ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ആഗോളതലത്തിൽ യു.എ.ഇ.ക്ക് പതിനഞ്ചാം സ്ഥാനം.
ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ആഗോളതലത്തിൽ യു.എ.ഇ.ക്ക് പതിനഞ്ചാം സ്ഥാനം. ആഗോള നിക്ഷേപ മൈഗ്രേഷൻ കൺസൽട്ടൻസിയായ ഹെൻലിആൻഡ് പാർട്‌ണേഴ്‌സ് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ്ങിലാണ് നേട്ടം. വിസാ ഫ്രീ, വിസ ഓൺ അറൈവൽ സ്കോർ 176-ലേക്ക് ഉയർന്നതാണ് യു.എ.ഇ. പാസ്പോർട്ടിന്ശക്തിയേകിയത്. ജി.സി.സി. മേഖലയിലും ഏറ്റവും ശക്തമായ പാസ്പോർട്ട് യു.എ.ഇ. യുടേതാണ്. 2012-ൽ വെറും 106 സ്കോറുമായി 64-ാമത് ആയിരുന്ന യു.എ.ഇ. വിലയൊരുകുതിച്ചുചാട്ടമാണ് അവസാന 10 വർഷത്തിനിടെ നേടിയത്. സമ്പന്നരായ നിക്ഷേപകരുടെയും ആഗോള കമ്പനികളുടെയും ഇഷ്ടകേന്ദ്രമായി രാജ്യം മാറിയതാണ് നേട്ടത്തിന്കാരണം. 2021-ൽ ആർട്ടൺ ക്യാപിറ്റൽ പുറത്തിറക്കിയ ഗ്ലോബൽ പാസ്പോർട്ട് സൂചികയിൽ ഏറ്റവും ഉയർന്ന മൊബിലിറ്റി സ്കോർ നേടിയതിന്റെ പേരിൽ ആഗോളതലത്തിൽയു.എ.ഇ. ഒന്നാമത് എത്തിയിരുന്നു.
Read more