വിവാഹത്തിന് തയ്യാറെടുക്കുന്നവർക്കും നവദമ്പതികൾക്കും മികച്ച കുടുംബജീവിതം കെട്ടിപ്പടുക്കുന്നതിനായി പ്രായോഗിക പരിശീലന പരിപാടി ഒരുങ്ങുന്നു.
വ്യക്തിത്വ വികസനത്തിനും സ്വയം അവബോധത്തിനുമായി പ്രവർത്തിക്കുന്ന പ്രൊഫഷണൽ മൈൻഡ് കോച്ചിംഗ് സംരംഭമായ ഫീനിക്സ് മൈൻഡ്റൈസ് (Phoenix Mindrise) പുതിയ റിലേഷൻഷിപ്പ് സ്കിൽസ് പ്രോഗ്രാം അവതരിപ്പിക്കുന്നു. ‘ദി ആർട്ട് ഓഫ് മാര്യേജ്: ടുഗെദർ ഫോർ ലൈഫ്’ (The Art of Marriage: Together for Life) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വിവാഹത്തിന് തയ്യാറെടുക്കുന്നവർക്കും നവദമ്പതികൾക്കും വേണ്ടിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പദ്ധതിയുടെ പ്രാരംഭഘട്ടമെന്ന നിലയിൽ നിലവിൽ വിവാഹിതരായ ദമ്പതികളുടെ അനുഭവങ്ങൾ ശേഖരിക്കുന്നതിനായി സംഘാടകർ ഒരു പൊതു സർവേ ആരംഭിച്ചിട്ടുണ്ട്. ദാമ്പത്യജീവിതത്തിലെ യഥാർത്ഥ അനുഭവങ്ങൾ, വെല്ലുവിളികൾ, ജീവിതത്തിൽ നിന്ന് പഠിച്ച പ്രധാന പാഠങ്ങൾ എന്നിവ മനസ്സിലാക്കുകയാണ് സർവേയുടെ ലക്ഷ്യം.
സർവേയിലൂടെ ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത്, ഭാവിയിലെ ദമ്പതികൾക്ക് ആരോഗ്യകരവും സന്തോഷകരവുമായ കുടുംബജീവിതം നയിക്കാൻ സഹായിക്കുന്ന പ്രായോഗിക പാഠ്യപദ്ധതി തയ്യാറാക്കാനാണ് ഫീനിക്സ് മൈൻഡ്റൈസ് ലക്ഷ്യമിടുന്നത്.
തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാൻ താല്പര്യമുള്ള വിവാഹിതർക്ക് https://forms.gle/qRaNv3gvTARQVp3B9 എന്ന ഓൺലൈൻ ലിങ്ക് വഴി സർവേയിൽ പങ്കാളികളാകാവുന്നതാണ്.










