• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 15, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

നിക്ഷേപകർക്ക് വഴികാട്ടിയായി എഐ ഏജന്റ് ‘നജ്‌ം’ പുറത്തിറക്കി ഷാർജ; വ്യാവസായിക പദ്ധതികൾ ഇനി ഞൊടിയിടയിൽ കണ്ടെത്താം

by UAE വാർത്ത ലേഖകൻ
5 hours ago
in Business
Reading Time: 1 min read
22 0
Invest in Sharjah has rolled out Najm, an AI agent linking global investors with real-time industrial plots, commercial spaces, and municipal data.

Invest in Sharjah has rolled out Najm, an AI agent linking global investors with real-time industrial plots, commercial spaces, and municipal data.

121
VIEWS
Share on WhatsappShare on Facebook

ഒമ്പതാമത് ഷാർജ ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിൽ വെബ്‌പോർട്ടലുകളായ ബയൂത്ത്, പ്രോപ്പർട്ടി ഫൈൻഡർ, ടൗൺ പ്ലാനിംഗ് വകുപ്പ് എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കുന്ന പുതിയ സംരംഭം പ്രഖ്യാപിച്ചു.

ഷാർജ, ഒക്ടോബർ 14, 2026 : ഷാർജയിൽ വ്യവസായ, വാണിജ്യ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പ്ലാറ്റ്‌ഫോമായ ‘നജ്‌ം’ (Najm) ഷാർജ എഫ്.ഡി.ഐ ഓഫീസ് (ഇൻവെസ്റ്റ് ഇൻ ഷാർജ) പുറത്തിറക്കി.

ജവാഹർ റിസപ്ഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ഒമ്പതാമത് ഷാർജ ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിന്റെ ഉദ്ഘാടന വേദിയിലാണ് അത്യാധുനിക എഐ ഏജന്റ് അനാവരണം ചെയ്തത്. ഷാർജ ഡെപ്യൂട്ടി റൂളർ ഷെയ്ഖ് അബ്ദുള്ള ബിൻ സലിം ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഷുറൂഖ്) ചെയർപേഴ്‌സൺ ഷെയ്ഖാ ബുദൂർ ബിന്ത് സുൽത്താൻ അൽ ഖാസിമി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

നിക്ഷേപകർ നേരിടുന്ന പ്രധാന വെല്ലുവിളിയായ കൃത്യമായ വിവരശേഖരണത്തിന് ശാശ്വത പരിഹാരം കാണുകയാണ് നജ്‌മിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ വ്യാപ്തി, നിക്ഷേപ തുക, ആവശ്യമായ സ്ഥലപരിമിതി എന്നിവ ചാറ്റ്ബോക്സിൽ രേഖപ്പെടുത്തിയാൽ നിമിഷങ്ങൾക്കകം അനുയോജ്യമായ ഭൂമിയും ഫാക്ടറികളും ലൈസൻസിങ് നിർദേശങ്ങളും ലഭ്യമാകും.

ശരിയായ സമയത്ത് നിക്ഷേപകന് കൃത്യമായ മാർഗനിർദേശം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇൻവെസ്റ്റ് ഇൻ ഷാർജ സിഇഒ മുഹമ്മദ് ജുമ അൽ മുഷറഖ് വ്യക്തമാക്കി. യുറോപ്യൻ കമ്പനിക്ക് 15 കോടി ദിർഹം (150 ദശലക്ഷം ദിർഹം) ചെലവിൽ 50,000 ചതുരശ്രയടി വിസ്തീർണമുള്ള ഫാക്ടറി സ്ഥാപിക്കാനുള്ള ക്രമീകരണങ്ങൾ നജ്‌മിലൂടെ ലൈവായി പ്രദർശിപ്പിച്ചാണ് അദ്ദേഹം ഇതിന്റെ പ്രവർത്തനക്ഷമത വിശദീകരിച്ചത്.

വിശ്വാസയോഗ്യമായ വിവരങ്ങൾ തത്സമയം നൽകാനായി മൂന്ന് പ്രധാന കരാറുകളിലും ഇൻവെസ്റ്റ് ഇൻ ഷാർജ ഒപ്പുവെച്ചു. ഷാർജ ടൗൺ പ്ലാനിംഗ് ആൻഡ് സർവേ ഡിപ്പാർട്ട്‌മെന്റ്, പ്രമുഖ റിയൽ എസ്റ്റേറ്റ് പോർട്ടലുകളായ പ്രോപ്പർട്ടി ഫൈൻഡർ, ബയൂത്ത് എന്നിവരുമായാണ് ധാരണാപത്രം ഒപ്പുവെച്ചത്. പ്രോപ്പർട്ടി പോർട്ടലുകളിലെ ഔദ്യോഗിക ലിസ്റ്റിംഗുകൾ എപിഐ (API) സാങ്കേതികവിദ്യ വഴി നജ്‌മുമായി നേരിട്ട് ബന്ധിപ്പിക്കും.

ആദ്യഘട്ടത്തിൽ വ്യാവസായിക ഭൂമി, വെയർഹൗസുകൾ, ഫാക്ടറികൾ എന്നിവ കണ്ടെത്താനാണ് മുൻഗണന നൽകുന്നത്. രണ്ടാം ഘട്ടത്തിൽ വിദ്യാഭ്യാസം, ആരോഗ്യം, സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, സാങ്കേതിക സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിലേക്കും നജ്‌മിന്റെ സേവനം വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags: Artificial IntelligenceBusinessForeign Direct InvestmentReal EstateSharjahUAE Economy

RelatedPosts

The 45th Sharjah International Book Fair opens Nov 4-15, 2026, hosting 2,673 publishers from 124 nations and Oman as Guest of Honour.
World

ഷാർജ രാജ്യാന്തര പുസ്തകോത്സവം നവംബർ 4 മുതൽ: 124 രാജ്യങ്ങളിൽ നിന്നായി 2,673 പ്രസാധകർ; ഒമാൻ അതിഥി രാജ്യം

World Malayalee Council Sharjah Province marks Onam at Dubai's Asiana Hotel, pledging backing for Gopinath Muthukad’s differently abled welfare mission.
Community

ഡബ്ലിയു.എം.സി ഷാർജ പ്രൊവിൻസ് ഓണാഘോഷം ദുബായിൽ; ഗോപിനാഥ് മുതുകാടിന്റെ പദ്ധതികൾക്ക് പിന്തുണ

Zurich-based AI testing startup Klarent, founded by ex-Google engineers Asheem Panakkat and Momchil Ivanov, raises $8 million in seed funding led by Mosaic Ventures.
Tech

കോഴിക്കോട് സ്വദേശി അഷീം പനക്കാട്ടിന്റെ എഐ സ്റ്റാർട്ടപ്പിന് 8 ദശലക്ഷം ഡോളർ നിക്ഷേപം

Global Food Week 2026 in Abu Dhabi closes with 97 commercial deals worth AED 6.9 billion and 47,000 visitors, advancing agritech and food security.
Business

അബുദാബി ഗ്ലോബൽ ഫുഡ് വീക്കിന് സമാപനം; 690 കോടി ദിർഹത്തിന്റെ റെക്കോർഡ് കരാറുകൾ

Dubai Holding Entertainment confirms a brand-new theme park, a fresh Global Village roller coaster, and 14 new Riverland attractions for the upcoming season.
Travel

പുതിയ തീം പാർക്കും റോളർ കോസ്റ്ററും ഒരുക്കാൻ ദുബായ് ഹോൾഡിങ് എൻ്റർടൈൻമെന്റ്

UAE President Sheikh Mohamed bin Zayed and Canadian Prime Minister Mark Carney held talks on AI investments, advanced tech, and Middle East security.
UAE

യുഎഇ പ്രസിഡന്റും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ചർച്ച നടത്തി; നിക്ഷേപവും എഐ സഹകരണവും പ്രധാന അജണ്ട

sheikh-mohammed-dubai-community-service-award-board-trustees-2026
UAE

ദുബായ് കമ്യൂണിറ്റി സർവീസ് അവാർഡ് ട്രസ്റ്റി ബോർഡ് പുനഃസംഘടിപ്പിച്ചു; ശൈഖ് മുഹമ്മദ് ഉത്തരവിറക്കി

Pixar’s Toy Story 5 tackles childhood screen addiction and digital isolation as Woody, Buzz, and Jessie face off against modern smart tablets.
Movie

സ്മാർട്ട് സ്ക്രീനുകളോട് പോരാടുന്ന കളിപ്പാട്ടങ്ങൾ; ‘ടോയ് സ്റ്റോറി 5’ മുന്നോട്ടുവെക്കുന്ന ഡിജിറ്റൽ കാലത്തെ ആശങ്കകൾ

Dubai's RTA has converted the Al Satwa Roundabout into a signalised junction, reducing peak journey times by 50% and cutting traffic queues across 2nd December Street.
Travel

ദുബായ് അൽ സത്വ റൗണ്ട്എബൗട്ട് ഇനി സിഗ്‌നൽ ജംഗ്ഷൻ; യാത്രാസമയത്തിൽ 50 ശതമാനം കുറവ്

വിമാന റാഞ്ചൽ മുന്നറിയിപ്പ് പൈലറ്റിന് പറ്റിയ അബദ്ധമെന്ന് സംശയം; എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി
India

വിമാന റാഞ്ചൽ മുന്നറിയിപ്പ് പൈലറ്റിന് പറ്റിയ അബദ്ധമെന്ന് സംശയം; എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.