഷൻ ആരംഭിച്ചു

Union Ministry of Civil Aviation building in New Delhi
Business

വിമാനത്താവള നടത്തിപ്പുകാർക്ക് വിമാനക്കമ്പനികളിൽ ഓഹരി പങ്കാളിത്തം ആകാം: കേന്ദ്ര സർക്കാർ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.