• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 21, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC

‘ഒരു രാജ്യത്തിനെതിരെയും ആക്രമണം നടത്താൻ തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ല’; കുവൈത്ത്

by UAE വാർത്ത ലേഖകൻ
5 months ago
in GCC, Kuwait
Reading Time: 1 min read
26 0
‘ഒരു രാജ്യത്തിനെതിരെയും ആക്രമണം നടത്താൻ തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ല’; കുവൈത്ത്
147
VIEWS
Share on WhatsappShare on Facebook

കുവൈത്ത് സിറ്റി: മേഖലക്കകത്തോ പുറത്തോ നടക്കുന്ന ഏതൊരു സംഘർഷത്തിലും തങ്ങൾ കക്ഷിയല്ലെന്നും, ഒരു രാജ്യത്തിനെതിരെയും ആക്രമണം നടത്താൻ തങ്ങളുടെ ഭൂപ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും കുവൈത്ത് മന്ത്രിസഭ വ്യക്തമാക്കി. നിഷ്പക്ഷത, അന്താരാഷ്ട്ര നിയമങ്ങൾ, നല്ല അയൽരാജ്യ ബന്ധം എന്നിവ അടിസ്ഥാനമാക്കിയ മിതമായ വിദേശനയമാണ് രാജ്യം പിന്തുടരുന്നതെന്നും മന്ത്രിസഭ ആവർത്തിച്ചു.  പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ച യോഗത്തിലാണ് ഈ നിലപാട് വ്യക്തമാക്കിയത്.

കുവൈത്തിലെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാനും അനുബന്ധ മിലീഷ്യകളും നടത്തിയ ഡ്രോൺ ആക്രമണങ്ങളെ മന്ത്രിസഭ ശക്തമായി അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെയും മാനുഷിക നിയമത്തിന്റെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാണെന്ന് വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളെ ഇത്തരം നീക്കങ്ങൾ ദുർബലപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകി.

കുവൈത്തിനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഉടൻ നിർത്തണമെന്ന് ഇറാനോട് ആവശ്യപ്പെട്ട മന്ത്രിസഭ, ഐക്യരാഷ്ട്രസഭ ചാർട്ടർ ആർട്ടിക്കിൾ 51 പ്രകാരം പ്രകാരം സ്വയം പ്രതിരോധത്തിനുള്ള അവകാശം നിലനിർത്തുന്നുവെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, സ്ഥിരത എന്നിവ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു. സൗദി അറേബ്യയിലെ ഊർജ്ജ സൗകര്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെയും മന്ത്രിസഭ അപലപിച്ചു.

അതോടൊപ്പം ലബനാനിൽ ഇസ്രായേൽ നടത്തുന്ന ഭീകരമായ ആക്രമണങ്ങളെയും മന്ത്രിസഭ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമത്തിന്റെയും യു.എൻ രക്ഷ കൗൺസിൽ പ്രമേയത്തിന്റെയും നഗ്നമായ ലംഘനമാണ് ഇസ്രായേൽ നടപടികൾ. മേഖലയിലെ സംഘർഷം ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഇസ്രായേൽ ആക്രമണങ്ങൾ ദുർബലപ്പെടുത്തുമെന്നും മന്ത്രിസഭ പറഞ്ഞു.

ലബനാനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച കുവൈത്ത്, മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ഇസ്രായേലിന്റെ നടപടികൾക്കെതിരെ നടപടി സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തെയും യു.എൻ സുരക്ഷാ കൗൺസിലിനെയും ആഹ്വാനം ചെയ്യുകയും ചെയ്തു.

Tags: kuwait drone attack newskuwait foreign policy stancekuwait neutral policykuwait statement conflictmiddle east tensions kuwait

RelatedPosts

No Content Available
Crude oil retreats as Saudi Arabia scales September exports past 4M bpd, but severe transit limits in the Strait of Hormuz keep Brent firmly above $103.
Business

സൗദി കയറ്റുമതിയിൽ നേരിയ വർധനവ്; ക്രൂഡ് ഓയിൽ വിലയിൽ ഇടിവ്, എങ്കിലും ഹോർമുസ് ആശങ്കകളിൽ വിപണി

Abu Dhabi morning traffic remains largely clear across E10, E11, and E22, though motorists face brief bottlenecks near Khalifa City and Mussafah.
Travel

അബുദാബിയിൽ പ്രധാന റോഡുകളിൽ ഗതാഗതം സുഗമം; ഫീഡർ പാതകളിൽ തിരക്ക്

Iran warned it will target US bases across the Middle East if struck again, as Donald Trump signaled openness to meeting President Pezeshkian at the UN.
World

യുഎസ് വീണ്ടും ആക്രമിച്ചാൽ കനത്ത തിരിച്ചടിയെന്ന് ഇറാന്റെ മുന്നറിയിപ്പ്; ന്യൂയോർക്കിൽ പെസഷ്കിയനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്

Dubai KMCC Manjeshwaram Constituency Committee will host an official reception for MLA A.K.M. Ashraf on September 19 at Al Mamzar Folklore Theatre.
Community

എ കെ എം അഷ്‌റഫ് എം എൽ എ ക്ക് കെ എം സി സി യുടെ രാജകീയ സ്വീകരണം സെപ് 19 ന്നു ദുബായിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.