Tag: uae

എഴുത്തുകാരനും കാസർകോട്ടെ സാഹിത്യ സാംസ്കാരിക പ്രവർത്തകനും ദീർഘകാലം ഷാർജയിൽ പ്രവാസിയുമായിരുന്ന ഇബ്രാഹിം ചെർക്കള അന്തരിച്ചു.

എഴുത്തുകാരനും കാസർകോട്ടെ സാഹിത്യ സാംസ്കാരിക പ്രവർത്തകനും ദീർഘകാലം ഷാർജയിൽ പ്രവാസിയുമായിരുന്ന ഇബ്രാഹിം ചെർക്കള അന്തരിച്ചു. പനി ബാധിച്ചതിനെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.കാസർഗോഡെ സാഹിത്യ സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു…ഇന്ന് വൈകുന്നേരം 7 മണിക്ക് ശേഷമാണ് മരണം സംഭവിച്ചത്..അടുത്ത ...

Read more

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാൻ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.ഇന്ന്  യുഎഇ വൈസ് പ്രസിഡന്റ് ദുബായ് അന്താരാഷ്ട്ര ...

Read more

ആഗോള വിലക്കയറ്റത്തിന്റെയും പണപ്പെരുപ്പത്തിന്റെയും ആഘാതം പരിമിതപ്പെടുത്താൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് യു എ ഇ സാമ്പത്തിക മന്ത്രി പറഞ്ഞു.

ആഗോള വിലക്കയറ്റത്തിന്റെയും പണപ്പെരുപ്പത്തിന്റെയും ആഘാതം പരിമിതപ്പെടുത്താൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് യു എ ഇ സാമ്പത്തിക മന്ത്രി പറഞ്ഞു.ഒരു വശത്ത് ന്യായമായ വിലയിൽ സാധനങ്ങൾ നേടാനുള്ള ഉപഭോക്താവിന്റെ താൽപ്പര്യവും മറുവശത്ത് സപ്ലൈസിന്റെ സുസ്ഥിരത ഉറപ്പാക്കുകയും ചെയ്തുകൊണ്ട് സന്തുലിതാവസ്ഥ കൈവരിക്കാൻ ശ്രമിക്കുകയാണ് മന്ത്രാലയം ...

Read more

എയർ അറേബ്യ കോഴിക്കോട്ടുനിന്ന് അധിക സർവീസ് ആരംഭിച്ചു

എയർ അറേബ്യ കോഴിക്കോട്ടുനിന്ന് അധിക സർവീസ് ആരംഭിച്ചു എയർ അറേബ്യ വിമാനക്കമ്പനി കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്ക് അധിക സർവീസ് ആരംഭിച്ചു. ആഴ്ചയിൽ മൂന്നു സർവീസുകളാണുപുതുതായി തുടങ്ങിയത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണു സർവീസ്. 174 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനം രാത്രി 12.10 പുറപ്പെടുന്ന രീതിയിലാണ്. അബുദാബിയിൽനിന്നുകരിപ്പൂരിലെത്തിയ വിമാനം ഇന്നലെ 12.15ന് 35 യാത്രക്കാരുമായി അബുദാബിയിലേക്കു പുറപ്പെട്ടു. ആഴ്ചയിൽ എല്ലാ ദിവസവുമുള്ള സർവീസുകൾ തുടരും. ഇതിനു പുറമേയാണ് പുതിയ സർവീസുകൾ. ഇതോടെ എയർ അറേബ്യ, കരിപ്പൂരില്‍നിന്ന് അബുദാബിയിലേക്ക് നടത്തുന്ന സർവീസുകളുടെ എണ്ണം 10 ആകും. ഷാർജയിലേക്കും എയർ അറേബ്യ എല്ലാ ദിവസവും സർവീസ് നടത്തുന്നുണ്ട്.

Read more

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ആദ്യമായി ഒരു ഡോളറിന് 80 രൂപഎന്ന നിലയിലേക്ക് മൂല്യം ഇടിഞ്ഞതോടെയാണിത്. ഉയരുന്ന ക്രൂഡ് ഓയിൽ വിലയും ഡോളറിന്‍റെ മൂല്യവും രൂപയെ കൂടുതൽ തളർത്തുകയാണ്.ഈ സാഹചര്യംഅനുകൂലമാക്കൻ പ്രവാസികൾ ശ്രമിക്കുകയാണ്. രൂപയുടെ മൂല്യം ഇടിഞ്ഞ തോടെ ഒരു യു.എ.ഇ ദിർഹമിന് 21 രൂപ 77 പൈസ എന്ന നിലയി ലേക്ക് വിനിമയ നിരക്ക് ഉയർന്നു. റിസർവ്ബാങ്കിന്‍റെഇടപെടൽ ശക്തമായില്ല എങ്കിൽ അടുത്തദിവസങ്ങളിൽ വീണ്ടും രൂപ യുടെ മൂല്യം താഴേക്ക് പോകുമെന്നാണ് സൂചന. റഷ്യ- യുക്രെ യ്ൻ യുദ്ധംതുടങ്ങിയപ്പോഴുണ്ടായ രൂപയുടെ മൂല്യത്തകർച്ച ആഗോള വിപണിയിലെ പുതിയ സംഭവവികാസങ്ങളിൽ കൂടുതൽ ശോചനീയമാവുകയാണ്.  ഉയരുന്ന പണപ്പെരുപ്പം ആഗോളസാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന ആശങ്കകളെ തുടർന്ന് ഡോളറിൽ നിക്ഷേപം എത്തിയതാണ് പതിറ്റാണ്ടിലെ റെക്കോർഡ് മൂല്യത്തിലേക്ക് ഡോളറിനെ എത്തിച്ചത്. ക്രൂഡ് ഓയിൽ വിലയാകട്ടെ അന്താരാഷ്ട്ര വിപണിയിൽ ഉയന്ന് നിൽക്കുകയാണ്.

Read more

ഖത്തർ ലോകകപ്പിന്‍റെ ആവേശം ഒട്ടുംചോരാതെ ദുബൈയിലെത്തുന്ന ആരാധകരെയും അനുഭവിപ്പിക്കു ന്നതിന് ദുബൈയിലെ ആദ്യ ഫുട്ബാൾ തീം ഹോട്ടൽ നവംബറിൽ തുറക്കും. 

ഖത്തർ ലോകകപ്പിന്‍റെ ആവേശം ഒട്ടുംചോരാതെ ദുബൈയിലെത്തുന്ന ആരാധകരെയും അനുഭവിപ്പിക്കു ന്നതിന് ദുബൈയിലെ ആദ്യ ഫുട്ബാൾ തീം ഹോട്ടൽ നവംബറിൽതുറക്കും. ഫുട്ബാൾ ലോകകപ്പ് കാലയളവിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഫുട്ബാൾപ്രേമികൾക്ക് താവളമൊരുക്കാനും ദോഹക്ക് പോയിവരാനും അവസരമൊരുക്കുന്നരീതിയിലായിരിക്കും ഹോട്ടലിന്‍റെ പ്രവർത്തനം. പാം ജുമൈറയുടെ പടിഞ്ഞാറ് ഭാഗത്തുള്ള എൻ.എച്ച് ദുബൈയാണ് മേഖലയിലെ ഏറ്റവും വലിയ കായികമേള നടക്കുന്ന വേളയിൽഫുട്ബാൾ ആരാധകരുടെ ഹോട്ട്സ്പോട്ടാകാൻ ഒരുങ്ങുന്നത്.നവംബർ 21ന് ഖത്തർ ലോകകപ്പ് തുടങ്ങുന്ന നാൾ അടുക്കുംതോറും യു.എ.ഇയിൽ താമസിച്ച് മത്സരങ്ങൾ കാണാൻപോകാൻ ആഗ്രഹിക്കുന്ന രാജ്യാന്തര ഫുട്‌ബാൾ ആരാധകരുടെ ഹോട്ടൽമുറികൾക്കുള്ള ആവശ്യം വർധിച്ചുവരുന്നതായാണ് റിപ്പോർട്ട്. നഗരത്തിലെ ഹോട്ടലുകളിൽ ലോകകപ്പ്ദിവസങ്ങളിലേക്ക് ബുക്കിങ്ങിന് ഇപ്പോൾതന്നെ തിരക്ക് ആരംഭിച്ചിട്ടുണ്ട്

Read more

യു.എ.ഇ.യിൽനിന്നുള്ള നൂറുകണക്കിന് ഈന്തപ്പന കർഷകരെ ഉൾപ്പെടുത്തി അൽ ദൈദ് ഈന്തപ്പഴോത്സവത്തിന്റെ ആറാം പതിപ്പിന്  തുടക്കമായി.

യു.എ.ഇ.യിൽനിന്നുള്ള നൂറുകണക്കിന് ഈന്തപ്പന കർഷകരെ ഉൾപ്പെടുത്തി അൽ ദൈദ് ഈന്തപ്പഴോത്സവത്തിന്റെ ആറാം പതിപ്പിന്  തുടക്കമായി .ഷാർജ ചേംബർ ഓഫ്കോമേഴ്സ് ഇൻഡസ്ട്രിയുടെ  നേതൃത്വത്തിൽ ഇന്ന് മുതൽ 26വരെ ഷാർജയിലെ എക്സ്‌പോ അൽ ദൈദിലാണ് ഈന്തപ്പഴോത്സവം നടക്കുക. വൈവിധ്യമാർന്നപരിപാടികൾഉൾപ്പെടുത്തിയ മേളയിൽ രാവിലെ എട്ടുമണിമുതൽ രാത്രി 10 പത്തുമണിവരെ സന്ദർശകർക്ക് പ്രവേശനമുണ്ട്.ഈന്തപ്പന കർഷകരും കൃഷിയുമായി ബന്ധപ്പെട്ട ഔദ്യോഗികസ്ഥാപനങ്ങളും പരിപാടിയിൽ പങ്കെടുക്കും. ആറുവിഭാഗങ്ങളിലായി 145 വിജയികൾക്ക് 10 ലക്ഷം ദിർഹം വിലമതിക്കുന്ന സമ്മാനങ്ങൾ നൽകുമെന്ന് സംഘാടകസമിതി നേരത്തേഅറിയിച്ചിരുന്നു. സമകാലിക കൃഷിരീതികളെക്കുറിച്ചും ഉത്പാദനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും കർഷകർക്ക്നിർദേശങ്ങൾ നൽകാൻ പരിപാടി സഹായകരമാകും.ഈന്തപ്പഴ വ്യവസായവികസനത്തിന് ഇത്തരം പരിപാടികൾ നിർണായകസംഭാവനകൾ നൽകുമെന്നാണ് പ്രതീക്ഷ. ഗൾഫ്രാജ്യങ്ങളിലിപ്പോൾ ഈന്തപ്പഴങ്ങളുടെ സുവർണകാലമാണ്. വിവിധ എമിറേറ്റുകളിലായി ഈന്തപ്പഴ വിളവെടുപ്പുമായി ബന്ധപ്പെട്ട ഒട്ടേറെ പരിപാടികൾ നടക്കുന്നുണ്ട്.

Read more

ദുബായിൽ അഞ്ചുവർഷത്തിനുള്ളിൽ ജല, വൈദ്യുത പദ്ധതികൾക്കായി 4000 കോടി ദിർഹത്തിന്റെ പുതിയ നിക്ഷേപം നടത്തുമെന്ന് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) അറിയിച്ചു.

ദുബായിൽ അഞ്ചുവർഷത്തിനുള്ളിൽ ജല, വൈദ്യുത പദ്ധതികൾക്കായി 4000 കോടി ദിർഹത്തിന്റെ പുതിയ നിക്ഷേപം നടത്തുമെന്ന് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർഅതോറിറ്റി (ദേവ) അറിയിച്ചു. പുനരുപയോഗിക്കാവുന്നതും ശുദ്ധവുമായ ഊർജപദ്ധതികളുടെ വിപുലീകരണവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ജല-വൈദ്യുത പ്രസരണ, വിതരണശൃംഖ ലകൾ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി യൂട്ടിലിറ്റീസ് സേവനസ്ഥാപനങ്ങൾ 1600 കോടി ദിർഹത്തിന്റെ നിക്ഷേപപദ്ധതികൾക്ക്തയ്യാറെടുക്കുന്നതായി ദേവ എം.ഡി.യും സി.ഇ.ഒ.യുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്ക്, ഹസ്യാൻ പവർകോംപ്ലക്സ്, ഹസ്യാൻ ഇൻഡിപെൻ ഡന്റ് വാട്ടർ പ്രൊഡ്യൂസർ പ്രോജക്ട് (ഐ.ഡബ്ല്യു.പി.) തുടങ്ങിയ പദ്ധതികളുടെ പൂർത്തീകരണത്തിനായി ഈ തുക വിനിയോഗിക്കും.

Read more

ദുബായിൽ  ലോകത്തിലെ ഏറ്റവുംവലിയ മാലിന്യ ഊർജ പദ്ധതിയായ ദുബായ് വേസ്റ്റ് മാനേജ്മെന്റ് സെന്ററിന്റെ പ്രാഥമികപ്രവർത്തനങ്ങൾ അടുത്തവർഷാദ്യം ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

ദുബായിൽ  ലോകത്തിലെ ഏറ്റവുംവലിയ മാലിന്യ ഊർജ പദ്ധതിയായ ദുബായ് വേസ്റ്റ് മാനേജ്മെന്റ് സെന്ററിന്റെ പ്രാഥമികപ്രവർത്തനങ്ങൾ അടുത്തവർഷാദ്യം ആരംഭിക്കുമെന്ന്മുനിസിപ്പാലിറ്റി അറിയിച്ചു.ഇവിടെ സ്ഥാപിതമായ അഞ്ചു സംസ്കരണലൈനുകളിൽ രണ്ടെണ്ണം പ്രാരംഭഘട്ടത്തിൽ പ്രവർത്തിക്കും. പ്രതിദിനം 2000 ടൺ ഖരമാലിന്യങ്ങൾസംസ്കരിക്കുന്നതിലൂടെ 80 മെഗാവാട്ട് പുനരുപയോഗഊർജംലഭ്യമാക്കും.മാലിന്യനിക്ഷേപകേന്ദ്രങ്ങളിലയക്കുന്ന ഖരമാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിനും സുസ്ഥിരഊർജസ്രോതസ്സുകൾ നിർമിക്കുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ പ്രവർത്തനങ്ങൾക്കനുസൃതമായി ഡി.ഡബ്ല്യു.എം.സി. നിലകൊള്ളും.ദുബായ് ക്ളീൻ എനർജി സ്ട്രാറ്റജി 2050-ന് പിന്തുണനൽകിക്കൊണ്ട് സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ സംവിധാനം നടപ്പാക്കുന്നതിനും കേന്ദ്രം സംഭാവനകൾ നൽകും. ഡി.ഡബ്ല്യു.എം.സി.യുടെ നിർമാണം 75 ശതമാനം പൂർത്തിയായെന്നും അടുത്തവർഷം ഭാഗികപ്രവർത്തനങ്ങൾ തുടങ്ങുന്നതിനുമുള്ള ശ്രമം നടത്തുകയാണെന്നും മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌റിപറഞ്ഞു.ലോകത്തിലെ ഏറ്റവും സുസ്ഥിരമായ നഗരങ്ങളിലൊന്നായി മാറുന്നതോടൊപ്പം മാലിന്യ ഊർജ മേഖലയിൽ ആഗോളതലത്തിൽ ദുബായിയുടെ സ്ഥാനമുറപ്പിക്കാനും കേന്ദ്രംസഹായകരമാകും.പ്രതിദിനം 80 മെഗാവാട്ട് ഊർജ ഉത്പാദനത്തിനായി മാലിന്യം സ്വീകരിക്കുക,

Read more
Page 2 of 14 1 2 3 14

Recommended