• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, October 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Environment

സുരക്ഷാ മുൻകരുതൽ: റാസ് അൽ ഖൈമയിലെ മുഴുവൻ പൊതുബീച്ചുകളും അനിശ്ചിതകാലത്തേക്ക് അടച്ചു

by UAE വാർത്ത ലേഖകൻ
46 minutes ago
in Environment, Uncategorized
Reading Time: 1 min read
22 0
Ras Al Khaimah authorities have temporarily closed all public beaches over public safety and marine conditions. Residents are advised to avoid coastal areas.
122
VIEWS
Share on WhatsappShare on Facebook

തീരപ്രദേശങ്ങളിലേക്ക് പോകരുതെന്ന് താമസക്കാർക്കും സന്ദർശകർക്കും അധികൃതരുടെ കർശന നിർദേശം; ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്ന് റാക് പബ്ലിക് സർവീസസ് ഡിപ്പാർട്ട്മെന്റ്.

റാസ് അൽ ഖൈമ, യുഎഇ : സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി റാസ് അൽ ഖൈമയിലെ മുഴുവൻ പൊതുബീച്ചുകളും അനിശ്ചിതകാലത്തേക്ക് അടച്ചു. കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും തീരദേശ സുരക്ഷയും കണക്കിലെടുത്ത് പ്രാദേശിക ഭരണകൂടമാണ് സന്ദർശകർക്ക് പ്രവേശനം വിലക്കിക്കൊണ്ട് അടിയന്തര ഉത്തരവിറക്കിയത്.

റാസ് അൽ ഖൈമ പബ്ലിക് സർവീസസ് ഡിപ്പാർട്ട്മെന്റും എമർജൻസി മാനേജ്‌മെന്റ് വിഭാഗങ്ങളും സംയുക്തമായാണ് തീരദേശ കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടാൻ തീരുമാനിച്ചത്. അൽ റംസ്, അൽ മർജാൻ ഐലൻഡ് പരിസരങ്ങൾ, പ്രധാന നഗര ബീച്ചുകൾ ഉൾപ്പെടെ ആളുകൾ ഒത്തുചേരുന്ന എല്ലാ തീരദേശ കേന്ദ്രങ്ങളിലും പൊതുജനങ്ങൾ ഇറങ്ങുന്നത് പൂർണമായി തടഞ്ഞിട്ടുണ്ട്. ബീച്ചുകളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും ബാരിക്കേഡുകളും സ്ഥാപിച്ചു.

കടലിൽ ശക്തമായ അടിയൊഴുക്കിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് നടപടി. സുരക്ഷാ ഉദ്യോഗസ്ഥരുടെയും മുനിസിപ്പാലിറ്റി പട്രോളിങ് സംഘങ്ങളുടെയും സാന്നിധ്യം തീരപ്രദേശങ്ങളിൽ വർധിപ്പിച്ചിട്ടുണ്ട്. കടലിലിറങ്ങുന്നതും നീന്തുന്നതും പൂർണമായി വിലക്കി. വിനോദസഞ്ചാരികളും താമസക്കാരും യാതൊരു കാരണവശാലും നിയന്ത്രണങ്ങൾ ലംഘിച്ച് തീരത്തേക്ക് പോകരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

ചെറിയ ബോട്ടുകൾ, മത്സ്യബന്ധന യാനങ്ങൾ, വാട്ടർ സ്പോർട്സ് ഓപ്പറേറ്റർമാർ എന്നിവർ കോസ്റ്റ് ഗാർഡിന്റെയും കാലാവസ്ഥാ കേന്ദ്രത്തിന്റെയും നിർദേശങ്ങൾ കൃത്യമായി പാലിക്കണം. പ്രക്ഷുബ്ധമായ കടലിൽ വിനോദങ്ങളിൽ ഏർപ്പെടുന്നത് ജീവന് തന്നെ ഭീഷണിയാകുമെന്ന് സുരക്ഷാ ഏജൻസികൾ ഓർമിപ്പിച്ചു.

തീരദേശ മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങളും മുൻകരുതലുകളും വിലയിരുത്തിയ ശേഷം മാത്രമേ ബീച്ചുകൾ വീണ്ടും തുറക്കുന്ന കാര്യം പരിഗണിക്കൂ. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകൾ വിശ്വസിക്കരുതെന്നും, മുനിസിപ്പാലിറ്റിയുടെയും റാക് പൊലീസിന്റെയും ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി പുറപ്പെടുവിക്കുന്ന അറിയിപ്പുകൾ മാത്രം ആശ്രയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Tags: Coastal SafetyPublic SafetyRAK MunicipalityRas Al KhaimahTravel AdvisoryUAE BeachesUAE news

RelatedPosts

The UAE youth robotics team took silver in the Winning Alliance finals at the 2026 FIRST Global Challenge in Incheon, South Korea, besting teams from 187 nations.
Education

റോബോട്ടിക്സ് ഒളിമ്പിക്‌സിൽ യുഎഇ വിദ്യാർത്ഥി സംഘത്തിന് വെള്ളിത്തിളക്കം; ദക്ഷിണ കൊറിയയിൽ ചരിത്രനേട്ടം

Joyalukkas has achieved two Guinness World Records for the world's heaviest and largest gold earrings. The 16.514 kg 22K gold jhumkas are on display in Dubai.
Business

ലോകത്തിലെ ഏറ്റവും ഭാരമേറിയതും വലിപ്പമേറിയതുമായ സ്വർണ കമ്മലുകൾ; രണ്ട് ഗിന്നസ് റെക്കോർഡുകളുമായി ജൊയാലുക്കാസ്

UAE Robotics Team Wins Silver at FIRST Global Challenge, Honoured in Dubai
Tech

റോബോട്ടിക്സ് ഒളിമ്പിക്‌സിൽ ചരിത്രനേട്ടം; വെള്ളിമെഡൽ നേടിയ യുഎഇ വിദ്യാർഥി സംഘത്തെ ദുബായ് ആദരിച്ചു

AASA Group accelerates UAE infrastructure operations with a 128-km TAQA transmission line for Khazna Data Centers and key Etihad Rail Fujairah links.
Business

ഇത്തിഹാദ് റെയിൽ, താഖ പദ്ധതികളുമായി യുഎഇയിൽ ആസാ ഗ്രൂപ്പിന്റെ മുന്നേറ്റം; ഊർജ-അടിസ്ഥാന സൗകര്യ മേഖലകളിൽ നിർണായക സാന്നിധ്യം

Nesto Mia Mall Sharjah marks its 4th anniversary with 11 days of shopping deals from Oct 22 to Nov 1. Features Inaam loyalty raffles, gold coins, and extra parking.
Business

‘നാലുവർഷത്തെ വിശ്വാസം; നാലാണ്ടിന്‍റെ ഒരുമ’ഷാർജ നെസ്റ്റോ മിയ മാൾ നാലാം വാർഷികാഘോഷം ഒക്ടോബർ 22 മുതൽ നവംബർ ഒന്നുവരെ; ഇക്കുറി വിപുലമായ ആഘോഷങ്ങൾ

A 20-year-old Emirati UAE University student died after an oil tanker struck her car on Al Dhaid Road during her weekend drive home to Ras Al Khaimah.
Sharjah

അൽ ദൈദ് റോഡിൽ ടാങ്കർ കാറിലിടിച്ച് മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ യാത്രാപാതയിൽ ദുരന്തം; യുഎഇ സർവകലാശാല വിദ്യാർഥിനി മരിച്ചു

The UAE youth robotics team took silver in the Winning Alliance finals at the 2026 FIRST Global Challenge in Incheon, South Korea, besting teams from 187 nations.
Education

റോബോട്ടിക്സ് ഒളിമ്പിക്‌സിൽ യുഎഇ വിദ്യാർത്ഥി സംഘത്തിന് വെള്ളിത്തിളക്കം; ദക്ഷിണ കൊറിയയിൽ ചരിത്രനേട്ടം

Joyalukkas has achieved two Guinness World Records for the world's heaviest and largest gold earrings. The 16.514 kg 22K gold jhumkas are on display in Dubai.
Business

ലോകത്തിലെ ഏറ്റവും ഭാരമേറിയതും വലിപ്പമേറിയതുമായ സ്വർണ കമ്മലുകൾ; രണ്ട് ഗിന്നസ് റെക്കോർഡുകളുമായി ജൊയാലുക്കാസ്

Dubai Press Club and the Department of Economy and Tourism hold a 40-hour training initiative for digital creators covering AI, video, and tourism promotion.
Business

മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലെ ‘ഫ്യൂച്ചർ പെർഫെക്ട്സ്’ ജോലിക്കായി 48 മണിക്കൂറിൽ 20,000 അപേക്ഷകൾ

dubai-press-club-det-content-creators-workshop
Business

ദുബായുടെ ടൂറിസം, സമ്പദ്‌വ്യവസ്ഥ, സാംസ്‌കാരിക വൈവിധ്യം എന്നിവ ആഗോളതലത്തിൽ അവതരിപ്പിക്കുക ലക്ഷ്യം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.