• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, November 15, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

സീനിയർ ചേംബർ ഇന്റർനാഷണൽ ദുബായ് സെൻട്രൽ ലീജിയന് പുതിയ നേതൃത്വം: ഡോ. ശിവകുമാർ ഹരിഹരൻ പ്രസിഡന്റ്

by UAE വാർത്ത ലേഖകൻ
4 months ago
in Dubai
Reading Time: 1 min read
26 0
സീനിയർ ചേംബർ ഇന്റർനാഷണൽ ദുബായ് സെൻട്രൽ ലീജിയന് പുതിയ നേതൃത്വം: ഡോ. ശിവകുമാർ ഹരിഹരൻ പ്രസിഡന്റ്
144
VIEWS
Share on WhatsappShare on Facebook

ദുബായ്: പരിചയസമ്പന്നരായ പ്രൊഫഷണലുകളെയും വ്യവസായികളെയും സാമൂഹിക നേതാക്കളെയും ഒരുമിപ്പിച്ച് നേതൃത്വ വികസനത്തിനും സാമൂഹിക സേവനത്തിനും പ്രാധാന്യം നൽകുന്ന ആഗോള സംഘടനയായ സീനിയർ ചേംബർ ഇന്റർനാഷണൽ (SCI)-യുടെ ദുബായ് സെൻട്രൽ ലീജിയൻ പ്രസിഡന്റായി വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ ഡോ. ശിവകുമാർ ഹരിഹരനെ നിയമിച്ചു.

കഴിഞ്ഞ ഒരു വർഷക്കാലം പ്രസിഡന്റായി സേവനമനുഷ്ഠിച്ച രാജീവ് പിള്ളയുടെ കാലാവധി വിജയകരമായി പൂർത്തിയായതിനെ തുടർന്നാണ് പുതിയ നിയമനം. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ദുബായ് സെൻട്രൽ ലീജിയൻ അംഗത്വ വികസനം, നേതൃത്വ പരിശീലനങ്ങൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ, ബിസിനസ് നെറ്റ്‌വർക്കിംഗ്, വിവിധ പൊതുപരിപാടികൾ എന്നിവയിലൂടെ ശ്രദ്ധേയമായ വളർച്ച കൈവരിച്ചു.

1997-ൽ ഇന്ത്യയിൽ രൂപംകൊണ്ട സീനിയർ ചേംബർ ഇന്റർനാഷണൽ (SCI) ഇന്ന് ഇന്ത്യ, യു.എ.ഇ., അമേരിക്ക, ഒമാൻ, ഓസ്ട്രേലിയ, തായ്‌ലൻഡ്, നേപ്പാൾ എന്നീ രാജ്യങ്ങളിലായി 240-ലധികം ലീജിയനുകളിലും 5,400-ലധികം അംഗങ്ങളുമായും പ്രവർത്തിക്കുന്ന ആഗോള സംഘടനയാണ്. സ്വാധീനശേഷിയും അനുഭവസമ്പത്തും തീരുമാനമെടുക്കാനുള്ള കഴിവുമുള്ള പ്രൊഫഷണലുകളെയും സാമൂഹിക നേതാക്കളെയും ഒരുമിപ്പിച്ച് സമൂഹത്തിൽ സുസ്ഥിരവും ക്രിയാത്മകവുമായ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ് സംഘടനയുടെ ലക്ഷ്യം.
സൗഹൃദ കൂട്ടായ്മ എന്നതിലുപരി, ഉത്തരവാദിത്വമുള്ള പൗരത്വം, അർഥവത്തായ സാമൂഹിക സേവനം, ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന നേതൃത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു ആഗോള പ്രസ്ഥാനമായാണ് SCI പ്രവർത്തിക്കുന്നത്. നിലവിലെ തലമുറയ്ക്കും വരും തലമുറകൾക്കും മികച്ച സമൂഹം സൃഷ്ടിക്കുന്നതിൽ പരിചയസമ്പന്നരായ നേതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുകയും, നേതൃത്വം, സേവനം, ഐക്യം, സാമൂഹിക പ്രതിബദ്ധത എന്നിവ വളർത്തിയെടുക്കുകയും ചെയ്യുക എന്നതാണ് സംഘടനയുടെ ദൗത്യം.

പുതിയ പ്രസിഡന്റായി ചുമതലയേറ്റ ഡോ. ശിവകുമാർ ഹരിഹരൻ ലോജിസ്റ്റിക്സ്, വ്യാപാരം, സംരംഭകത്വം എന്നീ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയാണ്. ബിസിനസ് രംഗത്തെ വിജയത്തോടൊപ്പം സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ദുബായ് സെൻട്രൽ ലീജിയൻ കൂടുതൽ ശക്തമായ അംഗകേന്ദ്രീകൃത പ്രവർത്തനങ്ങൾക്കും സാമൂഹിക ഇടപെടലുകൾക്കും നേതൃത്വം നൽകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

അതോടൊപ്പം, ഷീബ ആൽഫോൺസിനെ ജനറൽ സെക്രട്ടറിയായും അഞ്ജന നായരെ ട്രഷററായും തെരഞ്ഞെടുത്തു. യു.എ.ഇ.യിലെ ബാങ്കിംഗ് മേഖലയിലെ മാനേജർമാരായി സേവനമനുഷ്ഠിക്കുന്ന ഇരുവരും തങ്ങളുടെ പ്രൊഫഷണൽ വൈദഗ്ധ്യവും ഭരണപരമായ അനുഭവസമ്പത്തും സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്ന് നേതൃത്വം അറിയിച്ചു.

ഡോ. ശിവകുമാർ ഹരിഹരന്റെ നേതൃത്വത്തിലും പുതിയ ഭാരവാഹികളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയും സീനിയർ ചേംബർ ഇന്റർനാഷണൽ ദുബായ് സെൻട്രൽ ലീജിയൻ സമൂഹസേവനം, നേതൃത്വ വികസനം, പ്രൊഫഷണൽ സഹകരണം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിൽ പുതിയ അധ്യായം കുറിക്കുമെന്ന് സംഘടനാ നേതൃത്വം അറിയിച്ചു

Tags: Business NetworkingCommunity ServiceDr. Shivakumar HariharanDUBAIDubai Central LegionSenior Chamber InternationalUAE Professionals

RelatedPosts

St. Thomas Orthodox Cathedral in Dubai hosts its Harvest Festival on Nov 15. Commander Abhilash Tomy, Sibi Malayil, and Indian Consul General to attend.
Lifestyle

സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവം നവംബർ 15-ന്

Over 200 delegates attended the 26th annual conference of UAE CSI parishes' Women's Fellowship in Dubai, featuring sessions by Sister Jaseena P. Joseph.
Community

യുഎഇ സിഎസ്ഐ ഇടവകകളുടെ 26-ാമത് സ്ത്രീജനസഖ്യ കോൺഫറൻസ് ദുബായിൽ നടന്നു

Dubai's RTA launches the New Dubai Student Card, combining campus ID, 50% nol transit fare discounts, and 150,000 ISIC benefits across 130 countries worldwide.
Education

യാത്രാ ഇളവുകളും ആഗോള ആനുകൂല്യങ്ങളുമായി പുതിയ ‘ദുബായ് സ്റ്റുഡന്റ് കാർഡ്’ പുറത്തിറക്കി

Dubai Press Club opens submissions for the 26th Arab Media Award, honoring excellence across print, digital, and television journalism. Apply online.
Entertainment

അറബ് മാധ്യമ രംഗത്തെ മികവിന് വീണ്ടും വേദിയൊരുക്കി അറബ് മീഡിയ അവാർഡ്; 26-ാമത് പതിപ്പിന് തുടക്കമായി

Dubai RTA and China EV100 launch EV World 2026 at DWTC, showcasing autonomous taxis, electric buses, air mobility, and battery-swapping technology.
Business

ആഗോള പങ്കാളിത്തത്തോടെ ദുബായ് ഇവി വേൾഡ് 2026 എക്സിബിഷന് തുടക്കം

ഗൾഫിലെ മികച്ച സർക്കാർ എച്ച്ആർ ടീം പുരസ്‌കാരം ജിഡിആർഎഫ്എ ദുബായിക്ക്
Dubai

ഗൾഫിലെ മികച്ച സർക്കാർ എച്ച്ആർ ടീം പുരസ്‌കാരം ജിഡിആർഎഫ്എ ദുബായിക്ക്

Emirati writer Fathia Al Nimr and critic Dr Abeer Al Hosani discuss imagination, symbolism and family dynamics at the 45th Sharjah International Book Fair.
Books & Literature

കഥകൾ യാഥാർഥ്യങ്ങളെ പകർത്തുക മാത്രമല്ല, ഭാവനയിലൂടെ പുതിയ സാധ്യതകൾ തേടുകയും വേണം: ഫാത്തിയ അൽ നിംർ

Authors Zoulfa Katouh and Elizabeth-Irene Baitie discuss writing authentic young adult fiction, empathy, and avoiding youth slang at SIBF 2026 in Sharjah.
Books & Literature

കൗമാരക്കാരുടെ വായനയെ ലഘൂകരിക്കരുത്; വേണ്ടത് യാഥാർത്ഥ്യബോധമെന്ന് എഴുത്തുകാർ

Emirati creator Abdalla Al Ansari discusses adapting his documentary Sealed Records into the book Who Is Truly Sick? at Sharjah International Book Fair.
Books & Literature

ചെറുതായാലും വലുതായാലും ഏതൊരു ആശയവും പുസ്തകമാക്കി മാറ്റാം: അബ്ദുല്ല അൽ അൻസാരി

Two student-authored books by Faleeha Firoz and Aman Muhammed were launched on Children's Day at the Sharjah International Book Fair's Writers' Forum.
Books & Literature

ശിശുദിനത്തിൽ രണ്ട് വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.