• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, November 15, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News World

ഷാർജ രാജ്യാന്തര പുസ്തകോത്സവം നവംബർ 4 മുതൽ: 124 രാജ്യങ്ങളിൽ നിന്നായി 2,673 പ്രസാധകർ; ഒമാൻ അതിഥി രാജ്യം

by UAE വാർത്ത ലേഖകൻ
1 month ago
in World
Reading Time: 2 mins read
27 0
The 45th Sharjah International Book Fair opens Nov 4-15, 2026, hosting 2,673 publishers from 124 nations and Oman as Guest of Honour.
150
VIEWS
Share on WhatsappShare on Facebook

‘കഥകളാൽ നിർമ്മിതം’ എന്ന പ്രമേയത്തിൽ 45-ാമത് പതിപ്പ് എക്സ്പോ സെന്ററിൽ; 1,500 സാംസ്കാരിക പരിപാടികളുമായി അക്ഷരോത്സവം.

ഷാർജ, ഒക്ടോബർ 13, 2026 : ലോകത്തെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന്റെ (SIBF 2026) 45-ാമത് പതിപ്പ് നവംബർ 4 മുതൽ 15 വരെ ഷാർജ എക്സ്പോ സെന്ററിൽ അരങ്ങേറും. 124 രാജ്യങ്ങളിൽ നിന്നായി 2,673 പ്രസാധകരും വിതരണക്കാരും അണിനിരക്കുന്ന മേളയിൽ 1,500 സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും.

‘മേഡ് ഓഫ് സ്റ്റോറീസ്’ (Made of Stories – കഥകളാൽ നിർമ്മിതം) എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പുസ്തകോത്സവം അരങ്ങേറുന്നതെന്ന് ഷാർജ ബുക്ക് അതോറിറ്റി (SBA) ആസ്ഥാനത്ത് ചേർന്ന വാർത്താസമ്മേളനത്തിൽ അധികൃതർ വ്യക്തമാക്കി. 25 രാജ്യങ്ങളിൽ നിന്നുള്ള 106 പ്രമുഖ എഴുത്തുകാരും ചിന്തകരും കലാകാരന്മാരും മേളയുടെ ഭാഗമാകും.

അറബ് ലോകത്തുനിന്നുള്ള 1,151 പ്രസാധകരും 1,122 അന്താരാഷ്ട്ര പ്രസാധകരുമാണ് മേളയിലെത്തുന്നത്. വായനയും പുസ്തകങ്ങളും വഴി മനുഷ്യവികസനവും സംസ്കാരങ്ങളുടെ കൂടിച്ചേരലും സാധ്യമാക്കുക എന്ന ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാംസ്കാരിക വീക്ഷണമാണ് മേളയെ നയിക്കുന്നതെന്ന് ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി പറഞ്ഞു. ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്‌സൺ ശൈഖ ബുദൂർ ബിന്ത് സുൽത്താൻ അൽ ഖാസിമിയുടെ മേൽനോട്ടത്തിൽ ആഗോള പ്രസാധന രംഗത്തിന്റെ തലസ്ഥാനമായി ഷാർജ മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തവണത്തെ ‘ഗസ്റ്റ് ഓഫ് ഓണർ’ (Guest of Honour) പദവി ഒമാൻ സുൽത്താനേറ്റിനാണ്. 41 എഴുത്തുകാരും കവികളും ഉൾപ്പെടെ 50 അംഗ സാംസ്കാരിക പ്രതിനിധി സംഘമാണ് ഒമാനിൽ നിന്ന് എത്തുന്നത്. 15 സാംസ്കാരിക സെഷനുകളും 20 കലാപരിപാടികളും ഒമാൻ പവലിയനിൽ അരങ്ങേറുമെന്ന് ഒമാൻ സാംസ്കാരിക, കായിക, യുവജന മന്ത്രാലയ ഡയറക്ടർ അഹമ്മദ് ബിൻ സൗദ് അൽ റവാഹി അറിയിച്ചു. പ്രശസ്ത ഒമാനി എഴുത്തുകാരൻ സഹ്റാൻ അൽ ഖാസിമി, കവി ഹസ്സൻ അൽ മത്രൂഷി തുടങ്ങിയവർ പങ്കെടുക്കും.

രാജ്യാന്തര തലത്തിൽ ശ്രദ്ധേയരായ എഴുത്തുകാരും സാമൂഹിക പ്രവർത്തകരും ഇത്തവണ ഷാർജയിലെത്തും. ഇന്റർനാഷണൽ ബുക്കർ പുരസ്കാര ജേതാവായ പരിഭാഷക ഡെയ്‌സി റോക്ക്‌വെൽ, കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, അമേരിക്കൻ-കനേഡിയൻ എഴുത്തുകാരൻ ജോൺ വെയ്‌ലന്റ്, നൈജീരിയൻ സാഹിത്യകാരി എൻനെഡി ഒകോറഫോർ, ബ്രിട്ടീഷ് ക്രൈം നോവലിസ്റ്റ് ക്ലെയർ മക്കിന്റോഷ്, ചൈനീസ് എഴുത്തുകാരൻ ലിയു ഷെൻയുൻ, ഫിലിപ്പിനോ ചരിത്രകാരൻ ആംബെത് ആർ. ഒകാംപോ തുടങ്ങിയവർ അതിഥികളായെത്തും. കൂടാതെ മൊറോക്കൻ ചിന്തകൻ ഡോ. സഈദ് യക്തീൻ, ലബനീസ് നാടകകൃത്ത് റഫീഖ് അലി അഹമ്മദ്, കുവൈത്തി നോവലിസ്റ്റ് സൗദ് അൽസനൂസി എന്നിവരും അറബ് സാഹിത്യ സംവാദങ്ങൾക്ക് നേതൃത്വം നൽകും.

പ്രസാധന രംഗത്തെ വാണിജ്യ സാധ്യതകളും പകർപ്പവകാശ വിനിമയങ്ങളും ചർച്ച ചെയ്യുന്ന രാജ്യാന്തര പബ്ലിഷേഴ്സ് കോൺഫറൻസ് നവംബർ 1 മുതൽ 3 വരെ നടക്കും. അങ്കോള, കംബോഡിയ, ബെലാറസ് ഉൾപ്പെടെ 9 രാജ്യങ്ങൾ ഇത്തവണ ആദ്യമായി പങ്കാളികളാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഡിയോ പുസ്തകങ്ങൾ, ട്രാൻസ്‌ലേഷൻ ഗ്രാന്റുകൾ എന്നിവ കോൺഫറൻസിൽ ചർച്ചയാകും. ഒക്ടോബർ 31-ന് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് നടത്തുന്ന പബ്ലിഷേഴ്സ് ട്രെയിനിങ് പ്രോഗ്രാമിൽ 200-ലധികം പ്രസാധകർ പങ്കെടുക്കും.

നവംബർ 7 മുതൽ 10 വരെ കുറ്റാന്വേഷണ-ത്രില്ലർ സാഹിത്യകാരന്മാരുടെ കൂട്ടായ്മയായ ‘ത്രില്ലർ ഫെസ്റ്റ്’ നടക്കും. സന്ദർശകരുടെ അനുഭവങ്ങൾ തത്സമയം കവിതകളാക്കി മാറ്റുന്ന ‘പോയറ്റ്സ് കോർണർ’, കുട്ടികൾക്കായി തൊഴിൽ പരിചയം നൽകുന്ന ‘ഫ്യൂച്ചർ ഹാൻഡ്‌സ് ഡിസ്ട്രിക്റ്റ്’ എന്നിവയാണ് ഇത്തവണത്തെ പ്രധാന ആകർഷണങ്ങൾ. നവംബർ 7 മുതൽ 9 വരെ അമേരിക്കൻ ലൈബ്രറി അസോസിയേഷനുമായി സഹകരിച്ച് ലൈബ്രറി കോൺഫറൻസും സംഘടിപ്പിച്ചിട്ടുണ്ട്.

സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് വിപുലമായ പാർക്കിങ്, ഗതാഗത സൗകര്യങ്ങളാണ് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി സഹകരിച്ച് ഒരുക്കുന്നത്.

Tags: BooksCultureLiteratureOmanPublishingSharjahSIBF 2026UAE news

RelatedPosts

Emirati writer Fathia Al Nimr and critic Dr Abeer Al Hosani discuss imagination, symbolism and family dynamics at the 45th Sharjah International Book Fair.
Books & Literature

കഥകൾ യാഥാർഥ്യങ്ങളെ പകർത്തുക മാത്രമല്ല, ഭാവനയിലൂടെ പുതിയ സാധ്യതകൾ തേടുകയും വേണം: ഫാത്തിയ അൽ നിംർ

Authors Zoulfa Katouh and Elizabeth-Irene Baitie discuss writing authentic young adult fiction, empathy, and avoiding youth slang at SIBF 2026 in Sharjah.
Books & Literature

കൗമാരക്കാരുടെ വായനയെ ലഘൂകരിക്കരുത്; വേണ്ടത് യാഥാർത്ഥ്യബോധമെന്ന് എഴുത്തുകാർ

Emirati creator Abdalla Al Ansari discusses adapting his documentary Sealed Records into the book Who Is Truly Sick? at Sharjah International Book Fair.
Books & Literature

ചെറുതായാലും വലുതായാലും ഏതൊരു ആശയവും പുസ്തകമാക്കി മാറ്റാം: അബ്ദുല്ല അൽ അൻസാരി

Rajya Sabha MP and Supreme Court lawyer Haris Beeran was welcomed at Abu Dhabi Airport ahead of inaugurating the Dubai KMCC Legal Seminar in Abu Hail.
Community

ദുബായ് കെഎംസിസി ലീഗൽ സെമിനാർ: അഡ്വ. ഹാരിസ് ബീരാൻ എംപിക്ക് ഊഷ്മള സ്വീകരണം

St. Mary’s Jacobite Syrian Cathedral in Sharjah will host Harvest Festival 2026 on November 15, featuring auctions, food stalls, and cultural events.
Community

ഷാർജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ആദ്യഫല പെരുന്നാൾ നവംബർ 15-ന്

Preethiyinda, the Kannada edition of Kanthapuram A.P. Aboobacker Musliyar’s autobiography, and Dr. Abdul Hakeem Azhari’s Bedtime Stories launch in Sharjah.
Books & Literature

കാന്തപുരത്തിൻ്റെ ആത്മകഥ ‘വിശ്വാസപൂർവം’ കന്നഡ പതിപ്പും ഡോ. ഹകീം അസ്ഹരിയുടെ ‘ബെഡ്ടൈം സ്റ്റോറീസും’ ചിത്താരി ഹംസ മുസ്‌ലിയാർ ജീവചരിത്രം പ്രകാശിതമായി

Emirati writer Fathia Al Nimr and critic Dr Abeer Al Hosani discuss imagination, symbolism and family dynamics at the 45th Sharjah International Book Fair.
Books & Literature

കഥകൾ യാഥാർഥ്യങ്ങളെ പകർത്തുക മാത്രമല്ല, ഭാവനയിലൂടെ പുതിയ സാധ്യതകൾ തേടുകയും വേണം: ഫാത്തിയ അൽ നിംർ

Authors Zoulfa Katouh and Elizabeth-Irene Baitie discuss writing authentic young adult fiction, empathy, and avoiding youth slang at SIBF 2026 in Sharjah.
Books & Literature

കൗമാരക്കാരുടെ വായനയെ ലഘൂകരിക്കരുത്; വേണ്ടത് യാഥാർത്ഥ്യബോധമെന്ന് എഴുത്തുകാർ

Emirati creator Abdalla Al Ansari discusses adapting his documentary Sealed Records into the book Who Is Truly Sick? at Sharjah International Book Fair.
Books & Literature

ചെറുതായാലും വലുതായാലും ഏതൊരു ആശയവും പുസ്തകമാക്കി മാറ്റാം: അബ്ദുല്ല അൽ അൻസാരി

Two student-authored books by Faleeha Firoz and Aman Muhammed were launched on Children's Day at the Sharjah International Book Fair's Writers' Forum.
Books & Literature

ശിശുദിനത്തിൽ രണ്ട് വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.