യു എ ഇ പൗരന്മാർക്ക് 150 കോടി ദിർഹത്തിന്റെ ഭവന ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.
യു എ ഇ പൗരന്മാർക്ക് 150 കോടി ദിർഹത്തിന്റെ ഭവന ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ ഉത്തരവിട്ടു .സാമൂഹിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും യു.എ.ഇ.യുടെ ഭാവിക്ക് പ്രയോജനകരമാകുന്ന സ്ഥിരതയുള്ള ജനതയെവളർത്തിയെടുക്കാൻ പൗരന്മാരെ സഹായിക്കുന്നതിന് വേണ്ടിയാണിത്.ഈ വർഷത്തെ രണ്ടാമത്തെ പാക്കേജാണ് ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചത്.കുറഞ്ഞവരുമാനമുള്ള പൗരന്മാരെ സഹായിക്കാൻ അടുത്തിടെ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. ഭവന നിർമാണം, കോളേജ് വിദ്യാഭ്യാസം, 45 വയസ്സിന്മുകളിലുള്ളവർക്ക് തൊഴിൽ സഹായം അനുവദിക്കുമെന്ന് യു.എ.ഇ. പ്രസിഡന്റ് അറിയിച്ചിരുന്നു. ഇന്ധനം, ഭക്ഷണം, വെള്ളം, വൈദ്യുതിഎന്നിവയ്ക്കുള്ള സബ്സിഡിയും ഇതിൽ ഉൾപ്പെടുന്നു.
Read more