• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, July 12, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ഫോർബ്സ് പുരസ്‌കാരം ലുലു ഗ്രൂപ്പ് ഡയറക്ടർ വി. നന്ദകുമാറിന്; മിഡിൽ ഈസ്റ്റിലെ സ്വാധീനമുള്ള മാർക്കറ്റിംഗ് പ്രൊഫഷണലുകളുടെ പട്ടികയിൽ അപൂർവ നേട്ടം

by UAE വാർത്ത ലേഖകൻ
4 weeks ago
in Dubai
Reading Time: 1 min read
22 0
ഫോർബ്സ് പുരസ്‌കാരം ലുലു ഗ്രൂപ്പ് ഡയറക്ടർ വി. നന്ദകുമാറിന്; മിഡിൽ ഈസ്റ്റിലെ സ്വാധീനമുള്ള മാർക്കറ്റിംഗ് പ്രൊഫഷണലുകളുടെ പട്ടികയിൽ അപൂർവ നേട്ടം
124
VIEWS
Share on WhatsappShare on Facebook

2020 ലും 2026 ലും ഫോർബ്സ് പട്ടികയിൽ ഇടം നേടിയ ഏക മലയാളി; തിരുവനന്തപുരം സ്വദേശിയായ നന്ദകുമാറിന് ദുബായിൽ വെച്ച് പുരസ്‌കാരം സമ്മാനിച്ചു.

ദുബായ്: മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച മാർക്കറ്റിംഗ് പ്രൊഫഷണലുകൾക്കായി ഫോർബ്സ് മാസിക ഏർപ്പെടുത്തിയ പ്രത്യേക പുരസ്‌കാരം ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ ഏറ്റുവാങ്ങി. ഫോർബ്സിന്റെ “Most Influential CMOs 2026” (ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിംഗ് മേധാവികൾ) പട്ടികയിൽ ഇടം നേടിയതിനെ തുടർന്നാണ് ഈ ആദരം. തിരുവനന്തപുരം സ്വദേശിയായ വി. നന്ദകുമാർ, 2020-ൽ ഫോർബ്സ് പ്രസിദ്ധീകരിച്ച പട്ടികയിലും ഇടം നേടിയിരുന്നു. ഇതോടെ അഞ്ച് വർഷത്തെ ഇടവേളയിൽ പുറത്തുവന്ന രണ്ട് പതിപ്പുകളിലും ഈ അപൂർവ അംഗീകാരം സ്വന്തമാക്കുന്ന ഏക മലയാളി എന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി.

മാധ്യമം, മാർക്കറ്റിംഗ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് രംഗങ്ങളിൽ മൂന്ന് പതിറ്റാണ്ടിലേറെയുള്ള പ്രവർത്തന പരിചയമുള്ള നന്ദകുമാർ, കഴിഞ്ഞ 26 വർഷമായി ലുലു ഗ്രൂപ്പിന്റെ ഭാഗമാണ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ വിശ്വസ്തനായ സഹപ്രവർത്തകനെന്ന നിലയിൽ, ഗ്രൂപ്പിന്റെ ആഗോളതലത്തിലുള്ള വളർച്ചയിലും നിർണായകമായ വിവിധ വികസന ഘട്ടങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തു.

നിലവിൽ ലുലു ഗ്രൂപ്പിന്റെ ആഗോള മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ് വിഭാഗങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് നന്ദകുമാറാണ്. ബ്രാൻഡ് വികസനം, ഡിജിറ്റൽ മാർക്കറ്റിംഗ്, ഇ-കൊമേഴ്‌സ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് എന്നീ മേഖലകളിൽ അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിലും ഇന്ത്യയിലുമായി ലുലു ഗ്രൂപ്പ് നടപ്പാക്കിയ നിരവധി വൻകിട പദ്ധതികൾ, വിപണി പിടിച്ചടക്കിയ കാമ്പെയ്‌നുകൾ, സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങൾ എന്നിവയുടെ ആസൂത്രകനും കൂടിയാണ് അദ്ദേഹം. കേരളത്തിൽ ലുലു ഗ്രൂപ്പ് വിജയകരമായി പൂർത്തിയാക്കിയ വിവിധ പദ്ധതികൾക്ക് പിന്നിലും നന്ദകുമാറിന്റെ മികച്ച സാന്നിധ്യമുണ്ട്.

അഞ്ച് വർഷത്തിലൊരിക്കൽ മാത്രം ഫോർബ്സ് മിഡിൽ ഈസ്റ്റ് തയ്യാറാക്കുന്ന ഈ അഭിമാന പട്ടികയിൽ, വിവിധ മേഖലകളിലെ ഏറ്റവും മുൻനിര സ്ഥാപനങ്ങളിൽ നിന്നുള്ള 101 മാർക്കറ്റിംഗ് പ്രൊഫഷണലുകളെ മാത്രമാണ് ഉൾപ്പെടുത്താറുള്ളത്. ഇത്തവണത്തെ പട്ടികയിൽ ADNOC, e&, Dubai Holding, Abu Dhabi Islamic Bank, Al-Futtaim Group, DIFC Dubai, Cleveland Clinic Abu Dhabi, Qatar Financial Centre തുടങ്ങിയ വമ്പൻ അന്താരാഷ്ട്ര കോർപ്പറേറ്റുകളുടെ മാർക്കറ്റിംഗ് മേധാവികൾക്കൊപ്പമാണ് ലുലു ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് വി. നന്ദകുമാർ ഇടംപിടിച്ചത്.

ഈജിപ്ത് (21 പേർ), യുഎഇ (13 പേർ), സൗദി അറേബ്യ (12 പേർ) എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകളാണ് ഫോർബ്സ് പട്ടികയിൽ ഭൂരിഭാഗവും ആധിപത്യം പുലർത്തുന്നത്. ഇന്ത്യക്കാരുടെ സാന്നിധ്യം വളരെ കുറവായ ഈ ആഗോള സൂചികയിൽ, ഒരു മലയാളി തുടർച്ചയായ പതിപ്പുകളിൽ ഇടംനേടിയത് മധ്യപൂർവ്വേഷ്യയുടെ വികസനത്തിൽ ഇന്ത്യൻ പ്രൊഫഷണലുകൾ വഹിക്കുന്ന പങ്കിന്റെ വലിയ അംഗീകാരമായി വിലയിരുത്തപ്പെടുന്നു.

Tags: Forbes AwardGulf newsInternationalKerala newsLulu GroupMA Yusuff AliMalayalam NewsV Nandakumar

RelatedPosts

യുഎഇയിൽ കടുത്ത ചൂട്: താപനില 47 ഡിഗ്രിയിലേക്ക്; രാത്രികളിൽ അമിത ഈർപ്പവും കോടമഞ്ഞും പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം
Weather

യുഎഇയിൽ കടുത്ത ചൂട്: താപനില 47 ഡിഗ്രിയിലേക്ക്; രാത്രികളിൽ അമിത ഈർപ്പവും കോടമഞ്ഞും പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം

July 11, 2026
മേഖലയിലെ വെല്ലുവിളികളെ നേരിടാൻ ഗൾഫ് ഐക്യമല്ലാതെ മറ്റൊരു ബദലില്ല: ഡോ. അൻവർ ഗർഗാഷ്
GCC

മേഖലയിലെ വെല്ലുവിളികളെ നേരിടാൻ ഗൾഫ് ഐക്യമല്ലാതെ മറ്റൊരു ബദലില്ല: ഡോ. അൻവർ ഗർഗാഷ്

July 10, 2026
യുഎഇയുടെ ‘നസീജ്’ ദേശീയ പദ്ധതിയുടെ ഭാ​ഗമായി ലുലു ​ഗ്രൂപ്പ്‌
Business

യുഎഇയുടെ ‘നസീജ്’ ദേശീയ പദ്ധതിയുടെ ഭാ​ഗമായി ലുലു ​ഗ്രൂപ്പ്‌

July 7, 2026
‘പാടി ഒരു സ്നേഹസ്പർശം’ പുസ്തകം പ്രകാശനം ചെയ്തു; മാധവൻ പാടിയുടെ ഓർമ്മ പുതുക്കി പ്രവാസി ലോകം
Sharjah

‘പാടി ഒരു സ്നേഹസ്പർശം’ പുസ്തകം പ്രകാശനം ചെയ്തു; മാധവൻ പാടിയുടെ ഓർമ്മ പുതുക്കി പ്രവാസി ലോകം

July 7, 2026
കണ്ണീരോടെ ലൂക്ക മോഡ്രിച്ച് കളമൊഴിയുന്നു; ക്രൊയേഷ്യ പുറത്തായതോടെ ഇതിഹാസ യുഗത്തിന് സമാപനം
Sports

കണ്ണീരോടെ ലൂക്ക മോഡ്രിച്ച് കളമൊഴിയുന്നു; ക്രൊയേഷ്യ പുറത്തായതോടെ ഇതിഹാസ യുഗത്തിന് സമാപനം

July 4, 2026
ബ്രസീൽ, പോർച്ചുഗൽ നിക്ഷേപകരെ പങ്കെടുപ്പിച്ചു കൊണ്ട് ഷാർജയിൽ ‘ബിസിനസ് & പാഡിൽ ഡേ 2026’ സംഘടിപ്പിച്ചു
Sharjah

ബ്രസീൽ, പോർച്ചുഗൽ നിക്ഷേപകരെ പങ്കെടുപ്പിച്ചു കൊണ്ട് ഷാർജയിൽ ‘ബിസിനസ് & പാഡിൽ ഡേ 2026’ സംഘടിപ്പിച്ചു

July 3, 2026
  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം

പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം

July 9, 2026
യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം

യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം

July 12, 2026
യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം

യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം

July 12, 2026
കുട്ടനാട് എംഎൽഎ റെജി ചെറിയാന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഊഷ്മള സ്വീകരണം

കുട്ടനാട് എംഎൽഎ റെജി ചെറിയാന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഊഷ്മള സ്വീകരണം

July 12, 2026
ദുബായിൽ 200 കോടി ദിർഹമിന്റെ റോഡ് വികസന പദ്ധതിയുമായി ആർടിഎ;

ദുബായിൽ 200 കോടി ദിർഹമിന്റെ റോഡ് വികസന പദ്ധതിയുമായി ആർടിഎ;

July 12, 2026
യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം
Travel

Dubai

ദുബായിൽ 200 കോടി ദിർഹമിന്റെ റോഡ് വികസന പദ്ധതിയുമായി ആർടിഎ;

July 12, 2026
വീണ്ടും വിവാദത്തിൽ ദിൽജിത് ദോസാഞ്ചിന്റെ ‘സത്ലുജ്’; ഇന്ത്യയ്ക്ക് പിന്നാലെ Zee5 ആഗോള പ്ലാറ്റ്‌ഫോമിൽ നിന്നും ചിത്രം നീക്കി
Movie

വീണ്ടും വിവാദത്തിൽ ദിൽജിത് ദോസാഞ്ചിന്റെ ‘സത്ലുജ്’; ഇന്ത്യയ്ക്ക് പിന്നാലെ Zee5 ആഗോള പ്ലാറ്റ്‌ഫോമിൽ നിന്നും ചിത്രം നീക്കി

July 12, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.