Tag: uaenews

യുഎഇയില്‍ ഇന്നും  ചൂടുള്ള കാലാവസ്ഥ ആണെന്നും എന്നാല്‍ ചില സമയത്ത് അന്തരീക്ഷം ഭാഗികമായി മേഘാവൃതംആയിരിക്കുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. 

യുഎഇയില്‍ ഇന്നും  ചൂടുള്ള കാലാവസ്ഥ ആണെന്നും എന്നാല്‍ ചില സമയത്ത് അന്തരീക്ഷം ഭാഗികമായി മേഘാവൃതംആയിരിക്കുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ രാവിലെയോടെ നേരിയ തോതില്‍ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശും. കാറ്റിനെ തുടര്‍ന്ന് ഉയരുന്നപൊടി വൈകുന്നേരം ആറുമണി വരെ ദൂരക്കാഴ്ച കുറയ്ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അബുദാബിയിലും ദുബൈയിലുംതാപനില 47 ഡിഗ്രി സെല്‍ഷ്യസും 46 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.  അതേസമയം യുഎഇയില്‍ ഈ വര്‍ഷം ആദ്യമായി താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ഇന്നലെയാണ് താപനില 50 ഡിഗ്രിസെല്‍ഷ്യസ് മറികടന്നത്. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരി യോളജിയുടെ വിവരം പ്രകാരം രാജ്യത്ത് അല്‍ ദഫ്ര മേഖല യിലെഔവ്‌ടൈഡിലാണ് 50.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി യത്. ഉച്ചയ്ക്ക് 2.45 മണിക്കാണ് ഈ താപനില രേഖപ്പെടുത്തി യത്.രാജ്യത്തിന്റെ മറ്റൊരു വശത്ത് റാസല്‍ഖൈമയിലെ ജബല്‍ മെബ്രേഹില്‍ അതേ ദിവസം ഏറ്റവും കുറഞ്ഞ താപനിലയാണ്രേഖപ്പെടുത്തിയത്. 21.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. രാവിലെ  5.15നാണ് ഇത് രേഖപ്പെടുത്തിയത്. എന്‍സിഎംപുറപ്പെടുവിച്ച അഞ്ചു ദിവസത്തെ കാലാവസ്ഥാ ബുള്ളറ്റിനില്‍ ചൂട് അടുത്ത ആഴ്ച കൂടി തുടരുമെന്നാണ് വ്യക്തമാക്കുന്നത്.

Read more

യുഎഇയില്‍പ്രതിദിന കൊവിഡ് കേസുകള്‍വീണ്ടും 1500 കടന്ന സാഹചര്യത്തിൽ നിലവിലുള്ള നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും പാലിക്കണമെന്ന്  യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താ ക്കളും വീണ്ടും ഓർമിപ്പിച്ചു.

യുഎഇയില്‍പ്രതിദിന കൊവിഡ് കേസുകള്‍വീണ്ടും 1500 കടന്ന സാഹചര്യത്തിൽ നിലവിലുള്ള നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും പാലിക്കണമെന്ന്  യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താ ക്കളും വീണ്ടും ഓർമിപ്പിച്ചു.നിർബന്ധ മായും മാസ്ക്ക്  ധരിക്കണമെന്നും സാമൂഹ്യ അകലം പാലിക്കുന്നതിൽ ഒരുവിട്ടുവീഴ്‌ചയും പാടില്ലെന്നും അധികൃതർ ...

Read more

ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദിന്റെ നിർമാണം ദുബായിലെ ഷെയ്ഖ് സായിദ് റോഡിലെത്തി.

ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദിന്റെ നിർമാണം ദുബായിലെ ഷെയ്ഖ് സായിദ് റോഡിലെത്തി. ജബൽഅലിയിൽ ദുബായ് മെട്രോ പാലത്തിന്റെയുംറോഡുകളുടെയും പശ്ചാത്തലത്തിൽ ഇത്തിഹാദ് റെയിൽ നിർമാണം പുരോഗമിക്കുന്നതിന്റെ  വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണ്നിർമാതാക്കൾ വിവരം പുറത്തുവിട്ടത്. ഡ്രോണുകൾ ഉപയോഗിച്ച് ചിത്രീകരിച്ച ആകാശ ദൃശ്യത്തിൽ നിർമാണ പുരോഗതി വ്യക്തമാണ്. ജബൽഅലിമെട്രോ സ്റ്റേഷനുകൾക്ക് സമീപത്തുകൂടി പോകുന്ന ഇത്തിഹാദ് റെയിൽ യാഥാർഥ്യമായാൽ യാത്രക്കാർക്ക് ഇരു റെയിലും ഉപയോഗിക്കാൻസൗകര്യമൊരുങ്ങും. ചരക്കുനീക്കവും എളുപ്പമാകും. ഫുജൈറയിൽ യുഎഇയിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിന്റെ നിർമാണ ദൃശ്യങ്ങൾഇത്തിഹാദ് റെയിൽ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. അൽ ബിത്‌നയിൽ 600 മീറ്റർ ഉയരമുള്ള പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഹജ്ർമലനിരകൾക്കിടയിലൂടെ കടന്നുപോകുന്ന പാതയിൽ പട്ടണങ്ങളുടെയും കൃഷിയിടങ്ങളുടെയും ആകാശദൃശ്യങ്ങൾ ആസ്വദിക്കാം. യുഎഇയുടെ യാത്രാ, ചരക്ക് ഗതാഗതം സുഗമമാക്കുന്നതിന് ഇത്തിഹാദ് റെയിലിന് നിർണായക പങ്ക് വഹിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. പടിഞ്ഞാറ് സൗദി–യുഎഇഅതിർത്തിയായ ഗുവൈഫാത്ത് മുതൽ കിഴക്ക് ഒമാൻ വരെ നീളുന്ന 1,200 കിലോമീറ്റർ പാത സജ്ജമാക്കി യാത്രാ സർവീസ് തുടങ്ങിയാൽഅബുദാബിയിൽനിന്ന് ഫുജൈറയിലെത്താൻ 100 മിനിറ്റ് മതി.  യാത്രാ ട്രെയിനിൽ അബുദാബി-ദുബായ്, ദുബായ്–ഫുജൈറ യാത്രയ്ക്ക് 50 മിനിറ്റും ആണ് .സുരക്ഷിതവും വേഗമേറിയതും സൗകര്യപ്രദവുമായഇത്തിഹാദ് റെയിൽ നഗരങ്ങളെയും ജനങ്ങളെയും കൂടുതൽ അടുപ്പിക്കും. മണിക്കൂറിൽ 200 കിലോമീറ്ററാണ് വേഗം. പാസഞ്ചർ ട്രെയിനിൽ 400 പേർക്കുയാത്ര ചെയ്യാം. യുഎഇയിലുടനീളം  11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചാണ് ട്രാക്ക് ഒരുക്കുന്നത്. 2024ൽ യാത്രാ സർവീസ് തുടങ്ങാനാണ്പദ്ധതി. ഇത്തിഹാദ് റെയിൽ ജിസിസി റെയിലുമായി ബന്ധിപ്പിക്കുന്നതോടെ ഗൾഫ് രാജ്യങ്ങളുമായുള്ള ദൂരവും കുറയും.

Read more

നമ്മുടെ കുട്ടികളാണ് നമ്മുക്കെല്ലാം, അവർക്കൊരു സുരക്ഷാ ക്യാമ്പയിനുമായി ഷാർജാ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ്.

ഷാർജ: ഷാർജയിലെ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിന്റെ അഫിലിയേറ്റ് ആയ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് 'അവരുടെ സുരക്ഷ ആദ്യം' എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചു. കുടുംബങ്ങൾക്കും കമ്മ്യൂണിറ്റി അംഗങ്ങൾക്കുമിടയിൽ കുട്ടികളുടെ സുരക്ഷാ സമ്പ്രദായങ്ങളെക്കുറിച്ച് അവബോധം വളർത്താൻ ലക്ഷ്യമിട്ടുള്ള ഈ കാമ്പയിൻ, ...

Read more

ഷാർജയിലേക്ക് പുതുതായി വരുന്ന താമസക്കാർക്ക് ജലവൈദ്യുതിയുടെ കാര്യത്തിൽ ആശങ്ക വേണ്ട, നിങ്ങൾക്കായ്

ദുബായ്: നിങ്ങളുടെ പുതിയ വീട്ടിൽ താമസിക്കുന്നതിന് മുമ്പ്, നിങ്ങൾ പൂർത്തിയാക്കേണ്ട ആദ്യ ജോലികളിലൊന്ന് വൈദ്യുതി, ജല കണക്ഷനുള്ള അപേക്ഷയാണ്. നിങ്ങൾ ഷാർജയിലേക്ക് മാറുകയാണെങ്കിൽ, വൈദ്യുതി, ജല സേവനങ്ങളുടെ ചുമതല ഷാർജ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (സേവ) ആണ്. കണക്ഷന് അപേക്ഷിക്കുന്നതിന്, ...

Read more

ദുബായ്–അബുദാബി രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് മധ്യവേനൽ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത്  പ്രാദേശികവിമാന കമ്പനികൾസൗജന്യ ഷട്ടിൽ ബസ് സർവീസ് വർധിപ്പിച്ചു.

ദുബായ്–അബുദാബി രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് മധ്യവേനൽ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത്  പ്രാദേശികവിമാന കമ്പനികൾസൗജന്യ ഷട്ടിൽ ബസ് സർവീസ് വർധിപ്പിച്ചു. ഇത്തിഹാദ് എയർവേയ്സ്, എമിറേറ്റ്സ് എയർലൈൻ എന്നീവിമാനക്കമ്പനികളുടെ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ഈ ആനുകൂല്യം. ഇത്തിഹാദിന് അൽഐനി ൽനിന്നും സമാന സർവീസുണ്ട്. മറ്റു എമിറേറ്റിൽനിന്നുള്ള യാത്രക്കാർക്ക് ഈ കേന്ദ്രങ്ങളിലെത്തി ബസ് സേവനം പ്രയോജനപ്പെടുത്താം.ഇത്തിഹാദ് എയർവേയ്‌സിൽയാത്ര ചെയ്യുന്ന ദുബായ് നിവാസികൾക്ക് അബുദാബി രാജ്യാന്തര വിമാനത്താവളത്തിലേക്കും എമിറേറ്റ്‌സിൽ യാത്രചെയ്യാനുദ്ദേശിക്കുന്ന അബുദാബി നിവാസികൾക്ക് ദുബായ് ഇന്റർനാഷനൽ എയർപോർട്ടിലേക്കും സൗജന്യ ബസ് യാത്ര ചെയ്യാം. ഇരുവിമാന യാത്രക്കാർക്കും ദുബായ്, അബുദാബി നഗരങ്ങളിൽ സിറ്റി ചെക്ക്–ഇൻ സൗകര്യവും ഉണ്ട്. യാത്രക്കാരുടെ ലഗേജ് ഈകേന്ദ്രങ്ങളിലെ എയർലൈൻ ഓഫിസിൽ നൽകുന്നതോടൊപ്പം ബോർഡിങ് പാസും ലഭിക്കും. ഇങ്ങനെ സ്വീകരിക്കുന്ന ലഗേജ്യാത്രക്കാരൻ അവസാനം ഇറങ്ങുന്ന വിമാനത്താവളത്തിൽ എത്തിക്കും. നേരത്തെ ബോർഡിങ് പാസ് ലഭിക്കുന്നതിനാൽവിമാനത്താവളത്തിലെ തിരക്കിൽനിന്നും ഒഴിവാകാം. ദുബായ് ഷെയ്ഖ് സായിദ് റോഡിലെ അൽവാസൽ സെന്ററിനു സമീപത്തുനിന്നാണ് അബുദാബിയിലേക്കുള്ള  ഇത്തിഹാദ് ബസ്സർവീസ് പുറപ്പെടുക. യാത്രാദൈർഘ്യം 75 മിനിറ്റ്. യാത്രക്കാർ സാധുവായ വിമാന ടിക്കറ്റ് കരുതണം. ബസ് പുറപ്പെടുന്ന സമയം: 02.05, 04.10, 06.05, 09.35, 11.30, 16.15, 17.20, 19.05, 20.55, 22.30.അബുദാബി എയർപോർട്ടിൽ നിന്ന് ദുബായിലേക്ക് വെളുപ്പിന് 00.15, 01.25, 03.05, 07.05, 08.20, 10.50, 14.25, 20.25, 21.25, 22.10 എന്നീ സമയങ്ങളിലാണ് ബസ് പുറപ്പെടുക. യാത്രക്കാർ കുറഞ്ഞത്24 മണിക്കൂർ മുൻപെങ്കിലും സീറ്റ് ബുക്ക് ചെയ്യണം.അബുദാബി കോർണിഷ് റോഡിലെ എമിറേറ്റ്‌സ് ഓഫിസിന്റെ മുൻവശത്തുനിന്ന്ദുബായിലേക്കുള്ള ബസ് പുലർച്ചെ 03.00, രാവിലെ 09.45, വൈകിട്ട് 16.30, രാത്രി 10.00 ആണ്  ബസ്. ദുബായ് ഇന്റർനാഷനൽഎയർപോർട്ടിലെ ടെർമിനൽ 3നു മുന്നിൽ യാത്രക്കാരെ ഇറക്കും. ദുബായിൽ നിന്ന് അബുദാബിയിലേക്കുള്ള ബസ് പുലർച്ചെ 03.00, രാവിലെ 10.00, ഉച്ചയ്ക്ക് 15.00, രാത്രി 23.00 എന്നീ സമയങ്ങളിൽ ടെർമിനൽ 3നു മുന്നിൽനിന്ന് ബസ് പുറപ്പെടും. എമിറേറ്റ്‌സ്ബസിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ കുറഞ്ഞത് 48 മണിക്കൂർ മുൻപ് എങ്കിലും ബുക്ക് ചെയ്യണം.

Read more

യു എ ഇ യിലെ ഫ്രീ പാർക്കിംഗ് ടൈം ഏതെന്നല്ലേ? വിശദമായ് അറിയാം

ദുബായ് : യുഎഇയിലെ വാരാന്ത്യം ഈ വർഷം മുതൽ വെള്ളി-ശനി എന്നത് ശനി-ഞായർ എന്നാക്കി മാറ്റിയതിന് ശേഷം, യുഎഇയിലെ ചില റോഡുകളും ഗതാഗത അതോറിറ്റികളും സൗജന്യ പാർക്കിംഗ് ദിനവും സമയവും അതിനനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു. എല്ലാ എമിറേറ്റുകളിലും പാർക്കിംഗ് സൗജന്യ സമയവും ദിനവും ...

Read more

MENA ഏരിയയിൽ വീട് കണ്ടെത്താൻ ഇനിയെളുപ്പം, സൂപ്പർ സ്മാർട്ടായി സൂപ്പർ ഏജന്റ്

സൂപ്പർ ഏജന്റ്: MENA-ഏരിയയിലെ താമസസൗകര്യം അന്വേഷക്കുന്നവരെ സ്മാർട്ട് പ്രോപ്പർട്ടി ഏജന്റുമാരുമായി ബന്ധിപ്പിക്കുന്ന ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് AI അധിഷ്ഠിത സിസ്റ്റം. ഈ സൂപ്പർ ഏജന്റ് ഏജന്റ് റെസ്‌പോൺ‌സിവിറ്റി, പ്രോപ്പർട്ടി ലിസ്റ്റിംഗുകളുടെ ഗുണനിലവാരം, ഏജന്റ് റിപ്പോർട്ടുകൾ എന്നിവ സംയോജിപ്പിക്കുന്ന എഡിഎ അൽഗോരിതം വഴി ...

Read more

ഷാർജയിൽ ട്രക്ക് സഞ്ചരിക്കുന്നതിനുള്ള സമയക്രമത്തിൽ മാറ്റം വരുത്തിയതായി SRTA

ഷാർജയിൽ ട്രക്ക് സഞ്ചരിക്കുന്നതിനുള്ള സമയക്രമത്തിൽ മാറ്റം വരുത്തിയതായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി .ഷാർജ പോലീസുമായി സഹകരിച്ച് എമിറേറ്റിലെ എല്ലാ റോഡുകളിലും ട്രക്ക് സഞ്ചരിക്കുന്നതിനുള്ള സമയക്രമത്തിൽ ഇപ്പോൾ ഭേദഗതി വരുത്തിയിട്ടുണ്ട്. ട്രക്ക് സഞ്ചരിക്കുന്നതിനുള്ള സമയക്രമങ്ങൾ ജൂലൈ 4 മുതൽ പ്രാബല്യത്തിൽ ...

Read more

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 28 ന് യുഎഇ സന്ദർശിക്കും

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 28 ന് യുഎഇ സന്ദർശിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ജൂൺ 26മുതൽ 28 വരെ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകുന്ന പ്രധാനമന്ത്രി ജർമ്മനിയിൽ നിന്ന് യുഎഇയിലേക്ക് പോകും."ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം, മുൻ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ എച്ച്.എച്ച്. ഷെയ്ഖ് ഖലീഫ ബിൻസായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ വ്യക്തിപരമായ അനുശോചനം രേഖപ്പെടുത്താൻ പ്രധാനമന്ത്രി ജൂൺ 28 ന് യുഎഇയിലേക്ക്എത്തുമെന്നും . യുഎഇയുടെ പുതിയ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിൻസായിദ് അൽ നഹ്യാനെ അഭിനന്ദിക്കാനുള്ള അവസരം പ്രധാനമന്ത്രി ഉപയോഗിക്കുമെന്നും മന്ത്രാലയം അറിയിച്ചു

Read more
Page 18 of 19 1 17 18 19

Recommended