• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, August 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Movie

ഗാനകോകിലം ഓർമ്മയായി; പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

by UAE വാർത്ത ലേഖകൻ
2 months ago
in Movie
Reading Time: 1 min read
25 1
ഗാനകോകിലം ഓർമ്മയായി; പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു
142
VIEWS
Share on WhatsappShare on Facebook

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മൈസൂരിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം; ഒരു യുഗത്തിന്റെ അവസാനം.

മൈസൂരു, ജൂലൈ 11, 2026 — ആറു പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ ആവാഹിച്ചു നിർത്തിയ വാനമ്പാടി എസ്. ജാനകി (88) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മൈസൂരിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലരിക്കെ ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. അവരുടെ വേർപാട് ഇന്ത്യൻ സംഗീത ലോകത്തെ ഒന്നടങ്കം വൻ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

ശനിയാഴ്ച വൈകുന്നേരത്തോടെ ജാനകിയമ്മയുടെ കൊച്ചുമകളാണ് വേർപാടിന്റെ വിവരം ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചത്. തികച്ചും സമാധാനപരമായിരുന്നു അന്ത്യമെന്ന് കുടുംബം വ്യക്തമാക്കി. ആറു പതിറ്റാണ്ടിലധികം നീണ്ടുനിന്ന തൻ്റെ വിസ്മയകരമായ സംഗീത ജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ ഇരുപതോളം ഭാഷകളിലായി 48,000-ലധികം ഗാനങ്ങളാണ് ജാനകിയമ്മ ആലപിച്ചിട്ടുള്ളത്. ഭാവപ്രകടനങ്ങളുടെയും സ്വരമാധുര്യത്തിന്റെയും കാര്യത്തിൽ സമാനതകളില്ലാത്ത പ്രതിഭയായതിനാൽ “ക്വീൻ ഓഫ് എക്സ്പ്രഷൻ” എന്നാണ് അവർ അറിയപ്പെട്ടിരുന്നത്.

ആന്ധ്രാപ്രദേശിൽ ജനിച്ച വ്യക്തിയായിരുന്നിട്ടും മലയാള ഭാഷയോടും കേരളത്തോടും ജാനകിയമ്മയ്ക്ക് അതീവ സവിശേഷമായ ഒരു ആത്മബന്ധമുണ്ടായിരുന്നു. മലയാള അക്ഷരങ്ങളുടെ ശുദ്ധമായ ഉച്ചാരണവും വികാരസാന്ദ്രമായ ഭാവവും കൊണ്ട് അവർ മലയാളി ഹൃദയങ്ങളിൽ സ്വന്തം അമ്മയായി മാറി. എം.എസ്. ബാബുരാജ് ഒരുക്കിയ വിരഹഗാനങ്ങൾ മുതൽ ഇളയരാജയുടെ സംഗീതത്തിലും കെ.ജെ. യേശുദാസിനൊപ്പമുള്ള അനശ്വരമായ യുഗ്മഗാനങ്ങളിലും ജാനകിയമ്മയുടെ ശബ്ദം മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറി. ഇതിലൂടെ 14 തവണയാണ് മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അവരെ തേടിയെത്തിയത്.

തൻ്റെ അതുല്യമായ സംഗീത സപര്യയിലൂടെ നാല് തവണ ദേശീയ ചലച്ചിത്ര പുരസ്കാരവും വിവിധ ഭാഷകളിലായി 33 സംസ്ഥാന പുരസ്കാരങ്ങളും അവർ സ്വന്തമാക്കി. 2013-ൽ രാജ്യം പത്മഭൂഷൺ ബഹുമതി പ്രഖ്യാപിച്ചെങ്കിലും, അർഹിച്ച പുരസ്കാരം വളരെ വൈകിയാണ് എത്തിയതെന്ന് ചൂണ്ടിക്കാട്ടി അവർ അത് നിരസിക്കുകയായിരുന്നു. ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് ലഭിക്കുന്ന സ്നേഹമാണ് തനിക്ക് ഏറ്റവും വലിയ അവാർഡെന്ന് അവർ എപ്പോഴും വിശ്വസിച്ചു. ജാനകിയമ്മയുടെ വിയോഗത്തോടെ തെക്കേ ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിലെ സുവർണ്ണ അധ്യായത്തിനാണ് വിരാമമാകുന്നത്

Tags: Breaking NewsMalayalam Film MusicObituaryPlayback SingerS JanakiS Janaki DemiseSouth Indian Cinema

RelatedPosts

File photograph of veteran South Indian actor Sowcar Janaki
Movie

‘സൂര്യമാനസം’ സിനിമയിലെ മമ്മൂട്ടിയുടെ അമ്മ ഇനി ഓർമ; ദക്ഷിണേന്ത്യൻ സിനിമാ ഇതിഹാസം ഷൗക്കാർ ജാനകി അന്തരിച്ചു

Profile concept image representing Iranian leadership and Supreme Leader Mojtaba Khamenei
World

ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന്ന നിലയിൽ ആശുപത്രിയിലെന്ന് റിപ്പോർട്ട്

Firefighters from Dubai Civil Defence operating near emergency vehicles in Dubai.
Dubai

ദുബായ് സൗത്തിലെ വർക്ക്‌ഷോപ്പിൽ തീപിടിത്തം; തീ അണച്ചു, ആളപായമില്ല

‘ഗജനി’യിലെ വില്ലൻ, ‘മഹാഭാരത’ത്തിലെ അശ്വത്ഥാമാവ്; നടൻ പ്രദീപ് റാവത്ത് അന്തരിച്ചു
Movie

‘ഗജനി’യിലെ വില്ലൻ, ‘മഹാഭാരത’ത്തിലെ അശ്വത്ഥാമാവ്; നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

U.S. Patriot missile defense system launching interceptors into night sky
World

ജോർദാനിലെ യുഎസ് സൈനിക കേന്ദ്രത്തിനു നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈലാക്രമണം; പൂർണ്ണമായി പ്രതിരോധിച്ച് യുഎസ് സൈന്യം

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു; ഖബറടക്കം നാളെ രാവിലെ 10-ന് തിരൂർക്കാട്
Community

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു; ഖബറടക്കം നാളെ രാവിലെ 10-ന് തിരൂർക്കാട്

The Jacobite Syrian Church UAE Regional Clergy Conference concluded in Abu Dhabi, honoring Metropolitan Kuryakose Mor Eusebios on his 20th episcopal anniversary.
Community

യാക്കോബായ സുറിയാനി സഭ യുഎഇ മേഖല വൈദിക യോഗം അബുദാബിയിൽ സമാപിച്ചു

Al Fardan Exchange hosted Onam celebrations across Dubai and Sharjah branches featuring actor Anu Sithara, alongside its Summer Bonanza campaign.
Business

മലയാള സിനിമാതാരം അനു സിത്താരയ്ക്കൊപ്പം അൽ ഫർദാൻ എക്സ്ചേഞ്ചിന്റെ ഓണാഘോഷം

GDRFA Dubai officers earned four podium finishes at the 2026 ICP CrossFit Championship, winning top honors in both men’s and women’s fitness categories.
Sports

ഐ സി പി ക്രോസ്‌ഫിറ്റിൽ ദുബായ് താമസ കുടിയേറ്റ വകുപ്പിന് മികച്ച വിജയം

Arabian Travel Market 2026 names Sabre Corporation as Strategic Partner for ATM Travel Tech in Dubai, focusing on agentic AI and travel software.
Business

എടിഎം 2026: ട്രാവൽ ടെക് സ്ട്രാറ്റജിക് പാർട്ണറായി ‘സേബർ’ കോർപ്പറേഷനെ പ്രഖ്യാപിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.