• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 1, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC

‘ഖത്തർ ത്രൂ യുവർ ലെൻസ്’ മത്സരത്തിൽ മലയാളി തിളക്കം; ആദ്യ അഞ്ച് സ്ഥാനങ്ങളിൽ നാല് നേട്ടങ്ങൾ പ്രവാസി മലയാളികൾക്ക്

by UAE വാർത്ത ലേഖകൻ
3 months ago
in GCC, Qatar
Reading Time: 1 min read
23 0
‘ഖത്തർ ത്രൂ യുവർ ലെൻസ്’ മത്സരത്തിൽ മലയാളി തിളക്കം; ആദ്യ അഞ്ച് സ്ഥാനങ്ങളിൽ നാല് നേട്ടങ്ങൾ പ്രവാസി മലയാളികൾക്ക്
127
VIEWS
Share on WhatsappShare on Facebook

ദോ​ഹ: ഖത്തറിന്റെ സാംസ്കാരിക പൈതൃകവും പ്രകൃതി ഭംഗിയും ജീവിത വൈവിധ്യവും ലോകത്തിന് മുന്നിലെത്തിക്കാൻ ‘വിസിറ്റ് ഖത്തർ’ സംഘടിപ്പിച്ച ‘Qatar Through Your Lens’ വീഡിയോ കണ്ടന്റ് ക്രിയേഷൻ മത്സരത്തിൽ മലയാളി പ്രതിഭകൾ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി. വീഡിയോ വിഭാഗത്തിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ നാല് സ്ഥാനങ്ങളും പ്രവാസി മലയാളികൾ സ്വന്തമാക്കിയതോടെയാണ് മത്സരം മലയാളി സമൂഹത്തിന് അഭിമാന നിമിഷമായി മാറിയത്.

ഖത്തറിലെ സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ അവസരം നൽകിയ മത്സരത്തിൽ വീഡിയോ, സ്റ്റിൽ ഫോട്ടോഗ്രഫി വിഭാഗങ്ങളിലായി 1,300ലധികം പേരാണ് പങ്കെടുത്തത്. ഖത്തറിന്റെ രാത്രി കാഴ്ചകൾ, തീരദേശ വിനോദങ്ങൾ, കലയും സംസ്കാരവും, കായിക വിനോദങ്ങൾ, പാരമ്പര്യ ഭക്ഷണ വിഭവങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പ്രമേയങ്ങളായിരുന്നു മത്സരത്തിന്റെ ആകർഷണം.

വീഡിയോ വിഭാഗത്തിൽ തലശ്ശേരി സ്വദേശി മിഥിലാജ് കൈവേലിക്കൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. 1.5 ലക്ഷം ഖത്തർ റിയാൽ, ഏകദേശം 39 ലക്ഷം ഇന്ത്യൻ രൂപയാണ് സമ്മാനത്തുക. ദോഹയിലെ സൂഖ് വാഖിഫ്, കതാറ കൾച്ചറൽ വില്ലേജ് ഉൾപ്പെടെയുള്ള ഖത്തറിന്റെ ആധുനികതയും പാരമ്പര്യവും ചേർന്ന കാഴ്ചകൾ ദൃശ്യാവിഷ്കാരമാക്കിയ മിഥിലാജിന്റെ വീഡിയോയാണ് ജൂറിയുടെ പ്രശംസ പിടിച്ചുപറ്റിയത്.

ഫോട്ടോഗ്രഫിയോടും വീഡിയോ മേക്കിങ്ങിനോടും ചെറുപ്പം മുതൽ താൽപര്യമുണ്ടായിരുന്നുവെങ്കിലും ആദ്യമായാണ് ഒരു മത്സരത്തിൽ പങ്കെടുക്കുന്നതെന്ന് മിഥിലാജ് പറഞ്ഞു. ഖത്തറിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പകർത്തിയ ദൃശ്യങ്ങൾ ചേർത്ത് ഒരുക്കിയ വീഡിയോയ്ക്ക് ലഭിച്ച അംഗീകാരം വലിയ സന്തോഷമാണെന്നും അദ്ദേഹം പ്രതികരിച്ചു.

രണ്ടാം സ്ഥാനം ഹംസ മൂസാവി സ്വന്തമാക്കിയപ്പോൾ, മൂന്നാം സ്ഥാനം കോട്ടയം സ്വദേശി സാജൻ സെബാസ്റ്റ്യനും നാലാം സ്ഥാനം തൃശൂർ സ്വദേശി സഈദ് ഖാലിദും അഞ്ചാം സ്ഥാനം വിദ്യാർത്ഥിയായ മുഹമ്മദ് സിയാനും കരസ്ഥമാക്കി. യഥാക്രമം 50,000, 30,000, 10,000 ഖത്തർ റിയാൽ സമ്മാനമായി ലഭിക്കും.

ഖത്തറിലെ പ്രമുഖ മീഡിയ പ്രൊഡക്ഷൻ സ്ഥാപനമായ ഫിഞ്ച് സ്റ്റുഡിയോസിൽ പ്രൊഡക്ഷൻ വിഭാഗം ഹെഡായ സാജൻ സെബാസ്റ്റ്യൻ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ കോർത്തിണക്കിയാണ് വീഡിയോ തയ്യാറാക്കിയത്. പ്രതീക്ഷിക്കാതെ ലഭിച്ച അംഗീകാരം ഏറെ സന്തോഷം നൽകുന്നതാണെന്ന് അദ്ദേഹം പ്രതികരിച്ചു.

ഫോട്ടോഗ്രഫിയോടുള്ള താൽപര്യം കാരണം എൻജിനീയറിങ് ജോലി ഉപേക്ഷിച്ച് ഫുൾടൈം കണ്ടന്റ് ക്രിയേറ്ററായ സഈദ് ഖാലിദിന്റെ നേട്ടവും ശ്രദ്ധേയമായി. ഖത്തറിന്റെ പൈതൃകവും ആധുനിക കാഴ്ചകളും സമന്വയിപ്പിച്ച ദൃശ്യാവിഷ്കാരമാണ് അദ്ദേഹത്തിന് അംഗീകാരം നേടിക്കൊടുത്തത്. മുമ്പും നിരവധി ഫോട്ടോഗ്രഫി മത്സരങ്ങളിൽ സഈദ് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

പ്ലസ് ടു വിദ്യാർത്ഥിയായ മുഹമ്മദ് സിയാൻ പ്രൊഫഷണൽ വീഡിയോഗ്രാഫർമാരോട് മത്സരിച്ചാണ് അഞ്ചാം സ്ഥാനം നേടിയത്. ഖത്തറിലെ ദൗ ഫെസ്റ്റിവലും സാംസ്കാരിക പൈതൃകവും ആസ്പദമാക്കിയ വീഡിയോയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഈ അംഗീകാരം വലിയ പ്രചോദനമാണെന്ന് സിയാൻ പറഞ്ഞു.

മത്സരത്തിലെ വിജയികൾക്ക് ആകെ ആറു ലക്ഷം ഖത്തർ റിയാൽ സമ്മാനമായി വിതരണം ചെയ്യും. കൂടാതെ, വിജയികൾക്ക് ‘വിസിറ്റ് ഖത്തർ’ന്റെ ഭാവിയിലെ ഔദ്യോഗിക ക്യാംപെയ്‌നുകളിലും പ്രോജക്ടുകളിലും പ്രവർത്തിക്കാൻ പ്രത്യേക അവസരവും ലഭിക്കും. വിജയികളുടെ സൃഷ്ടികൾ വരും ദിവസങ്ങളിൽ വിസിറ്റ് ഖത്തറിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രദർശിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

Tags: GCCLatest NewsMalayali winners QatarQatarQatar Through Your LensVisit Qatar

RelatedPosts

Qatari Prime Minister Sheikh Mohammed bin Abdulrahman Al Thani met with Iranian Foreign Minister Abbas Araghchi in Tehran to discuss de-escalation and the Strait of Hormuz.
GCC

മേഖലയിലെ യുദ്ധഭീതി കുറയ്ക്കാനുള്ള ശ്രമം: ഖത്തർ പ്രധാനമന്ത്രി തെഹ്റാനിലെത്തി ഇറാൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി

World Health Expo 2027 in Dubai expands to cover trillion-dollar longevity, biotech, and pharma sectors across two venues from January 25-28, 2027.
Health

2027 ലോക ഹെൽത്ത് എക്സ്പോ: ഫാർമ, ബയോടെക്, ലോഞ്ചെവിറ്റി മേഖലകളിലേക്ക് വിപുലീകരിച്ച് ദുബായ്

Millions across Kerala and the GCC mark First Onam (Uthradam) on Tuesday, making final preparations for Thiruvonam with grand markets and community events.
Religion & Beliefs

ഉത്രാടപ്പാച്ചിലിൽ നാടും ഗൾഫും; ആവേശത്തോടെ ഒന്നാം ഓണം ആഘോഷിച്ച് മലയാളി സമൂഹം

Dr Anwar Gargash speaking on UAE foreign policy and maritime security in the Strait of Hormuz.
UAE

ADNOC കപ്പലുകൾക്ക് നേരെയുള്ള ആക്രമണം: നയതന്ത്രത്തിൽ നിന്നും പിന്മാറില്ലെന്ന് യു.എ.ഇ

Gold jewelry display in a Dubai retail market
Business

യുഎഇയിൽ സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്: ഗ്രാമിന് 530 ദിർഹം കടന്നു

Foreign ministers joint statement meeting on Middle East regional security and Gaza peace
GCC

ഗാസയിലെ ഇസ്രായേൽ ആക്രമണം ശക്തമായി അപലപിച്ച് യുഎഇ ഉൾപ്പെടെയുള്ള എട്ട് രാജ്യങ്ങൾ

Muliyar Kootayma UAE organized its annual blood donation camp at Al Kuwait Hospital, Deira, under the theme 'Be a Lifeline for Another Life.'
Community

മുളിയാർ കൂട്ടായ്മ യു.എ.ഇ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Sharjah will open Phase 1 of the Al Taawun Tunnel in November 2026, boosting traffic capacity to 4,000 vehicles per hour and cutting delays to Dubai by 85%.
Travel

ഷാർജ–ദുബായ് യാത്ര എളുപ്പമാക്കാൻ അൽ താവുൻ ടണൽ; ആദ്യഘട്ടം നവംബറിൽ തുറക്കും

The Abu Dhabi Judicial Department (ADJD) is raising awareness about hunting, equestrian, and camel racing laws at the 23rd ADIHEX running until September 6.
UAE

അഡിഹെക്സ് 2026: വേട്ടയാടൽ, കായിക നിയമങ്ങളിൽ ബോധവത്കരണവുമായി അബുദാബി ജുഡീഷ്യൽ വകുപ്പ്

The UAE Ministry of Interior has launched its 2026 school road safety campaign. Learn the rules, bus safety steps, and Dh1,000 fine for stop-sign violations.
Travel

സ്കൂൾ വിദ്യാർഥികളുടെ യാത്രാസുരക്ഷ: യുഎഇയിൽ കർശന പരിശോധനയും ബോധവത്കരണ കാമ്പയിനും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.