ലോകരാജ്യങ്ങൾ സംഗമിക്കുന്ന ദുബൈ ഗ്ലോബൽ വില്ലേജിന്‍റെ 27ാം സീസൺ ഒക്ടോബർ 25ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. എല്ലാ തവണത്തെയുംപോലെ പുതിയ ആകർഷകങ്ങളും വിവോദങ്ങളും പരിചയപ്പെടുത്തിയാവും ഇത്തവണയും 'ആഗോള ഗ്രാമം' ഒരുങ്ങുക.എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. 2022ഒക്ടോബർ മുതൽ 2023ഏപ്രിൽ വരെയാണ് 27ാമത് സീസൺ അരങ്ങേറുക.കഴിഞ്ഞ സീസണിൽഎത്തിയത് 78 ലക്ഷം സന്ദർശകരായിരുന്നു. കോവിഡാനന്തരം ടൂറിസം മേഖലയിൽ ദുബൈയുടെ തിരിച്ചുവരവ് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞഗ്ലോബൽ വില്ലേജ് സീസൺ. വില്ലേജിന്‍റെ വെല്ലുവിളികൾ നിറങ്ങതെങ്കിലും ഏറ്റവും മികച്ചതും വിജയകരവുമായ സീസണാണ് കടന്നുപോയത്. പരിപാടിആരഒഭിച്ചതിന് ശേഷം ഏറ്റവും ദൈർഘ്യമേറിയ സീസൺ ഏഴ് മാസത്തിലേറെ നീണ്ടുനിൽക്കുന്നതായിരുന്നു.എക്സ്പോയുടെ പശ്ചാത്തലത്തിൽസന്ദർശകർ കുറയുമോ എന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും പ്രതീക്ഷകൾ കവച്ചുവെക്കുന്ന രീതിയിലായിരുന്നു സന്ദർശകരുടെ ഒഴുക്ക്. അടുത്തസീസണും വളരെ പ്രതീക്ഷയോടെയാണ് തുറക്കുന്നത്.ആഗോളഗ്രാമത്തിൽ റസ്റ്ററന്‍റുകളും കഫെകളും ആരംഭിക്കുന്നതിന് രജിസ്ട്രേഷൻ നിലവിൽപൂർത്തിയായിട്ടുണ്ട്.കഴിഞ്ഞ സീസണിൽ ലോകമെമ്പാടുമുള്ള 80ലധികം സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 26 പവലിയനുകളാണുണ്ടായിരുന്നത്. യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്, അഫ്ഗാനിസ്ഥാൻ, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാൻ, ഇറാഖ്, ജപ്പാൻ, ദക്ഷിണ കൊറിയ, ലെബനൻ, മൊറോക്കോ, പാകിസ്താൻ, ഫലസ്തീൻ, സിറിയ, തായ്‌ലൻഡ്, തുർക്കി, യമൻ, റഷ്യ, അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നിങ്ങനെയാണ്പവലിയനുകളുണ്ടായിരുന്നത്. ഇത്തവണ പവലിയനുകളുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read more