Tag: dubai

യുഎഇയില്‍ ഇന്നുമുതൽ ഇന്ധനവിലവീണ്ടും വർദ്ധിച്ചു.

യുഎഇയില്‍ ഇന്നുമുതൽ ഇന്ധനവില  വീണ്ടും വർദ്ധിച്ചു. ജൂലൈ മാസത്തെ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റിയാണ് ഇന്നലെ രാത്രി  പ്രഖ്യാപിച്ചത് . ജൂണ്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കൂട്ടിയിട്ടുണ്ട്. പുതിയ വില ഇന്ന് മുതല്‍ പ്രബാല്യത്തില്‍ ആയിട്ടുണ്ട്.സൂപ്പര്‍ - 98 പെട്രോളിന് ജൂലൈ മാസത്തില്‍ 4.63 ദിര്‍ഹമായിരിക്കും വില. ജൂണില്‍ ഇത് 4.15 ദിര്‍ഹമായിരുന്നു. സ്‍പെഷ്യല്‍ 95 പെട്രോളിന്റെ വില 4.03 ദിര്‍ഹത്തില്‍ നിന്നും 4.52 ദിര്‍ഹമാക്കിയിട്ടുണ്ട്. ഇ-പ്ലസ് പെട്രോളിന് 4.44 ദിര്‍ഹമായി രിക്കും ഇനി നല്‍കേണ്ടത്. കഴിഞ്ഞ മാസം ഇത് 3.96 ദിര്‍ഹമായിരുന്നു. രാജ്യത്തെ ഡീസല്‍ വിലയും വര്‍ദ്ധിപ്പിച്ചി ട്ടുണ്ട്. ജൂണിലെ 4.14 ദിര്‍ഹമായിരുന്നു ഒരു ലിറ്റര്‍ ഡീസലിന്റെ വിലയെങ്കില്‍ ഇന് 4.76 ദിര്‍ഹം നല്‍കണം.2015 ഓഗസ്റ്റ് മാസത്തി ല്‍ യുഎഇയില്‍ ഇന്ധന വില നിയന്ത്രണം എടുത്തുകളഞ്ഞ തിന് ശേഷം ആദ്യമായി കഴിഞ്ഞ മാസമാണ് ഇന്ധനവില ലിറ്ററിന് നാല് ദിര്‍ഹത്തിന് മുകളിലെത്തുന്നത്.ജൂണ്‍മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും ഉയര്‍ന്ന വിലയാണ് രാജ്യത്ത് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത്.

Read more

ദുബായിൽ  സ്വർണത്തിന്റെയും വിലയേറിയ കല്ലുകളു ടെയും മാറ്റും ഗുണവും അറിയാൻ സംവിധാനംഏർപ്പെടുത്തി

ദുബായിൽ  സ്വർണത്തിന്റെയും വിലയേറിയ കല്ലുകളു ടെയും മാറ്റും ഗുണവും അറിയാൻ ദുബായ് സെൻട്രൽ ലാബിൽ ലേസർ പരിശോധന സംവിധാനംഏർപ്പെടുത്തി. കയ്യിലി രിക്കുന്ന കല്ലുകളുടെ നിലവാരത്തിൽ സംശയമുണ്ടെങ്കിൽ പൊതുജനങ്ങൾക്ക് ലാബിലെത്തി പരിശോധിച്ചു പരിശുദ്ധിഉറപ്പാക്കാം.തട്ടിപ്പു കല്ലുകളും ആഭരണങ്ങളും വാങ്ങി പറ്റിക്കപ്പെടാതിരിക്കാൻ ലാബ് പരിശോധന സഹായിക്കും. കല്ലുകൾ ഏതു രീതിയിൽരൂപപ്പെടുത്തിയതാണെന്നും കാലപ്പഴക്കവും പരിശോധനയിൽ വ്യക്തമാകും.കരാമ ഉംഹുറൈർ റോഡിലാണ് ലാബ് പ്രവർത്തിക്കുന്നത്. ഭക്ഷണം, ഇലക്ട്രോണിക് സാധനങ്ങൾ, നിർമാണ സാമഗ്രികൾ തുടങ്ങിയവയുടെ ഗുണനിലവാര പരിശോധനയും ലാബിൽ ചെയ്യാം

Read more

യു എ ഇ വിസ ഉള്ളവർ വിദേശ യാത്രയിൽ എമിറേറ്റ്സ് ഐഡി കരുതണമെന്ന് അധികൃതർ.

യു എ ഇ വിസ ഉള്ളവർ വിദേശ യാത്രയിൽ എമിറേറ്റ്സ് ഐഡി കരുതണമെന്ന് അധികൃതർ .എമിറേറ്റ്സ് ഐഡിയുമായി  തൊഴിൽ വീസ ലിങ്ക്ചെയ്തവരാണെങ്കിൽ വിദേശ യാത്രയ്ക്കു എമിറേറ്റ്സ് ഐഡി കയ്യിൽ കരുതുന്നത് തടസ്സമില്ലാതെ യാത്ര ചെയ്യാൻ ഗുണകരമാകുമെന്ന്  അധികൃതർഓർമ്മിപ്പിച്ചു . പുതിയ നിയമം അനുസരിച്ച് വീസ പാസ്പോർട്ടിൽ സ്റ്റാംപ് ചെയ്യാത്തവരാണ് എമിറേറ്റ്സ് ഐഡി  കരുതേണ്ടത്.നിലവിൽ പാസ്പോർട്ടിൽസാധുതയുള്ള വീസ ഉള്ളവർക്ക് എമിറേറ്റ്സ് ഐഡി നിർബന്ധമില്ല. യുഎഇയിൽ മേയ് 16 മുതലാണ് ദുബായ് ഒഴികെയുള്ള എമിറേറ്റുകളിൽ വീസപാസ്പോർട്ടിൽ പതിക്കുന്നത് പൂർണമായും നിർത്തിയത്. ഇതിനുശേഷം വീസ എടുക്കുകയോ പുതുക്കുകയോ ചെയ്യുന്നവരുടെ വിവരങ്ങൾ എമിറേറ്റ്സ്ഐഡിയുമായി ബന്ധിപ്പിച്ചിരുന്നു. വീസ വിവരങ്ങൾ എമിറേറ്റ്സ് ഐഡിയിൽ പ്രത്യക്ഷത്തിൽ കാണാനാവില്ല.പുതിയ തിരിച്ചറിയൽ കാർഡിൽ ഐഡിനമ്പർ, വ്യക്തിയുടെ പേര്, ഫോട്ടോ, ജനന തീയതി, തസ്തിക, ജോലി ചെയ്യുന്ന കമ്പനി, ഇഷ്യൂ ചെയ്ത സ്ഥലം, തീയതി, കാലപരിധി എന്നീ വിവരങ്ങൾഉണ്ടാകും. ഇതേസമയം വിവിധ രാജ്യങ്ങളിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർക്കു പാസ്പോർട്ട് റീ‍‍ഡർ മുഖേന എമിറേറ്റ്സ് ഐഡി സ്വൈപ് ചെയ്താൽ വിവരംലഭ്യമാകുമെന്ന് ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ഐസിപി) നേരത്തെവ്യക്തമാക്കിയിരുന്നു.അതു സാധിച്ചില്ലെങ്കിൽ എമിറേറ്റ്സ് ഐഡി നമ്പറോ പാസ്പോർട്ട് നമ്പറോ നൽകിയാലും താമസ വീസ വിവരങ്ങൾലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. അബുദാബി ഉൾപ്പെടെ ചില എമിറേറ്റുകളിൽ ഏപ്രിൽ 11 മുതൽ താമസ വീസ സ്റ്റിക്കർ പാസ്പോർട്ടിൽപതിക്കുന്നത് നിർത്തലാക്കിയിരുന്നു. ദുബായിൽ തിരിച്ചറിയൽ കാർഡുമായി വീസ വിവരങ്ങൾ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിലും പാസ്പോർട്ടിൽ വീസപതിക്കുന്നത് നിർത്തിയിട്ടില്ല

Read more

(ജി.ഡി.ആർ.എഫ്.എ.) ‘ഹാപ്പിനസ് ഇൻ ട്രാവലിങ്’ എന്നപേരിൽ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം തുടങ്ങി.

DUBAI ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) ‘ഹാപ്പിനസ് ഇൻ ട്രാവലിങ്’ എന്നപേരിൽ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം തുടങ്ങി. ജി.ഡി.ആർ.എഫ്.എ. മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി ഉദ്ഘാടനംചെയ്തു. വകുപ്പിലെ ജീവനക്കാർക്കും അവരുടെ ...

Read more

ദുബായിലെ വൈദ്യുതി വിതരണ രംഗം സ്വയം നിയന്ത്രിത സംവിധാനത്തിലേക്ക് മാറിയതോടെ വിതരണ രംഗത്തെ തകരാർ കണ്ടെത്താനും പരിഹരിക്കാനുംവൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനും ഇനി മനുഷ്യ സഹായം വേണ്ട.

ദുബായിലെ വൈദ്യുതി വിതരണ രംഗം സ്വയം നിയന്ത്രിത സംവിധാനത്തിലേക്ക് മാറിയതോടെ വിതരണ രംഗത്തെ തകരാർ കണ്ടെത്താനും പരിഹരിക്കാനുംവൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനും ഇനി മനുഷ്യ സഹായം വേണ്ട. ഓട്ടമാറ്റിക് സ്മാർട് റെസ്റ്ററേഷൻ സിസ്റ്റം എന്നാണ് പുതിയ സംവിധാന ത്തിന്റെപേര്.24 മണിക്കൂറും പ്രവർത്തിക്കുന്ന ഓട്ടമാറ്റിക് സംവിധാനം ഗൾഫ് രാജ്യങ്ങളിൽ ആദ്യമാണെന്ന് വൈദ്യുത, ജല വിതരണ വകുപ്പ് അറിയിച്ചു. സാങ്കേതിക വിദ്യയുടെ വളർച്ചയെ പൂർണമായും ഉപയോഗപ്പെടുത്തു ന്നതിന്റെ ഭാഗമാണ് മാറ്റം. പുതിയ സംവിധാനം വൈദ്യുതി വിതരണ മേഖലയുടെകാര്യശേഷി വർധിപ്പിക്കും. 14700 കോടി രൂപ മുതൽമുടക്കുള്ളതാണ് പുതിയ സംവിധാനം.

Read more

വിനോദ സഞ്ചാരികളെസ്വാഗതം ചെയ്യാൻ ആകർഷകമായ പദ്ധതികൾ ഒരുക്കി ഹോട്ടലുകളുടെ സുവർണനഗരമായി  ദുബായ് മാറുന്നു. 

വിനോദ സഞ്ചാരികളെസ്വാഗതം ചെയ്യാൻ ആകർഷകമായ പദ്ധതികൾ ഒരുക്കി ഹോട്ടലുകളുടെ സുവർണനഗരമായി  ദുബായ് മാറുന്നു . പ്രതിമാസം പുതിയ 1,027 ഹോട്ടൽ മുറികളാണു സന്ദർശകരെ സ്വീകരിക്കാനായിസജ്ജമാകുന്നത്. ദുബായ് എക്കണോമി ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റാണു വിനോദ സഞ്ചാര മേഖലയിലെപ്രധാന കണ്ണിയായി ഹോട്ടൽ രംഗത്തും അനുബന്ധമായുമുള്ള  ദുബായ് നഗരത്തിന്റെ  കുതിപ്പ് വ്യക്തമാക്കിയത്. 2021 ഏപ്രിൽ മുതൽ 2022 ഏപ്രിൽ വരെ പുതിയ 12,324 ഹോട്ടൽ മുറികൾ ഒരുങ്ങി. 2022 ഏപ്രിൽഅവസാനമായപ്പോഴേക്കും 1.40 ലക്ഷത്തിലധികം ഹോട്ടൽ മുറികളായി. കഴിഞ്ഞ വർഷം  ഇതേ കാലയളവിൽഇതു 1.28 ലക്ഷമായിരുന്നു. പ്രതിവർഷം ഹോട്ടൽ രംഗത്തുണ്ടായ പുരോഗതി 9.6 ശതമാനമാണ്.പുതിയ 55 ഹോട്ടലുകളും ഇക്കാലയളവിൽ ദുബായിൽ തുറന്നു. 2021 ൽ 714 ആയിരുന്നു ഹോട്ടലുകളെങ്കിൽ 2022 ഏപ്രിലിൽ 769 ആയി ഉയർന്നു.ഓരോ മാസവും 4.5 ശതമാനാണു ഹോട്ടലുകളുടെ വർധന.ദുബായ് എമിറേറ്റിൽആഡംബര ഹോട്ടലുകളും പെരുകി. മൊത്തം ഹോട്ടലുകളിൽ 34 ശതമാനവും പഞ്ചനക്ഷത്രങ്ങളാണ്. 146 സ്ഥാപനങ്ങൾ പഞ്ചനക്ഷത്ര പദവിയിലെത്തിയതായി അധികൃതർ വെളിപ്പെടുത്തി  ,ഓരോ വരവിലുംസന്ദർശകർക്കു നവ്യാനുഭവം പകരുന്ന പുരോഗതിയാണു ദുബായ് സന്ദർശകർക്കു സമ്മാനിക്കുന്നത്..

Read more

ദുബായിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ കോവിഡ് തീവ്രത കുറഞ്ഞ  2022 ൽ വലിയ വർദ്ധന വെന്ന്റിപ്പോർട്ട്. 

ദുബായിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ കോവിഡ് തീവ്രത കുറഞ്ഞ  2022 ൽ വലിയ വർദ്ധന വെന്ന്റിപ്പോർട്ട്  . കഴിഞ്ഞ ജനുവരി-മാർച്ച് മാസങ്ങൾക്കിടയിൽ 30.97 ലക്ഷം പേരെയാണ് എമിറേറ്റ് വരവേറ്റത്. 202l ലെ കാലയളവിനേക്കാൾ 214 % സന്ദർശക വർധന. അന്നു 10.27 ലക്ഷം ആളുകൾ മാത്രമാണ് കോവിഡ്കടമ്പ കടന്നു ദുബായിലെത്തിയത്. വിനോദമായാലും ബിസിനസ്സ് ചെയ്ത് സ്ഥിരവാസമാണു ലക്ഷ്യമെങ്കിലുംവീസാ നടപടിക്രമങ്ങൾ ലളിതമായതാണു ദുബായ് എമിറേറ്റിന്റെ സവിശേഷത.

Read more

ദുബായിൽ വിമാനക്കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും ഏർപ്പെടുത്തിയിരുന്ന ഫീസ് റദ്ദാക്കുമെന്ന് ദുബായ് കിരീടാവകാശി

ദുബായിൽ വിമാനക്കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും ഏർപ്പെടുത്തിയിരുന്ന ഫീസ് റദ്ദാക്കുമെന്ന് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ്കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.ദുബായിൽ പ്രവർത്തിക്കുന്ന  എയർലൈൻ ഏജന്റുമാരിൽനിന്നും ഓഫീസുകളിൽ നിന്നും ഈടാക്കുന്ന ഫീസ് റദ്ദാക്കുന്ന പ്രമേയം ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ്  പുറത്തിറക്കിയത് . ദുബായിൽ പ്രവർത്തിക്കുന്ന എല്ലാ ഏജൻസികൾക്കും ഈ ഫീസ് റദ്ദാക്കൽ ബാധകമാണ്. പുതിയ പ്രമേയം ഇഷ്യൂ ചെയ്ത തീയതി മുതൽ പ്രാബല്യത്തിൽവരും, അത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Read more

യു.എ.ഇ. യിൽ  നിന്ന് വേനലവധിക്കാലത്ത് വിമാനയാത്ര നടത്തുന്നരോട്   മുൻകരുതൽ സ്വീകരിക്കാൻ  ആരോഗ്യ വിദഗ്ധർ ആവശ്യപ്പെട്ടു.

യു.എ.ഇ. യിൽ  നിന്ന് വേനലവധിക്കാലത്ത് വിമാനയാത്ര നടത്തുന്നരോട്   മുൻകരുതൽ സ്വീകരിക്കാൻ  ആരോഗ്യ വിദഗ്ധർ ആവശ്യപ്പെട്ടു. മാസ്ക്ധരിക്കാനും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കാനും ശ്രദ്ധിക്കണം. മറ്റു യാത്രക്കാരുമായി അകലം പാലിക്കുന്നതിനോടൊപ്പംഅസുഖമുള്ളവരുമായോ കോവിഡ് ലക്ഷണങ്ങളുള്ളവരു മായോ സമ്പർക്കം ഒഴിവാക്കണമെന്നും  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുക്കൊണ്ട് യാത്രനടത്തണമെന്നും ...

Read more

യു.എ.ഇ യാത്രികർ എമിറേറ്റ്സ് ഐ.ഡി കരുതാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

യു.എ.ഇ യാത്രികർ എമിറേറ്റ്സ് ഐ.ഡി കരുതാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു . യു.എ.ഇയില്‍ അടുത്തിടെ നടപ്പിലായസുപ്രധാന മാറ്റമാണ് വിദേശികള്‍ക്ക നുവദിക്കുന്ന റസിഡന്‍റ്സ് വിസകള്‍ പാസ്പോര്‍ട്ടുകളില്‍ പതിക്കുന്നതിന് പകരം നിലവിലുള്ളതിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് ഐ.ഡിയുമായി ബന്ധിപ്പിച്ച് വിസ അനുവദി ക്കുന്നത്. ഇത്തരത്തില്‍ പുതുതായി വിസ ലഭിച്ചവരുംപഴയ വിസ പുതുക്കിയവരും ഇന്ത്യയുള്‍പ്പെടെ ഏത് വിദേശ രാജ്യത്തുനിന്നും യു.എ.ഇയിലേക്ക് പുറപ്പെടുന്നതിനുമുമ്പ് എമിറേറ്റ്സ്ഐ.ഡി ഉണ്ടെന്ന് ഉറപ്പുവരുത്തണം.പാസ്പോര്‍ട്ടും ടിക്കറ്റും പരിശോധിച്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ വിമാനത്താവള ത്തിലേക്ക് പ്രവേശനംഅനുവദിക്കുമെങ്കിലും പാസ്പോര്‍ട്ടു കളില്‍ സ്റ്റാമ്പ് ചെയ്ത കാലാവധിയുള്ള വിസ, എന്‍ട്രി പെര്‍മിറ്റ്, അതത് രാജ്യങ്ങളിലെ വിസകാര്‍ഡ് (യു.എ.ഇയിലെ പുതിയ എമിറേറ്റ്സ് ഐ.ഡി), ഇ-വിസ തുടങ്ങിയവയില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് മാത്രമാണ് വിമാനകമ്പനികള്‍ ബോര്‍ഡിങ് പാസ് അനുവദിക്കുന്നത്.

Read more
Page 12 of 15 1 11 12 13 15

Recommended