Tag: abudhabi

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് UAE സന്ദര്‍ശിക്കും.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് UAE സന്ദര്‍ശിക്കും .ജര്‍മനിയിലെ ജി 7 ഉച്ചകോടിയില്‍ പങ്കെടുത്തശേഷം ആണ് യു എ ഇയിൽ എത്തുന്നത് .രാത്രിതന്നെ  അദ്ദേഹം മടങ്ങും. പുതിയ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ നേരില്‍ക്കണ്ട് അഭിനന്ദിക്കാനും പ്രസിഡന്റായിരുന്നശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ അനുശോചനം അറിയിക്കാനു മാണ്പ്രധാനമന്ത്രിയെത്തുന്നത്. യു.എ.ഇ.യുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2019 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി ഒടുവില്‍ യു.എ.ഇ.സന്ദര്‍ശിച്ചത്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പിട്ടതിനുശേഷം ആദ്യമായാണ് അദ്ദേഹം യു.എ.ഇ. സന്ദര്‍ശിക്കുന്നത്. പ്രധാന മന്ത്രിയായ ശേഷംഅദ്ദേഹത്തിന്റെ നാലാമത്തെ യു.എ.ഇ. സന്ദര്‍ശനമാണിത്. 2015 , 2018 , 2019 വര്‍ഷങ്ങളിലാണ് ഇതിനു മുന്‍പ് മോദി യു.എ.ഇ. യിലെത്തിയത്. 2015-ല്‍ ദുബായില്‍ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്തത് ചരിത്ര സംഭവവുമായി.

Read more

യു.എ.ഇ യാത്രികർ എമിറേറ്റ്സ് ഐ.ഡി കരുതാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

യു.എ.ഇ യാത്രികർ എമിറേറ്റ്സ് ഐ.ഡി കരുതാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു . യു.എ.ഇയില്‍ അടുത്തിടെ നടപ്പിലായസുപ്രധാന മാറ്റമാണ് വിദേശികള്‍ക്ക നുവദിക്കുന്ന റസിഡന്‍റ്സ് വിസകള്‍ പാസ്പോര്‍ട്ടുകളില്‍ പതിക്കുന്നതിന് പകരം നിലവിലുള്ളതിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് ഐ.ഡിയുമായി ബന്ധിപ്പിച്ച് വിസ അനുവദി ക്കുന്നത്. ഇത്തരത്തില്‍ പുതുതായി വിസ ലഭിച്ചവരുംപഴയ വിസ പുതുക്കിയവരും ഇന്ത്യയുള്‍പ്പെടെ ഏത് വിദേശ രാജ്യത്തുനിന്നും യു.എ.ഇയിലേക്ക് പുറപ്പെടുന്നതിനുമുമ്പ് എമിറേറ്റ്സ്ഐ.ഡി ഉണ്ടെന്ന് ഉറപ്പുവരുത്തണം.പാസ്പോര്‍ട്ടും ടിക്കറ്റും പരിശോധിച്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ വിമാനത്താവള ത്തിലേക്ക് പ്രവേശനംഅനുവദിക്കുമെങ്കിലും പാസ്പോര്‍ട്ടു കളില്‍ സ്റ്റാമ്പ് ചെയ്ത കാലാവധിയുള്ള വിസ, എന്‍ട്രി പെര്‍മിറ്റ്, അതത് രാജ്യങ്ങളിലെ വിസകാര്‍ഡ് (യു.എ.ഇയിലെ പുതിയ എമിറേറ്റ്സ് ഐ.ഡി), ഇ-വിസ തുടങ്ങിയവയില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് മാത്രമാണ് വിമാനകമ്പനികള്‍ ബോര്‍ഡിങ് പാസ് അനുവദിക്കുന്നത്.

Read more

അബുദാബി സാംസ്കാരിക വിനോദ സഞ്ചാര വിഭാഗംവേനൽ അവധിക്കാലം ആസ്വാദ്യകരമാക്കാൻ  സമ്മർ പാസ് പുറത്തിറക്കി. 

അബുദാബി സാംസ്കാരിക വിനോദ സഞ്ചാര വിഭാഗംവേനൽ അവധിക്കാലം ആസ്വാദ്യകരമാക്കാൻ  സമ്മർ പാസ് പുറത്തിറക്കി. ഫെറാറി വേൾഡ്, യാസ് വാട്ടർവേൾഡ്, വാർണർ ബ്രോസ് വേൾഡ് തുടങ്ങി എമിറേറ്റിലെ തീം പാർക്കുകളിലേക്കും മറ്റു 13 സാംസ്കാരിക കേന്ദ്രങ്ങളിലേക്കും 2 മാസംപ്രവേശനം നൽകുന്നതാണ് സമ്മർ പാസ്.ഈ കേന്ദ്രങ്ങളിലേക്കു സൗജന്യ ബസ് സൗകര്യവും വാഗ്ദാനം ചെയ്യുന്നു. summerpass.visitabudhabi.aeവെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാവുന്ന പാസ് ഉപയോഗിച്ച് തീംപാർക്കുകളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ഓഗസ്റ്റ് 31 വരെ പ്രവേശനംഅനുവദിക്കും. മുതിർന്നവർക്ക് 559 ദിർഹവും 4–17 പ്രായക്കാർക്ക് 499 ദിർഹമുമാണ് ഫീസ്. 3 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക്സൗജന്യം.പാസില്ലാത്തവർക്ക് ഒരു തീം പാർക്കുകളിലേക്കു മാത്രം 350 ദിർഹം ഫീസുണ്ട്.ഫെറാറി വേൾഡിലെ ഏറ്റവും നീളംകൂടിയ റോളർ കോസ്റ്റർഅനുഭവത്തിനൊപ്പം വാർണർ ബ്രോസിലെ ഡി.സി സൂപ്പർഹീറോസ് കഥാപാത്രങ്ങളെയും പരിചയപ്പെടാം. വേൾഡ് ടിഎം അബുദാബി, യാസ്വാട്ടർവേൾഡ് അബുദാബി എന്നിവിടങ്ങളിൽ 40ലേറെ റൈഡുകളിലും പങ്കെടുക്കാം.

Read more

ദുബായ്–അബുദാബി രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് മധ്യവേനൽ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത്  പ്രാദേശികവിമാന കമ്പനികൾസൗജന്യ ഷട്ടിൽ ബസ് സർവീസ് വർധിപ്പിച്ചു.

ദുബായ്–അബുദാബി രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് മധ്യവേനൽ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത്  പ്രാദേശികവിമാന കമ്പനികൾസൗജന്യ ഷട്ടിൽ ബസ് സർവീസ് വർധിപ്പിച്ചു. ഇത്തിഹാദ് എയർവേയ്സ്, എമിറേറ്റ്സ് എയർലൈൻ എന്നീവിമാനക്കമ്പനികളുടെ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ഈ ആനുകൂല്യം. ഇത്തിഹാദിന് അൽഐനി ൽനിന്നും സമാന സർവീസുണ്ട്. മറ്റു എമിറേറ്റിൽനിന്നുള്ള യാത്രക്കാർക്ക് ഈ കേന്ദ്രങ്ങളിലെത്തി ബസ് സേവനം പ്രയോജനപ്പെടുത്താം.ഇത്തിഹാദ് എയർവേയ്‌സിൽയാത്ര ചെയ്യുന്ന ദുബായ് നിവാസികൾക്ക് അബുദാബി രാജ്യാന്തര വിമാനത്താവളത്തിലേക്കും എമിറേറ്റ്‌സിൽ യാത്രചെയ്യാനുദ്ദേശിക്കുന്ന അബുദാബി നിവാസികൾക്ക് ദുബായ് ഇന്റർനാഷനൽ എയർപോർട്ടിലേക്കും സൗജന്യ ബസ് യാത്ര ചെയ്യാം. ഇരുവിമാന യാത്രക്കാർക്കും ദുബായ്, അബുദാബി നഗരങ്ങളിൽ സിറ്റി ചെക്ക്–ഇൻ സൗകര്യവും ഉണ്ട്. യാത്രക്കാരുടെ ലഗേജ് ഈകേന്ദ്രങ്ങളിലെ എയർലൈൻ ഓഫിസിൽ നൽകുന്നതോടൊപ്പം ബോർഡിങ് പാസും ലഭിക്കും. ഇങ്ങനെ സ്വീകരിക്കുന്ന ലഗേജ്യാത്രക്കാരൻ അവസാനം ഇറങ്ങുന്ന വിമാനത്താവളത്തിൽ എത്തിക്കും. നേരത്തെ ബോർഡിങ് പാസ് ലഭിക്കുന്നതിനാൽവിമാനത്താവളത്തിലെ തിരക്കിൽനിന്നും ഒഴിവാകാം. ദുബായ് ഷെയ്ഖ് സായിദ് റോഡിലെ അൽവാസൽ സെന്ററിനു സമീപത്തുനിന്നാണ് അബുദാബിയിലേക്കുള്ള  ഇത്തിഹാദ് ബസ്സർവീസ് പുറപ്പെടുക. യാത്രാദൈർഘ്യം 75 മിനിറ്റ്. യാത്രക്കാർ സാധുവായ വിമാന ടിക്കറ്റ് കരുതണം. ബസ് പുറപ്പെടുന്ന സമയം: 02.05, 04.10, 06.05, 09.35, 11.30, 16.15, 17.20, 19.05, 20.55, 22.30.അബുദാബി എയർപോർട്ടിൽ നിന്ന് ദുബായിലേക്ക് വെളുപ്പിന് 00.15, 01.25, 03.05, 07.05, 08.20, 10.50, 14.25, 20.25, 21.25, 22.10 എന്നീ സമയങ്ങളിലാണ് ബസ് പുറപ്പെടുക. യാത്രക്കാർ കുറഞ്ഞത്24 മണിക്കൂർ മുൻപെങ്കിലും സീറ്റ് ബുക്ക് ചെയ്യണം.അബുദാബി കോർണിഷ് റോഡിലെ എമിറേറ്റ്‌സ് ഓഫിസിന്റെ മുൻവശത്തുനിന്ന്ദുബായിലേക്കുള്ള ബസ് പുലർച്ചെ 03.00, രാവിലെ 09.45, വൈകിട്ട് 16.30, രാത്രി 10.00 ആണ്  ബസ്. ദുബായ് ഇന്റർനാഷനൽഎയർപോർട്ടിലെ ടെർമിനൽ 3നു മുന്നിൽ യാത്രക്കാരെ ഇറക്കും. ദുബായിൽ നിന്ന് അബുദാബിയിലേക്കുള്ള ബസ് പുലർച്ചെ 03.00, രാവിലെ 10.00, ഉച്ചയ്ക്ക് 15.00, രാത്രി 23.00 എന്നീ സമയങ്ങളിൽ ടെർമിനൽ 3നു മുന്നിൽനിന്ന് ബസ് പുറപ്പെടും. എമിറേറ്റ്‌സ്ബസിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ കുറഞ്ഞത് 48 മണിക്കൂർ മുൻപ് എങ്കിലും ബുക്ക് ചെയ്യണം.

Read more

മധ്യപൂർവദേശത്തെ ഏറ്റവും വലിയ അക്വേറിയത്തിലേക്കു ജനപ്രവാഹം

അബുദാബി: മധ്യപൂർവദേശത്തെ ഏറ്റവും വലിയ അക്വേറിയത്തിലേക്കു ജനപ്രവാഹം. ആഴക്കടൽ വിസ്മയങ്ങൾ അടുത്തു കാണാൻ ആദ്യ ദിവസം തന്നെ ദ് നാഷനൽ അക്വേറിയത്തിൽ വൻതിരക്കായിരുന്നു. റബ്ദാൻ ഏരിയയിലെ ഏറ്റവും പുതിയ ടൂറിസം കേന്ദ്രമായ അൽഖാനയിലെ 11 വിസ്മയങ്ങളിലൊന്നാണ് വെള്ളിയാഴ്ച തുറന്ന കൂറ്റൻ അക്വേറിയം. ...

Read more

അബുദാബി പോലീസിന് പ്രവർത്തനമികവിന് ഫ്യൂച്ചർ വർക്ക് എൻവയോൺമെന്റ് പുരസ്കാരം

അബുദാബി: അബുദാബി പോലീസിന് പ്രവർത്തനമികവിന് ഫ്യൂച്ചർ വർക്ക് എൻവയോൺമെന്റ് പുരസ്കാരം. 35 രാജ്യങ്ങളിൽ നിന്നുള്ള 250 പൊതു-സ്വകാര്യ പ്രസ്ഥാനങ്ങളിൽ നിന്നുമാണ് അബുദാബി പോലീസിനെ ഇതിനായി തിരഞ്ഞെടുത്തത്. സി.എക്സ്.ഒ. ഡി.എക്സ്. പ്ലാറ്റ്ഫോം ഫോർ ഡിസിഷൻ മേക്കേഴ്‌സാണ് പുരസ്കാരം നൽകുന്നത്. പോലീസ് മേഖലയിലെ തൊഴിൽ ...

Read more

അബുദാബിയിൽ വെള്ളി, ശനി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്ന് പോലീസ് അറിയിച്ചു

അബുദാബി: അബുദാബിയിൽ വെള്ളി, ശനി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്ന് പോലീസ് അറിയിച്ചു. ജനങ്ങൾക്ക് സേവനങ്ങൾ സൗകര്യത്തോടെ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. പ്രവൃത്തിദിനങ്ങളിൽ ടെസ്റ്റുകൾക്ക് ഹാജരാകാൻ അസൗകര്യമുള്ളവർക്ക് തീരുമാനം വലിയ ആശ്വാസം പകരും.വാരാന്ത്യ അവധിദിനങ്ങളിലും തുറന്നു പ്രവർത്തിക്കുന്നതിലൂടെ ലൈസൻസിങ് സംവിധാനത്തിന്റെ കാര്യക്ഷമതയാണ് വ്യക്തമാകുന്നതെന്ന് ...

Read more

അബുദാബിയിലെ നിര്‍മ്മാണം പുരോഗമിക്കുന്ന ക്ഷേത്രത്തില്‍ പ്രഥമ ശിലാ സ്ഥാപന്‍ സപ്താഹത്തിന് തുടക്കമായതായി ക്ഷേത്ര ഭരണസമിതി പത്രക്കുറിപ്പിൽ അറിയിച്ചു

അബുദാബി: അബുദാബിയിലെ നിര്‍മ്മാണം പുരോഗമിക്കുന്ന ക്ഷേത്രത്തില്‍ പ്രഥമ ശിലാ സ്ഥാപന്‍ സപ്താഹത്തിന് തുടക്കമായതായി ക്ഷേത്ര ഭരണസമിതി പത്രക്കുറിപ്പിൽ അറിയിച്ചു. സപ്താഹ ചടങ്ങ് നവംബർ 16 വരെ നീണ്ടുനിൽക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്ര മാതൃകയിലാണ് ക്ഷേത്രനിർമ്മാണം പുരോഗമിക്കുന്നത്. കൊത്തുപണികള്‍ പൂര്‍ത്തിയാക്കിയ പുണ്യ ...

Read more

അബുദാബിയിൽ സ്‌കൂള്‍ ബസ് സ്റ്റോപ് സിഗ്‌നല്‍ പ്രദർശിപ്പിക്കുന്ന സമയത്ത് മറ്റുവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങൾ പുറപ്പെടുവിച്ചു

അബുദാബി: അബുദാബിയിൽ സ്‌കൂള്‍ ബസ് സ്റ്റോപ് സിഗ്‌നല്‍ പ്രദർശിപ്പിക്കുന്ന സമയത്ത് മറ്റുവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങൾ പുറപ്പെടുവിച്ചു. കുട്ടികളെ വാഹനത്തില്‍ കയറ്റുന്നതിനോ ഇറക്കുന്നതിനോ സ്‌കൂള്‍ ബസ് നിര്‍ത്തിയിടുകയും സ്റ്റോപ് സിഗ്‌നല്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ മറ്റുവാഹനങ്ങള്‍ നിര്‍ത്തണമെന്ന് അബൂദബി പൊലീസ് സമൂഹ മാധ്യമത്തിലൂടെ ...

Read more

അബുദാബി ഇനി ബൈക്ക് സിറ്റി

അബുദാബി: അബുദാബി ഇനി ബൈക്ക് സിറ്റി.സൈക്ലിങ്ങിന് ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങളൊരുക്കി യൂണിയൻ സൈക്ലിസ്റ്റ് ഇന്റർനാഷണലിൽനിന്ന് (യു.സി.ഐ.) അബുദാബി 'ബൈക്ക് സിറ്റി' ലേബൽ സ്വീകരിച്ചു. ഏഷ്യയിൽ ഈ അംഗീകാരം ലഭിക്കുന്ന ആദ്യ നഗരമായി ഇതിലൂടെ അബുദാബി മാറിയിരിക്കുകയാണ്. അബുദാബി എക്‌സിക്യുട്ടീവ് കൗൺസിൽ അംഗവും എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് അംഗീകാരം ഔദ്യോഗികമായി സ്വീകരിച്ചു. നോർവേയിലെ ബെർഗെൻ, ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപെൻഹെഗെൻ, സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌കോ, ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസ് എന്നീ നഗരങ്ങൾക്കാണ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്. സൈക്ലിങ് കായികയിനത്തിന്റെ ആഗോള ഭരണസംഘമായ യു.സി.ഐ.യിൽനിന്ന് ലഭിച്ച ഈ അംഗീകാരം അബുദാബി സൈക്ലിങ്ങിനുവേണ്ടി നടത്തിവരുന്ന വികസന പ്രവർത്തനങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടമാണെന്ന് ശൈഖ് ഖാലിദ് പറഞ്ഞു. ജനങ്ങൾക്ക് ഏറ്റവും മികച്ച ജീവിതസാഹചര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ഭരണനേതൃത്വം നടത്തുന്ന പ്രവർത്തനങ്ങളാണ് ഇതിന്റെ അടിസ്ഥാനം. സുസ്ഥിരവും ആരോഗ്യകരവുമായ ജീവിതരീതി പിന്തുടരാനുള്ള പ്രോത്സാഹനമാണ് ഇത് ജനങ്ങൾക്ക് നൽകുന്നത്. ഒട്ടേറെ പ്രൊഫഷണൽ, അമേച്വർ സൈക്ലിങ് മത്സരങ്ങൾക്ക് വേദിയാണ് അബുദാബി. നഗരത്തിലെ ഒട്ടുമിക്ക എല്ലാ ഭാഗങ്ങളെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള സൈക്ലിങ് ട്രക്കുകളും അബുദാബിയുടെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു. Khaled bin Mohamed bin Zayed has received the UCI Bike City label, which names Abu Dhabi as Asia’s first Bike City. The prestigious Bike City label recognises ...

Read more
Page 2 of 2 1 2

Recommended