Tag: uaenews

യു.എ.ഇ.യിലെ സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് ബലിപെരുന്നാൾ പ്രമാണിച്ച് നാല് ദിവസത്തെ അവധി.

യു.എ.ഇ.യിലെ സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് ബലിപെരുന്നാൾ പ്രമാണിച്ച് നാല് ദിവസത്തെ അവധി.ഈ മാസം എട്ട് മുതൽ 11 വരെ നാല്ദിവസത്തെ അവധിയായി രിക്കും  ലഭിക്കുകയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസും (എഫ്.എ.എച്ച്.ആർ), മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയവും അറിയിച്ചു. ഈ വ്യാഴാഴ്ചയാണ് അവധിക്കുമുമ്പുള്ള അവസാനത്തെ പ്രവർത്തി ദിവസം . അടുത്തചൊവ്വാഴ്‌ച ഈമാസം 12 മുതലാണ് ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുക.

Read more

യു എ ഇയിൽ ബലിപെരുന്നാൾ ആഘോഷത്തിന് ഒരുങ്ങുന്നവർ ആരോഗ്യ ജാഗ്രത കവിടരുതെന്ന് ആരോഗ്യ രോഗപ്രതിരോധമന്ത്രലയം .

യു എ ഇയിൽ ബലിപെരുന്നാൾ ആഘോഷത്തിന് ഒരുങ്ങുന്നവർ ആരോഗ്യ ജാഗ്രത കവിടരുതെന്ന് ആരോഗ്യ രോഗപ്രതിരോധമന്ത്രലയം . പെരുന്നാൾസമയത്തെ കോവിഡ്  മാനദണ്ഡങ്ങൾഇന്നലെയാണ്ആരോഗ്യമന്ത്രാലയംപ്രഖ്യാപിച്ചത് .ബലിപെരുന്നാൾ ആഘോഷത്തിനു മുന്നോടിയായി PCR പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തണ മെന്ന് യുഎഇ ദുരന്ത നിവാരണ സമിതി ഓർമ്മിപ്പിച്ചു .ആഘോഷ പരിപാടികളിലും മറ്റുംപങ്കെടുക്കുന്നവർ 72 മണിക്കൂറിനക മുള്ള PCRഫലം ഹാജരാക്കണം. പൊതുജന ങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനാണ് നിയമംകർശനമാക്കിയത്. കൂടാതെ മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണം. പെരുന്നാൾ പ്രമാണിച്ച് യുഎഇയിൽ 8 മുതൽ 11 വരെ അവധിയാണ്. 9നാണ് പെരുന്നാൾ. പ്രതിദിന കോവിഡ് വ്യാപനം ഏതാനും ദിവസങ്ങളായി 1600 കടന്ന പശ്ചാത്തലത്തിലാണ്ഓർമപ്പെടുത്തൽ.പെരുന്നാൾനമസ്കാരവുംഖുതുബയും 20 മിനിറ്റിനകം തീർക്കണം. പ്രാർഥനയ്ക്ക് എത്തുന്നവർ നമസ്കാര പായ (മുസല്ല) കൊണ്ടുവരണം.  മാസ്‌ക് ധരിക്കുകയും ഒരു മീറ്റർ അകലംപാലിക്കുകയും വേണം. ഹസ്തദാനമോ ആലിംഗനമോ പാടില്ല. പള്ളിയിലേക്ക് പ്രവേശി ക്കുന്നതും പുറത്തുപോകുന്നതും വ്യത്യസ്ത കവാടങ്ങളിലൂടെ യാകണം. തിരക്കു നിയന്ത്രിക്കാൻ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടാകും. പള്ളി പരിസരത്ത് ജനങ്ങൾ നമസ്കരി ക്കാൻ സാധ്യതയുള്ളസ്ഥലങ്ങളിലും അകലം പാലിക്കുന്ന അകലം സൂചിപ്പിക്കുന്ന സ്റ്റിക്കർ പതിക്കണം.  പെരുന്നാൾ സമ്മാനങ്ങളും പാരിതോഷികങ്ങളും ഡിജിറ്റലാക്കണമെന്നുംഅധികൃതർ നിർദേശിച്ചു. ഹജ് കഴിഞ്ഞ് എത്തുന്നവർ 7 ദിവസം വീട്ടിൽ കഴിയണം. തിരിച്ചെത്തുന്ന ഹാജിമാർക്ക് ആവശ്യമെങ്കിൽ പിസിആർ പരിശോധന നടത്താം. നാലാം ദിവസംപരിശോധിക്കൽ നിർബന്ധം. രോഗലക്ഷണം സംശയിച്ചാൽ നിർബന്ധമായും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ആരോഗ്യ രോഗപ്രതിരോധമന്ത്രലയംഅറിയിച്ചു

Read more

ചൂടുകാലത്തെ ജല, വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് ഉപഭോക്താക്കൾക്ക് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) മാർഗനിർദേശങ്ങൾ നൽകി.

ചൂടുകാലത്തെ ജല, വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് ഉപഭോക്താക്കൾക്ക് ദുബായ് ഇലക്ട്രിസിറ്റിആൻഡ് വാട്ടർ അതോറിറ്റി (ദേവ) മാർഗനിർദേശങ്ങൾ നൽകി. ചൂടുകാലത്ത് ഉപയോഗം കൂടുമെങ്കിലുംകാര്യക്ഷമതയും കരുതലും വേണമെന്ന് ദേവ എമിറേറ്റിലെ ഉപഭോക്താക്കളെ ഓർമിപ്പിക്കുന്നു. അതിനായി ദേവയുടെ ‘സ്മാർട്ട് സേവനങ്ങൾ’ പരമാവധി പ്രയോജനപ്പെടുത്തണം. അതുവഴി ഉപയോഗംഗണ്യമായി കുറയ്ക്കാനും സാധിക്കും. സ്മാർട്ട് സേവനത്തിലൂടെ ദേവയുമായി നേരിട്ട് ബന്ധപ്പെടാതെ ജല, വൈദ്യുതി ഉപയോഗം ഡിജിറ്റൽ നിരീക്ഷണത്തിന്‌ വിധേയമാക്കാം. കൂടാതെ ‘ഹൈവാട്ടർ യൂസേജ് അലർട്ട്’ സംവിധാനം വെള്ളത്തിന്റെ ഉപയോഗംകുറയ്ക്കാൻ സഹായിക്കും.പഴയ എ.സി.കൾക്ക്‌ പകരമായിഗുണമേന്മയുള്ളതും പുതിയതുമായവ മാറ്റിസ്ഥാപിക്കുക.ഫിൽറ്ററുകൾ ഇടയ്ക്കിടെ വൃത്തിയാക്കുക.എ.സി. ഉപയോഗിക്കുമ്പോൾ വാതിലുകളും ജനലുകളും ശരിയായി അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. സാധ്യമായഇടങ്ങളിൽ എൽ.ഇ.ഡി. വെളിച്ചങ്ങളും മോഷൻ സെൻസറുകളും സ്ഥാപിക്കുക.രാവിലെ എട്ടിനുമുൻപുംവൈകീട്ട് ആറിനുശേഷവും മാത്രം ചെടികൾ നനയ്ക്കാൻ വെള്ളമുപയോഗിക്കുക,ഹോസ് പൈപ്പുകളുടെഉപയോഗം കുറയ്ക്കുക,പുതുതായി വാങ്ങുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഗുണമേന്മയുള്ളതാണെന്ന്ഉറപ്പുവരുത്തുക.ആറുമാസത്തിലൊരിക്കൽ വാട്ടർമീറ്റർ ചോർച്ചയില്ലെന്ന് ഉറപ്പുവരുത്തുക.ആവശ്യമായതാപനിലയും സമയവും ക്രമീകരിച്ച് ഇലക്‌ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുക.എന്നിവയാണ്ഊർജസംരക്ഷണത്തിനായി ദേവയുടെ പ്രധാന മാർഗനിർദേശങ്ങൾ

Read more

കെ.എം.സി.സി ഈദ് മെഗാ ഇവന്‍റ് ഇഷ്‌ഖേ ഇമാറാത്ത് ഈമാസം 12ന്.

കെ.എം.സി.സി ഈദ് മെഗാ ഇവന്‍റ് ഇഷ്‌ഖേ ഇമാറാത്ത് ഈമാസം 12ന് ദുബൈ ഊദ് മേത്തയിലെ അൽ നാസർ ലിഷർ ലാൻഡ് ഐസ് റിങ്ക്ഓഡിറ്റോറിയത്തിൽ നടക്കും. ഇബ്രാഹിം എളേറ്റിൽ (ചെയർ.) മുസ്തഫ തിരൂർ (ജന.കൺ.), അഡ്വ. ഇബ്രാഹിം ഖലീൽ (ചീഫ് കോഓഡിനേറ്റർ), മുസ്തഫ വേങ്ങര (കോ ഓഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു.അഷ്‌റഫ് കൊടുങ്ങല്ലൂർ, നജീബ്തച്ചംപൊയിൽപ്രോഗ്രാം-കൺവീനർമാർ .

Read more

മേയ്ത്ര ഹോസ്പിറ്റൽ കെ.എം.സി.സി യു.എ.ഇ ചാപ്റ്ററുമായി സഹകരിച്ച് മേയ്ത്ര-കെ.എം.സി.സി എൻ.ആർ.ഐ പ്രിവിലേജ് കാർഡ് പുറത്തിറക്കി.

 ദക്ഷിണേന്ത്യയിലെ ശ്രദ്ധേയമായ ആതുരസേവന ശൃംഖലകളിലൊന്നായ മേയ്ത്ര ഹോസ്പിറ്റൽ കെ.എം.സി.സി യു.എ.ഇ ചാപ്റ്ററുമായി സഹകരിച്ച്മേയ്ത്ര-കെ.എം.സി.സി എൻ.ആർ.ഐ പ്രിവിലേജ് കാർഡ് പുറത്തിറക്കി. കെ.എം.സി.സി യു.എ.ഇ ചാപ്റ്ററിലെ അംഗങ്ങൾക്കും അവരുടെകുടുംബാംഗങ്ങൾക്കുമടക്കം അരലക്ഷത്തിലേറെ പേർക്ക് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലും അനുബന്ധ ശൃംഖലകളിലും ചികിത്സാ ആനുകൂല്യങ്ങൾലഭ്യമാക്കുന്നതാണ് പ്രിവിലേജ് കാർഡ്. ദുബൈ ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെന്‍ററിൽ (ഡി.ഐ.എഫ്.സി'യിൽ നടന്ന ചടങ്ങിൽ മേയ്ത്രഹോസ്പിറ്റലിന്‍റെയും കെ.ഇ.എഫ് ഹോൾഡിങ്സിന്‍റെയും ചെയർമാനായ ഫൈസൽ ഇ. കൊട്ടിക്കോളനും യു.എ.ഇ കെ.എം.സി.സി പ്രസിഡന്‍റ്പുത്തൂർ റഹ്മാനും ചേർന്ന് ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു.തുടക്കത്തിൽ മലബാറിൽ നിന്നുള്ള പ്രവാസികൾക്കും അവരുടെകുടുംബാംഗങ്ങൾക്കുമാണ് ഈ പ്രിവിലേജ് കാർഡിന്‍റെ പ്രയോജനം ലഭിക്കുകയെങ്കിലും ഘട്ടംഘട്ടമായി കേരളത്തിലെ എല്ലാ ജില്ലകളിലേക്കുംമേയ്ത്രയുടെ മികച്ച ഡോക്ടർമാരുടെയും ആഗോള നിലവാരമുള്ള ചികിത്സാ സൗകര്യങ്ങളുടെയും സേവനം ലഭ്യമാക്കുമെന്ന് ഫൈസൽ ഇ. കൊട്ടിക്കോളൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'മേയ്ത്രയുടെ ഉന്നത നിലവാരമുള്ള ക്ലിനിക്കൽ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിനായുള്ളപദ്ധതി മലബാർ ജില്ലകളിലെ തെരഞ്ഞെടുത്ത ആശുപത്രികളുമായി സഹകരിച്ച് നടപ്പാക്കുന്നതിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇത് ഘട്ടംഘട്ടമായി തെക്കൻകേരളത്തിലെ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും ' -അദ്ദേഹം പറഞ്ഞു.

Read more

യു എ ഇയിൽ മികച്ച വിദ്യാര്‍ത്ഥികള്‍ക്കായി ഗോള്‍ഡന്‍ വിസയും സ്‌കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

യു എ ഇയിൽ  മികച്ച വിദ്യാര്‍ത്ഥികള്‍ക്കായി ഗോള്‍ഡന്‍ വിസയും സ്‌കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഏറ്റവും മികച്ച എമിറാത്തി ഗ്രേഡ് 12 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക. ...

Read more

യുഎഇയില്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഇന്ധന വിലയിലുണ്ടായത് 74 ശതമാനം വര്‍ദ്ധനവെന്ന് കണക്കുകള്‍.

യുഎഇയില്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഇന്ധന വിലയിലുണ്ടായത് 74 ശതമാനം വര്‍ദ്ധനവെന്ന് കണക്കുകള്‍. ഫെബ്രുവരിയില്‍ റഷ്യ - യുക്രൈന്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ അന്താരാഷ്‍ട്ര വിപണിയില്‍ അസംസ്‍കൃത എണ്ണ വിലയിലുണ്ടായ വര്‍ദ്ധനവാണ് വില കൂടാനുള്ള പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധര്‍ ...

Read more

സൗദിയിൽ പ്രതിസന്ധിമൂലം വിമാന സർവീസ് റദ്ദാക്കിയ കാരണത്താൽ യാത്ര മുടങ്ങിയവർക്ക് അവരുടെ വിമാനടിക്കറ്റിന്റെ തുക മുഴുവനായും മടക്കി നൽകുമെന്നും അതോടൊപ്പം വിമാന ടിക്കറ്റിനു തുല്യമായ തുക നഷ്ടപരിഹാരമായി നൽകുമെന്നും ഫ്‌ളൈ അദീൽ കമ്പനി അറിയിച്ചു.

സൗദിയിൽ പ്രതിസന്ധിമൂലം വിമാന സർവീസ് റദ്ദാക്കിയ കാരണത്താൽ യാത്ര മുടങ്ങിയവർക്ക് അവരുടെ വിമാനടിക്കറ്റിന്റെ തുക മുഴുവനായും മടക്കിനൽകുമെന്നും അതോടൊപ്പം വിമാന ടിക്കറ്റിനു തുല്യമായ തുക നഷ്ടപരിഹാരമായി നൽകുമെന്നും ഫ്‌ളൈ അദീൽ കമ്പനി അറിയിച്ചു.യാത്രമുടങ്ങിയതിനു യാത്രക്കാരോടു കമ്പനി ക്ഷമാപണം നടത്തി. കഴിഞ്ഞ ദിവസമാണ് റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തില്‍ തിരക്കു മൂലംയാത്രാ പ്രതിസന്ധി ഉണ്ടായത്. ഏഴു മണിക്കൂറിലധികം സമയം വിമാനം വൈകിയ യാത്രക്കാരെ അവരുടെ പുതുക്കിയ വിമാന ഷെഡ്യൂൾ ആവുന്നത് വരെഹോട്ടലിലേക്കു മാറ്റിയിരുന്നു.

Read more

യു.എ.ഇയുടെ ആദ്യ ഡിജിറ്റൽ ബാങ്കായ സാൻഡിന്റെ ഡയറക്‌ടർ ബോർഡ് അംഗമായി ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം.എ.യൂസഫലി.

യു.എ.ഇയുടെ ആദ്യ ഡിജിറ്റൽ ബാങ്കായ സാൻഡിന്റെ ഡയറക്‌ടർ ബോർഡ് അംഗമായി ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ്ചെയർമാനുമായ എം.എ.യൂസഫലി.  എമ്മാർ ഗ്രൂപ്പിന്റെയും മിഡിൽ ഈസ്‌റ്റിലെ പ്രമുഖ ഓൺലൈൻ കമ്പനിയായ നൂൺ എന്നിവയുടെയും  ചെയർമാൻമുഹമ്മദ് അൽ അബ്ബാറാണ് സാൻഡ് ഡിജിറ്റൽ ബാങ്ക് ചെയർമാൻ.അബുദാബി രാജകുടുബാംഗങ്ങൾക്കും നിക്ഷേപമുള്ള ബാങ്കിൽ എം.എ.യൂസഫലിക്ക്പുറമേ ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർളയും നിക്ഷേപകരാണ്. ഗൾഫ് രാജ്യങ്ങൾ സമ്പദ്‌രംഗത്ത് കൂടുതൽവൈവിദ്ധ്യവത്കരണത്തിലേക്ക് കടക്കവേയാണ് ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് യൂസഫലിയും ബിർളയും സാന്നിദ്ധ്യമറിയിക്കുന്നത്.ആഗോളനിക്ഷേപസ്ഥാപനമായ ഫ്രാങ്ക്‌ളിൻ ടെമ്പിൾടൺ ചെയർമാൻ ഗ്രിഗറി ജോൺസൺ, അബുദാബി അൽ-ഹെയിൽ ഹോൾഡിംഗ്‌സ് സി.ഇ.ഒ ഹമദ് ജാസിംഅൽ ദാർവിഷ്, എമിറേറ്റ്‌സ് എയർലൈൻ സി.ഇ.ഒ അദ്‌നാൻ കാസിം, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ വൈസ് പ്രസിഡന്റ് രാജ അൽമസ്രോയ് എന്നിവരും ബാങ്കിന്റെ പ്രഥമ ബോർഡിലുണ്ട്. പൂർണമായും ഡിജിറ്റലായി റീട്ടെയിൽ, കോർപ്പറേറ്റ് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന സാൻഡ് ബാങ്ക് ഉടൻ പ്രവർത്തനം തുടങ്ങും. 5,000 കോടിരൂപയുടെ വിറ്റുവരവാണ് ബാങ്കിന്റെ പ്രതീക്ഷ.

Read more

യുഎഇയിൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ തുടരും.

യുഎഇയിൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ തുടരുമെന്നും : താപനില 48ºC എത്തുമെന്നും കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . ഫുജൈറയിൽ മഴയ്ക്കും സാധ്യത ഉണ്ട് .അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചത് . പൊടികാറ്റ് വീശുന്നത് തിരശ്ചീന ദൃശ്യപരത കുറയ്ക്കുമെന്നതിനാൽ അൽ ഐനിലെവാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കാനും വേഗത കുറയ്ക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.NCM അനുസരിച്ച്, കാലാവസ്ഥ പൊടിനിറഞ്ഞതും ഭാഗികമായി മേഘാവൃതമായിരിക്കും, ചിലപ്രദേശങ്ങളിൽ മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുണ്ട്, ഇത് ഉച്ചയോടെ കിഴക്കൻ ഭാഗങ്ങളിൽമഴയ്ക്ക് കാരണമായേക്കാം.രാജ്യത്തിന്റെ ആന്തരിക പ്രദേശങ്ങളിൽ പരമാവധി താപനില 43 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്ന്പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 40 മുതൽ 44 ° C വരെയും പർവതങ്ങളിൽ 31 മുതൽ 36 ° C വരെയും ഉയരും. ഇന്നലെഉച്ചയ്ക്ക് 2.30ന് അൽ ഐനിലെ സ്വീഹാനിൽ 48 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്

Read more
Page 13 of 19 1 12 13 14 19

Recommended