Tag: temperature

യുഎഇയിൽ ചൂടുംപൊടിയും നിറഞ്ഞകാലാവസ്ഥ തുടരുമെന്നും: താപനില 48ºC എത്തുമെന്നും കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

യുഎഇയിൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ തുടരുമെന്നും : താപനില 48ºC എത്തുമെന്നും കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . ഫുജൈറയിൽ മഴയ്ക്കും സാധ്യത ഉണ്ട് .അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്നാണ്  നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചത് . പൊടികാറ്റ് വീശുന്നത് തിരശ്ചീന ദൃശ്യപരത കുറയ്ക്കുമെന്നതിനാൽ അൽ ഐനിലെ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കാനും വേഗത കുറയ്ക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.NCM അനുസരിച്ച്, കാലാവസ്ഥ പൊടി നിറഞ്ഞതും ഭാഗികമായി മേഘാവൃതമായിരിക്കും, ചിലപ്രദേശങ്ങളിൽ മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുണ്ട്, ഇത് ഉച്ചയോടെ കിഴക്കൻ ഭാഗങ്ങളിൽ മഴയ്ക്ക് കാരണമായേക്കാം.രാജ്യത്തിന്റെ ആന്തരിക പ്രദേശങ്ങളിൽ പരമാവധി താപനില 43 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 40 മുതൽ 44 ° C വരെയും പർവതങ്ങളിൽ 31 മുതൽ 36 ° C വരെയും ഉയരും. ഇന്നലെ ഉച്ചയ്ക്ക് 2.30ന് അൽ ഐനിലെ സ്വീഹാനിൽ 48 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്

Read more

യുഎഇയില്‍ ഇന്നും  ചൂടുള്ള കാലാവസ്ഥ ആണെന്നും എന്നാല്‍ ചില സമയത്ത് അന്തരീക്ഷം ഭാഗികമായി മേഘാവൃതംആയിരിക്കുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. 

യുഎഇയില്‍ ഇന്നും  ചൂടുള്ള കാലാവസ്ഥ ആണെന്നും എന്നാല്‍ ചില സമയത്ത് അന്തരീക്ഷം ഭാഗികമായി മേഘാവൃതംആയിരിക്കുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ രാവിലെയോടെ നേരിയ തോതില്‍ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശും. കാറ്റിനെ തുടര്‍ന്ന് ഉയരുന്നപൊടി വൈകുന്നേരം ആറുമണി വരെ ദൂരക്കാഴ്ച കുറയ്ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അബുദാബിയിലും ദുബൈയിലുംതാപനില 47 ഡിഗ്രി സെല്‍ഷ്യസും 46 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.  അതേസമയം യുഎഇയില്‍ ഈ വര്‍ഷം ആദ്യമായി താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ഇന്നലെയാണ് താപനില 50 ഡിഗ്രിസെല്‍ഷ്യസ് മറികടന്നത്. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരി യോളജിയുടെ വിവരം പ്രകാരം രാജ്യത്ത് അല്‍ ദഫ്ര മേഖല യിലെഔവ്‌ടൈഡിലാണ് 50.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി യത്. ഉച്ചയ്ക്ക് 2.45 മണിക്കാണ് ഈ താപനില രേഖപ്പെടുത്തി യത്.രാജ്യത്തിന്റെ മറ്റൊരു വശത്ത് റാസല്‍ഖൈമയിലെ ജബല്‍ മെബ്രേഹില്‍ അതേ ദിവസം ഏറ്റവും കുറഞ്ഞ താപനിലയാണ്രേഖപ്പെടുത്തിയത്. 21.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. രാവിലെ  5.15നാണ് ഇത് രേഖപ്പെടുത്തിയത്. എന്‍സിഎംപുറപ്പെടുവിച്ച അഞ്ചു ദിവസത്തെ കാലാവസ്ഥാ ബുള്ളറ്റിനില്‍ ചൂട് അടുത്ത ആഴ്ച കൂടി തുടരുമെന്നാണ് വ്യക്തമാക്കുന്നത്.

Read more

യുഎഇയിൽ ഇന്ന് താപനിലയിൽ നേരിയ കുറവ് പ്രതീക്ഷിക്കാ മെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു.

യുഎഇയിൽ ഇന്ന് താപനിലയിൽ നേരിയ കുറവ് പ്രതീക്ഷിക്കാ മെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നതിനാൽ, കനത്ത ചൂടിൽ നിന്നു രക്ഷപ്പെടാൻ വേനൽമഴസഹായകമാകും. ഇൗയാഴ്ച അവസാനത്തോ ടെവേനൽമഴ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.  യുഎഇ വേനൽക്കാലത്ത് എല്ലാആഴ്ചയും രണ്ടോ മൂന്നോ ദിവസം മഴയ്ക്കു രാജ്യം സാക്ഷ്യം വഹിച്ചേക്കാമെന്നും  ഇന്ത്യയിൽ നിന്നു മൺസൂൺ ന്യൂനമർദംഅനുഭവപ്പെടുന്നതിനാൽ യുഎഇയിൽ വേനൽമഴ അസാധാരണ മല്ലെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷകൻ  നാഷനൽ സെന്റർ ഓഫ്മെറ്റീരിയോളജിയിലെ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു.  ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ രാജ്യത്ത് ഈർപ്പം ഉണ്ടായിരിക്കുമെന്നും രാവിലെ മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്നും വ്യക്തമാക്കി.

Read more

Recommended