യു.എ.ഇയിലെ LalCares ന്റെ 2026–27 വർഷത്തേക്കുള്ള പുതിയ അഡ്മിൻ പാനൽ പ്രഖ്യാപിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും അംഗങ്ങൾക്കിടയിലെ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നേതൃത്വ പാനൽ രൂപീകരിച്ചിരിക്കുന്നത്.
പുതിയ പാനലിന്റെ പ്രസിഡന്റായി അനീഷ് ചന്തുവിനെയും വൈസ് പ്രസിഡന്റായി അനൂപിനെയും തിരഞ്ഞെടുത്തു. അനിൽ സെക്രട്ടറിയായും റിജു കൺവീനറായും സുനീഷ് ട്രഷററായും ചുമതലയേൽക്കും.
കൂടാതെ, ജോയിന്റ് സെക്രട്ടറിമാരായി ബിബിൻ, അഭിലാഷ് എന്നിവരെയും ജോയിന്റ് ട്രഷററായി മനുരാജിനെയും തിരഞ്ഞെടുത്തു. കെയർ ഫോർ പീപ്പിൾ കോർഡിനേറ്റർമാരായി ജോയ്സ്, അരുൺ ശിവൻ എന്നിവരും ഇവന്റ് ആൻഡ് മീഡിയ കോർഡിനേറ്റർമാരായി നിഖിൽ ചെറുവല്ലി , രോഹിത്, ഡെൽവിൻസ്, സന്ദീപ് എന്നിവരും പുതിയ പാനലിൽ പ്രവർത്തിക്കും.
സാമൂഹിക പ്രതിബദ്ധതയ്ക്കും സേവനപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുകയാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യം. അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ വിവിധ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സംഘടനയുടെ വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകാനും പുതിയ പാനലിന് കഴിയുമെന്നാണ് പ്രതീക്ഷ.
പുതിയ നേതൃത്വത്തിന് ആശംസകൾ നേർന്നുകൊണ്ട് അംഗങ്ങളും അഭ്യുദയകാംക്ഷികളും രംഗത്തെത്തി. ഐക്യത്തോടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും ലാൽ കെയേഴ്സിന്റെ 2026–27 വർഷത്തെ പ്രവർത്തനങ്ങൾ കൂടുതൽ വിജയകരമാകട്ടെയെന്ന് ആശംസിക്കുന്നു.










