• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബായ് ഔഖാഫുമായി ചേർന്നുള്ള ലുലു ഗ്രൂപ്പിന്റെ ആദ്യ പദ്ധതി; ഖവാനീജ് ഗേറ്റിൽ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു

by UAE വാർത്ത ലേഖകൻ
6 months ago
in Dubai, UAE
Reading Time: 1 min read
29 0
ദുബായ് ഔഖാഫുമായി ചേർന്നുള്ള ലുലു ഗ്രൂപ്പിന്റെ ആദ്യ പദ്ധതി; ഖവാനീജ് ഗേറ്റിൽ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു
162
VIEWS
Share on WhatsappShare on Facebook

ദുബായ്: ദുബായ് ഔഖാഫുമായി സഹകരിച്ച് ലുലു ഗ്രൂപ്പ് നടപ്പാക്കുന്ന ആദ്യ റീട്ടെയിൽ പദ്ധതിയായി അൽ ഖവാനീജിലെ ഖവാനീജ് ഗേറ്റിൽ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു. മിഡിൽ ഈസ്റ്റിലെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപകർക്ക് ആത്മവിശ്വാസം പകരുന്നതിനുമായി ലുലു ഗ്രൂപ്പ് മേഖലയിലുടനീളം പുതിയ പദ്ധതികൾ നടപ്പാക്കുന്നുവെന്ന് അധികൃതർ അറിയിച്ചു.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ദുബായ് ഔഖാഫ് സെക്രട്ടറി ജനറൽ അലി മുഹമ്മദ് അൽ മുത്വവ എന്നിവർ സാക്ഷികളായ ചടങ്ങിൽ ദുബായ് ഔഖാഫ് ചെയർമാൻ ഈസ അബ്ദുല്ല അൽ ഗുരൈർ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ ഉദ്ഘാടനം ചെയ്തു.

ലുലു ഗ്രൂപ്പുമായി സഹകരിച്ച് പുതിയ റീട്ടെയിൽ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിൽ സന്തോഷമുണ്ടെന്ന് ഈസ അബ്ദുല്ല അൽ ഗുരൈർ പറഞ്ഞു. അൽ ഖവാനീജിലെ ഷോപ്പിങ് സെന്ററിൽ നിന്ന് ലഭിക്കുന്ന വരുമാനം മസ്ജിദുകളുടെ പ്രവർത്തനങ്ങൾക്കും ദുബായിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഔഖാഫുമായി സഹകരിച്ച് മികച്ച റീട്ടെയിൽ പദ്ധതികളാണ് ലുലു ഗ്രൂപ്പ് നടപ്പാക്കുന്നതെന്നും, ഔഖാഫ് നടപ്പാക്കുന്ന പതിനാറിലധികം പദ്ധതികളിൽ ലുലു പങ്കാളിത്തം വഹിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.

മേഖലയിലെ ഭക്ഷ്യസുരക്ഷ, ഉൽപ്പന്നങ്ങളുടെ സുഗമമായ ലഭ്യത, വിലസ്ഥിരത എന്നിവ ഉറപ്പാക്കുന്നതിന് ലുലു ഗ്രൂപ്പ് വിവിധ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ചരക്ക് വിമാന സർവീസുകൾ വഴി ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യൂസഫലി പറഞ്ഞു.

19,800 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ലുലു എക്സ്പ്രസ് സ്റ്റോറിൽ ദൈനംദിന ആവശ്യവസ്തുക്കളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനായി സെൽഫ് ചെക്ക്-ഔട്ട് കൗണ്ടറുകൾ, വിശാലമായ പാർക്കിംഗ് സൗകര്യം എന്നിവയും സ്റ്റോറിൽ ഒരുക്കിയിട്ടുണ്ട്.

English Summary : LuLu Group has opened a new LuLu Express store at Khawaneej Gate in Dubai in partnership with Dubai Awqaf. The retail project was inaugurated in the presence of M.A. Yusuffali and Awqaf officials. The 19,800 sq ft store offers a wide range of daily essentials and modern shopping facilities, while supporting food security and product availability across the UAE.

Tags: awqaf projectLulu GroupLulu HypermarketMA Yusuff AliUAE news

RelatedPosts

LuLu Group plans a Rs 2,000-crore investment in Madhya Pradesh for malls, hypermarkets, and agri-procurement following talks with CM Mohan Yadav in Dubai.
Business

ലുലു ഗ്രൂപ്പിനെ മധ്യപ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്

The 15th AIM Congress 2026 opens at Dubai World Trade Centre. LuLu Group Chairman Yusuff Ali and Indian state delegations explore trade and investment ties.
Business

മൂന്ന് ദിവസത്തെ വാർഷിക നിക്ഷേപക സംഗമത്തിനു ദുബായിൽ തുടക്കമായി

Abu Dhabi's RASID platform uses AI to screen wastewater across 100 sites, tracking 400+ indicators to predict health and environmental threats early.
Health

പകർച്ചവ്യാധികളും ആരോഗ്യഭീഷണികളും മുൻകൂട്ടിയറിയാൻ അബുദാബിയിൽ എഐ ഡ്രൈവൻ മലിനജല നിരീക്ഷണ സംവിധാനം

UAE Minister of State Noura Al Kaabi will headline the Government Communication Forum during the Arab Media Summit 2026 in Dubai from Sept 15–17.
UAE

മാധ്യമരംഗവും നയതന്ത്രവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്യപ്പെടും; ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സെപ്റ്റംബർ 15 മുതൽ 17 വരെ സമ്മിറ്റ് അരങ്ങേറും

Dubai's Roads and Transport Authority (RTA) has won the international 3G Excellence Award in Corporate Governance Practices 2026, presented by Cambridge IFA.
Business

മികച്ച കോർപ്പറേറ്റ് ഭരണനിർവഹണം: ദുബായ് ആർടിഎയ്ക്ക് ആഗോള 3G പുരസ്കാരം

Dubai's RTA launches its 2026–2027 back-to-school traffic safety campaign, highlighting road safety guidelines and a zero-fatality school zone record since 2010.
Education

സ്കൂൾ തുറന്നു: വിദ്യാർഥികളുടെ യാത്രാസുരക്ഷയ്ക്കായി വിപുലമായ പദ്ധതിയുമായി ദുബായ് ആർ.ടി.എ

LuLu Exchange celebrates 17 years of operations in the UAE, operating over 170 branches and digital remittance services via the LuLu Money app.
Business

യുഎഇയിൽ 17 വർഷം പൂർത്തിയാക്കി ലുലു എക്സ്ചേഞ്ച്; ആദ്യ ശാഖ പ്രവർത്തിച്ച അൽ വഹ്ദ മാളിൽ വാർഷികാഘോഷം

LuLu Group plans a Rs 2,000-crore investment in Madhya Pradesh for malls, hypermarkets, and agri-procurement following talks with CM Mohan Yadav in Dubai.
Business

ലുലു ഗ്രൂപ്പിനെ മധ്യപ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്

The 15th AIM Congress 2026 opens at Dubai World Trade Centre. LuLu Group Chairman Yusuff Ali and Indian state delegations explore trade and investment ties.
Business

മൂന്ന് ദിവസത്തെ വാർഷിക നിക്ഷേപക സംഗമത്തിനു ദുബായിൽ തുടക്കമായി

Dubai RTA launches the second cohort of its Advanced Leadership programme with Hult Ashridge, training 22 Emirati managers in governance and AI integration.
Business

ഭരണരംഗത്ത് ഭാവി നേതൃത്വത്തെ വാർത്തെടുക്കാൻ ദുബായ് ആർ.ടി.എ; അഡ്വാൻസ്ഡ് ലീഡർഷിപ്പ് രണ്ടാം ബാച്ചിന് തുടക്കം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.