• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, October 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC

പുതിയ ‘കിസ്‌വ’ കൈമാറി; മുഹറം ഒന്നിന് കഅ്ബയെ അണിയിക്കും

by UAE വാർത്ത ലേഖകൻ
5 months ago
in GCC, Saudi Arabia
Reading Time: 1 min read
23 0
പുതിയ ‘കിസ്‌വ’ കൈമാറി; മുഹറം ഒന്നിന് കഅ്ബയെ അണിയിക്കും
130
VIEWS
Share on WhatsappShare on Facebook

മക്ക: വിശുദ്ധ കഅ്ബാലയത്തെ പുതപ്പിക്കുന്ന പുതിയ ‘കിസ്‌വ’ ഔദ്യോഗികമായി കൈമാറി. സൗദി ഭരണാധികാരി സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ആണ് കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരായ ശൈബി കുടുംബത്തിന് പുതിയ കിസ്‌വ കൈമാറിയത്.

വരാനിരിക്കുന്ന ഹിജ്റ പുതുവർഷാരംഭ ദിനമായ മുഹറം ഒന്നിന് (ജൂൺ 16) പുതിയ കിസ്‌വ കഅ്ബാലയത്തിൽ അണിയിക്കുമെന്ന് അധികൃതർ അറിയിച്ചു. ചടങ്ങിൽ ഹജ്ജ്-ഉംറ മന്ത്രി കൂടിയായ ഇരുഹറം പരിപാലന ജനറൽ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. തൗഫീഖ് അൽറബീഅയും കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ അബ്ദുൽ മലിക് ബിൻ ത്വാഹാ അൽശൈബിയും പങ്കെടുത്തു. ഔദ്യോഗിക കൈമാറ്റ രേഖകളിൽ ഇരുവരും ഒപ്പുവെച്ചു.

മക്കയിലെ കിങ് അബ്ദുൽ അസീസ് കോംപ്ലക്സിലാണ് പുതിയ കിസ്‌വയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. അത്യാധുനിക സാങ്കേതിക വിദ്യകളും പരമ്പരാഗത ഇസ്‌ലാമിക കലാരീതികളും സംയോജിപ്പിച്ചാണ് കിസ്‌വ ഒരുക്കിയിരിക്കുന്നത്.

പ്രത്യേകതകൾ

മികച്ച ഇസ്‌ലാമിക കാലിഗ്രാഫിയും അലങ്കാര ശൈലികളും ഉൾക്കൊള്ളുന്ന 16 വ്യത്യസ്ത കഷണങ്ങൾ ചേർത്താണ് കിസ്‌വ നിർമ്മിച്ചിരിക്കുന്നത്. പൂർണമായും പ്രകൃതിദത്ത കറുത്ത പട്ടിൽ നെയ്തെടുത്ത ഈ വിശുദ്ധ വസ്ത്രത്തിന് 14 മീറ്റർ ഉയരമുണ്ട്.

കഅ്ബയുടെ മുകൾഭാഗത്തെ മൂന്നിലൊന്ന് ഭാഗത്ത് 95 സെന്റിമീറ്റർ വീതിയും 47 മീറ്റർ നീളവുമുള്ള സ്വർണ ബെൽറ്റ് (ഹിസാം) ഘടിപ്പിച്ചിട്ടുണ്ട്. സ്വർണം, വെള്ളി നൂലുകൾ ഉപയോഗിച്ച് വിശുദ്ധ ഖുർആൻ വാക്യങ്ങൾ അതിമനോഹരമായി ഇതിൽ നെയ്തു ചേർത്തിട്ടുണ്ട്.

വിശുദ്ധ കഅ്ബാലയത്തിന്റെയും ഇരുഹറമുകളുടെയും പരിപാലനത്തിനായി സൗദി ഭരണകൂടം നൽകുന്ന പ്രത്യേക ശ്രദ്ധയുടെയും പ്രതിബദ്ധതയുടെയും പ്രതീകമായാണ് പുതിയ കിസ്‌വയെ വിലയിരുത്തുന്നത്. ഇസ്‌ലാമിക കലാരംഗത്തെ അതുല്യമായ കരവിരുതും ആത്മീയ പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന ശ്രദ്ധേയമായ സൃഷ്ടിയായും ഇത് കണക്കാക്കപ്പെടുന്നു.

Tags: Holy KaabaKaaba KiswahLatest NewsMakkah NewsSaudi Arabia

RelatedPosts

Saudi air defences down Houthi drones targeting Riyadh as Donald Trump rules out ground troops against Iran. UKMTO reports 12 vessel strikes in Gulf waters.
World

റിയാദിലേക്ക് വന്ന ഹൂതി ഡ്രോണുകൾ തകർത്ത് സൗദി വ്യോമസേന; ഇറാനിൽ കരസേനയെ ഇറക്കില്ലെന്ന് ട്രംപ്

Five killed in Houthi missile strike on Yemen's Aden presidential palace after Oman talks collapse. US military sinks tracking dhow near Strait of Hormuz.
World

യെമൻ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതി മിസൈലാക്രമണം; ഒമാൻ ചർച്ചകൾ പരാജയപ്പെട്ടതായി സൗദി

A Houthi missile attack sparked a fire at Saudi Aramco’s Dhahran facility while falling debris from intercepted missiles wounded four in Riyadh. Trump weighs strikes.
GCC

റിയാദിലും അൽ ഖർജിലും ഹൂതി മിസൈലുകൾ തകർത്തു; അവശിഷ്ടങ്ങൾ വീണ് നാല് പേർക്ക് പരിക്ക്

Falling debris from intercepted Houthi missiles injured four in Riyadh while a strike sparked an Aramco building fire in Dhahran amid escalating Saudi-Yemen strikes.
GCC

റിയാദിൽ ഹൂതി മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പേർക്ക് പരിക്ക്; ദഹ്റാനിൽ അരാംകോ കെട്ടിടത്തിന് തീപിടിച്ചു

UAE: There is no room for gloating over death. The victims of the Riyadh airport attack are our own people, and their suffering is our suffering.
World

റിയാദ് വിമാനത്താവള ആക്രമണം: സൗദി-യുഎഇ ഭിന്നതയുണ്ടാക്കാനുള്ള നീക്കങ്ങൾക്കെതിരെ യുഎഇ മുന്നറിയിപ്പ്

Saudi investigators probe how Houthi drones and missiles travelled 1,000 km to strike King Khalid International Airport, killing 13 and exposing Patriot gaps.
World

റിയാദ് വിമാനത്താവള ആക്രമണം: വ്യോമപ്രതിരോധ സംവിധാനങ്ങളുടെ പരാജയത്തിൽ സൗദി അടിയന്തര അന്വേഷണം തുടങ്ങി

ആൻഡ്രോയിഡ് ടിവിയും സ്മാർട്ട് ടിവിയും തമ്മിലുള്ള വ്യത്യാസങ്ങൾ: ടെലിവിഷൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
Tech

ആൻഡ്രോയിഡ് ടിവിയും സ്മാർട്ട് ടിവിയും തമ്മിലുള്ള വ്യത്യാസങ്ങൾ: ടെലിവിഷൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

Saudi air defences down Houthi drones targeting Riyadh as Donald Trump rules out ground troops against Iran. UKMTO reports 12 vessel strikes in Gulf waters.
World

റിയാദിലേക്ക് വന്ന ഹൂതി ഡ്രോണുകൾ തകർത്ത് സൗദി വ്യോമസേന; ഇറാനിൽ കരസേനയെ ഇറക്കില്ലെന്ന് ട്രംപ്

Senior UAE parliamentary official Dr Ali Rashid Al Nuaimi confirms security forces neutralized ground-based espionage cells during Iranian missile and drone attacks.
World

ഇറാൻ്റെ വ്യോമാക്രമണങ്ങൾക്കിടെ വിവരങ്ങൾ ചോർത്താൻ സ്ലീപ്പർ സെല്ലുകൾ ശ്രമിച്ചതായി യുഎഇ; വെളിപ്പെടുത്തലുമായി ഡോ. അലി റാഷിദ് അൽ നുഐമി

Senior Congress leader Ramesh Chennithala has been awarded the prestigious C.H. Rashtraseva Award by Dubai KMCC Kozhikode District Committee. Award to be presented on November 14 in Dubai.
Politics

ഈ വർഷത്തെ സി.എച്ച്. രാഷ്ട്രസേവാ പുരസ്‌കാരം രമേശ് ചെന്നിത്തലയ്ക്ക്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.