യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,522 പേർക്ക് കോവിഡ് ബാധിച്ചതായും 1,475 പേർ കൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ ഒരു മാസത്തിലേറെയായി ആയിരത്തി ലധികം കേസുകളാണ്രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി 14ന് ശേഷം ജൂൺ 9നായിരുന്നു രോഗികളുടെ പ്രതിദിന എണ്ണം ആയിരം കടന്നത്. നേരത്തെ നൂറിൽതാഴെയെത്തിയ നിരക്ക് പെട്ടെന്ന് കൂടി വരികയായിരുന്നു. 967,591 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് . ഇതിൽ ആകെ: 947,667.പേർരോഗമുക്തി നേടി. 2,325 പേർക്കാണ് യു എ ഇയിൽ ജീവൻ നഷ്ടം ആയത് . നിലവിൽ 17,595.പേരാണ് ചികിത്സയിലുള്ളത് . ആർടിപിസിആർപരിശോധനകളും കൂടിയിട്ടുണ്ട് .രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ156,396 ആർടിപിസിആർ പരിശോധനകൾ നടത്തിയതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് കേസുകൾ നേരത്തേ കണ്ടെത്തുന്ന തിനും ആവശ്യമായ ചികിത്സ നൽകുന്നതിനും രാജ്യവ്യാപകമായിപരിശോധന നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
Read more