• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, July 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Sharjah

ഷാർജയിൽ പുതിയ അമേരിക്കൻ സ്കൂൾ നിർമിക്കും

by UAE വാർത്ത ലേഖകൻ
2 months ago
in Sharjah, UAE
Reading Time: 1 min read
24 0
ഷാർജയിൽ പുതിയ അമേരിക്കൻ സ്കൂൾ നിർമിക്കും
133
VIEWS
Share on WhatsappShare on Facebook

ഷാർജ: ഷാർജയിൽ വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്ന പുതിയ പദ്ധതിയുമായി ഷാർജ നിക്ഷേപ-വികസന അതോറിറ്റി (ഷുറൂഖ്) മുന്നോട്ട്. അമേരിക്കൻ പാഠ്യപദ്ധതി പിന്തുടരുന്ന അത്യാധുനിക ഹയർസെക്കൻഡറി സ്കൂൾ സ്ഥാപിക്കുന്നതിനായി സനം ഗ്രൂപ്പുമായി ഷുറൂഖ് കരാർ ഒപ്പുവെച്ചു. ഷാർജ സസ്റ്റെയിനബിൾ സിറ്റിയിലായിരിക്കും പുതിയ വിദ്യാഭ്യാസ കാമ്പസ് നിർമ്മിക്കുക.

35 വർഷത്തെ കരാറിന്റെ അടിസ്ഥാനത്തിൽ ഉമ്മു ഫനൈൻ/അൽ റുഖ അൽ ഹംറ പ്രദേശത്തെ 29,275 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഷുറൂഖിന്റെ ഭൂമിയിലാണ് സ്കൂൾ ഉയരുന്നത്. നഴ്‌സറി മുതൽ 12-ാം ക്ലാസ് വരെ ഏകദേശം 2435 വിദ്യാർഥികൾക്ക് ഇവിടെ പഠിക്കാനാകും. പദ്ധതിയിലൂടെ വരും വർഷങ്ങളിൽ 18.3 കോടി ദിർഹത്തിന്റെ നിക്ഷേപം ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആധുനിക വിദ്യാഭ്യാസ ആവശ്യങ്ങൾ മുൻനിർത്തിയാണ് പുതിയ കാമ്പസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്മാർട്ട് ക്ലാസ് മുറികൾ, സയൻസ്-ടെക്‌നോളജി ലാബുകൾ, റോബോട്ടിക്സ്-എൻജിനീയറിങ് ലാബുകൾ, ഇന്നോവേഷൻ-മേക്കർ സ്പേസുകൾ, വിവിധ അക്കാദമിക് തലങ്ങൾക്ക് അനുയോജ്യമായ മൂന്ന് ലൈബ്രറികൾ എന്നിവ സ്കൂളിന്റെ പ്രധാന സവിശേഷതകളായിരിക്കും.

കുട്ടികളുടെ സർഗാത്മകതയും സഹകരണ മനോഭാവവും വളർത്താൻ ആർട്സ് സ്റ്റുഡിയോകൾ, ഓപ്പൺ ലേണിങ് ഹബുകൾ, ബ്ലാക്ക് ബോക്സ് തിയേറ്റർ, 500 സീറ്റുകളുള്ള മൾട്ടി പർപ്പസ് ഹാൾ എന്നിവയും കാമ്പസിൽ ഒരുക്കും. നഴ്‌സറി കുട്ടികൾക്കായി പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടുകൂടിയ മേഖലകളും കൗൺസിലിങ് ഓഫിസുകളും തെറാപ്പി, സെൻസറി റൂമുകൾ, പ്രത്യേക ക്ലിനിക്കുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കായിക വികസനത്തിനും പ്രത്യേക പ്രാധാന്യം നൽകുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇൻഡോർ സ്പോർട്സ് ഹാൾ, ഫുട്ബോൾ പിച്ച്, സ്വിമ്മിങ് പൂളുകൾ, റൂഫ് ടോപ്പ് വിനോദ കേന്ദ്രങ്ങൾ, കാൽനട പാതകൾ, ബോട്ടാണിക്കൽ ഗാർഡൻ എന്നിവയും ക്യാമ്പസിന്റെ ഭാഗമാകും.

ഷുറൂഖ് സി.ഇ.ഒ അഹമ്മദ് ഉബൈദുൽ ഖസീറിന്റെ സാന്നിധ്യത്തിൽ ഷുറൂഖ് ചീഫ് റിയൽ എസ്റ്റേറ്റ് ഓഫിസർ യൂസഫ് അൽ മുതവ്വയും സനം ഗ്രൂപ്പ് വൈസ് ചെയർമാനും സി.ഇ.ഒയുമായ ഡോ. സുലൈമാൻ താരിഖുൽ അബ്ദുൽ ജാദറും കരാറിൽ ഒപ്പുവെച്ചു.

ഷാർജയിൽ വേഗത്തിൽ വളരുന്ന റസിഡൻഷ്യൽ കമ്മ്യൂണിറ്റികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ സ്കൂൾ വരുന്നതെന്ന് യൂസഫ് അൽ മുതവ്വ വ്യക്തമാക്കി. മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ കുടുംബങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: American SchoolLatest NewsSanam GroupSharjahSharjah Sustainable CityShurooqUAE EducationUAE news

RelatedPosts

ഡിജിറ്റൽ യുഗത്തിലെ പൈതൃക സംരക്ഷണം: മൂന്നാമത് ഹെറിറ്റേജ് കോൺഫറൻസ് ഷാർജയിൽ സമാപിച്ചു
Sharjah

ഡിജിറ്റൽ യുഗത്തിലെ പൈതൃക സംരക്ഷണം: മൂന്നാമത് ഹെറിറ്റേജ് കോൺഫറൻസ് ഷാർജയിൽ സമാപിച്ചു

July 11, 2026
യു.എ.ഇ പൊതുപരീക്ഷാ ഫലം: മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച് ഷെയ്ഖ് മുഹമ്മദ്
UAE

യു.എ.ഇ പൊതുപരീക്ഷാ ഫലം: മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച് ഷെയ്ഖ് മുഹമ്മദ്

July 11, 2026
‘360 സർവീസസ് പോളിസി’: മൂന്ന് വർഷത്തിനിടെ 1,474 സർക്കാർ സേവനങ്ങൾ അടിമുടി പരിഷ്കരിച്ച് ദുബായ്; പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ
Dubai

‘360 സർവീസസ് പോളിസി’: മൂന്ന് വർഷത്തിനിടെ 1,474 സർക്കാർ സേവനങ്ങൾ അടിമുടി പരിഷ്കരിച്ച് ദുബായ്; പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ

July 7, 2026
ലഹരിമരുന്നിനെതിരെ കൈകോർക്കാൻ അബുദാബി പൊലീസ്; ‘സമൂഹത്തിന്റെ സുരക്ഷ’ മുൻനിർത്തി പുതിയ ദേശീയ ക്യാമ്പയിൻ
Health

ലഹരിമരുന്നിനെതിരെ കൈകോർക്കാൻ അബുദാബി പൊലീസ്; ‘സമൂഹത്തിന്റെ സുരക്ഷ’ മുൻനിർത്തി പുതിയ ദേശീയ ക്യാമ്പയിൻ

July 5, 2026
ഷാർജ കളക്ഷൻ റിട്രീറ്റുകളുടെ നടത്തിപ്പ് മൈനർ ഹോട്ടൽസിന്; ഷുറൂഖുമായി കരാർ ഒപ്പിട്ടു
Sharjah

ഷാർജ കളക്ഷൻ റിട്രീറ്റുകളുടെ നടത്തിപ്പ് മൈനർ ഹോട്ടൽസിന്; ഷുറൂഖുമായി കരാർ ഒപ്പിട്ടു

July 4, 2026
ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ചു; തലാബത് ഡെലിവറി ബോയിയെ ആദരിച്ച് അബുദാബി പോലീസ്
Abu Dhabi

ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ചു; തലാബത് ഡെലിവറി ബോയിയെ ആദരിച്ച് അബുദാബി പോലീസ്

July 3, 2026
  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് വൻ ദുരന്തം; 15 മരണം

വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് വൻ ദുരന്തം; 15 മരണം

July 11, 2026
യുഎഇയിൽ ‘തിരമാല സീഫുഡ് ഫെസ്റ്റ് 2026’ പ്രഖ്യാപിച്ച് ഫുഡ്ബുക്ക്; ജൂലൈ 9 മുതൽ തുടക്കം

യുഎഇയിൽ ‘തിരമാല സീഫുഡ് ഫെസ്റ്റ് 2026’ പ്രഖ്യാപിച്ച് ഫുഡ്ബുക്ക്; ജൂലൈ 9 മുതൽ തുടക്കം

July 9, 2026
ഗാനകോകിലം ഓർമ്മയായി; പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

ഗാനകോകിലം ഓർമ്മയായി; പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

July 11, 2026
ബവി കൊടുങ്കാറ്റ് ചൈനയോടടുക്കുന്നു; 6 ലക്ഷത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

ബവി കൊടുങ്കാറ്റ് ചൈനയോടടുക്കുന്നു; 6 ലക്ഷത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

July 11, 2026
സീനിയർ ചേംബർ ഇന്റർനാഷണൽ ദുബായ് സെൻട്രൽ ലീജിയന് പുതിയ നേതൃത്വം: ഡോ. ശിവകുമാർ ഹരിഹരൻ പ്രസിഡന്റ്

സീനിയർ ചേംബർ ഇന്റർനാഷണൽ ദുബായ് സെൻട്രൽ ലീജിയന് പുതിയ നേതൃത്വം: ഡോ. ശിവകുമാർ ഹരിഹരൻ പ്രസിഡന്റ്

July 11, 2026
ഗാനകോകിലം ഓർമ്മയായി; പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു
Movie

ഗാനകോകിലം ഓർമ്മയായി; പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

July 11, 2026
ബവി കൊടുങ്കാറ്റ് ചൈനയോടടുക്കുന്നു; 6 ലക്ഷത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി
World

ബവി കൊടുങ്കാറ്റ് ചൈനയോടടുക്കുന്നു; 6 ലക്ഷത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

July 11, 2026
സീനിയർ ചേംബർ ഇന്റർനാഷണൽ ദുബായ് സെൻട്രൽ ലീജിയന് പുതിയ നേതൃത്വം: ഡോ. ശിവകുമാർ ഹരിഹരൻ പ്രസിഡന്റ്
Dubai

സീനിയർ ചേംബർ ഇന്റർനാഷണൽ ദുബായ് സെൻട്രൽ ലീജിയന് പുതിയ നേതൃത്വം: ഡോ. ശിവകുമാർ ഹരിഹരൻ പ്രസിഡന്റ്

July 11, 2026
ഡിജിറ്റൽ യുഗത്തിലെ പൈതൃക സംരക്ഷണം: മൂന്നാമത് ഹെറിറ്റേജ് കോൺഫറൻസ് ഷാർജയിൽ സമാപിച്ചു
Sharjah

ഡിജിറ്റൽ യുഗത്തിലെ പൈതൃക സംരക്ഷണം: മൂന്നാമത് ഹെറിറ്റേജ് കോൺഫറൻസ് ഷാർജയിൽ സമാപിച്ചു

July 11, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.