Tag: uaenews

ദുബായിൽ വീടു പൂട്ടി അവധി ആഘോഷിക്കാൻ പോകുന്നവർ സമൂഹ മാധ്യമങ്ങളിലൂടെ അക്കാര്യം അറിയിക്കുന്നത് ഇനിയെങ്കിലും നിർത്തണമെന്ന് ദുബായ് പൊലീസ് ആവർത്തിച്ച് മുന്നറിയിപ്പ്നൽകി.

ദുബായിൽ വീടു പൂട്ടി അവധി ആഘോഷിക്കാൻ പോകുന്നവർ സമൂഹ മാധ്യമങ്ങളിലൂടെ അക്കാര്യം അറിയിക്കുന്നത് ഇനിയെങ്കിലും നിർത്തണമെന്ന്ദുബായ് പൊലീസ് ആവർത്തിച്ച് മുന്നറിയിപ്പ്നൽകി. പെട്ടി അടുക്കുന്നതും വീടു പൂട്ടുന്നതും അടക്കം എല്ലാ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽപങ്കുവയ്ക്കുമ്പോൾ അത് കാണുന്നവരുടെ കൂട്ടത്തിൽ കള്ളന്മാരും ഉണ്ടാകാം.ഫെയ്സ്ബുക്കിൽ ഒരുപാട് ആരാധകരുള്ള ഒരാൾ കഴിഞ്ഞ ദിവസം തന്റെവിദേശ യാത്രയെക്കുറിച്ച് പോസ്റ്റ് ഇട്ടതിന്റെ അടുത്ത ദിവസം അദ്ദേഹത്തിന്റെ വീട് കൊള്ളയടിക്കപ്പെട്ടുവെന്നും . കള്ളന്മാരെ ക്ഷണിച്ചു വരുത്തുന്ന ഇത്തരംസന്ദേശങ്ങൾ സമൂഹ മാധ്യമത്തിൽ ഇടുന്നത് സുരക്ഷിതമല്ലെന്നും പൊലീസ് പറഞ്ഞു. എത്ര ദിവസത്തെ യാത്രയാണ്, എവിടേക്കാണ് പോകുന്നത്, മടക്കംതുടങ്ങി എല്ലാ വിവരവും ചിലർ സമൂഹ മാധ്യമങ്ങളിൽ കുറിക്കും.സ്വന്തം താമസ സ്ഥലവും ഫ്ലാറ്റ് നമ്പരും ഗൂഗിൾ മാപ്പും വരെ സമൂഹ മാധ്യമങ്ങളിൽപങ്കുവയ്ക്കുന്നവരുണ്ട്. ഇത്തരക്കാർ കള്ളന്മാരുടെ ജോലി എഴുപ്പമാകുകയാണെന്നും പോലീസ് അറിയിച്ചു ദീർഘയാത്ര പോകുന്നവർ പൊലീസിനെ വിവരം അറിയിക്കണം. പൊലീസിന്റെ ഓൺലൈൻ സൈറ്റിൽ സൗജന്യമായി യാത്രയുടെ വിശദാംശങ്ങൾപങ്കുവയ്ക്കാം. താമസക്കാർ മടങ്ങിയെത്തും വരെ കൃത്യമായ ഇടവേളകളിൽ ഈ സ്ഥലം പൊലീസ് നേരിട്ടു സന്ദർശിക്കും.

Read more

അബൂദബിയിൽ മാലിന്യം വലിച്ചെറിഞ്ഞാൽ അപ്പോൾ തന്നെ പിഴലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

അബൂദബിയിൽ മാലിന്യം വലിച്ചെറിഞ്ഞാൽ അപ്പോൾ തന്നെ പിഴലഭിക്കുമെന്ന് അധികൃതർ അറിയിച്ചു .എമിറേറ്റിന്‍റെ സൗന്ദര്യസംരക്ഷണംഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന നിയമത്തിൽ ആണ് അബൂദബിപരിഷ്കാരിച്ചത്  . പൊതുമുതൽ നശിപ്പിക്കൽ, മാലിന്യം വലിച്ചെറിയൽതുടങ്ങിയ കുറ്റങ്ങൾ കണ്ടാൽ അധികൃതർക്ക് അപ്പോൾ തന്നെ പിഴ ചുമത്തുന്നതിനു അധികാരം നൽകുന്നതാണ് നിയമപരിഷ്കാരത്തിലെ സുപ്രധാനനടപടി. നിയമലംഘകർക്ക് പിഴയിൽ ഇളവ് നൽകുന്നതിനും കോടതിക്കുപുറത്ത് കേസ് ഒത്തുതീർപ്പാക്കുന്നതിനുമൊക്കെ അവസരം നൽകുന്നതാണ്പരിഷ്കാരങ്ങൾ. ചുമത്തപ്പെട്ട പിഴക്കെതിരേ അപ്പീൽ നൽകുന്ന തിന് നിയമലംഘകർക്ക് അനുവാദമുണ്ട്. എന്നാൽ, ചില കുറ്റകൃത്യങ്ങൾക്ക് മാത്രമാണ്ഈ ഇളവുള്ളത്. എമിറേറ്റിലെ ഹരിതാഭ ഇടങ്ങൾ, നടപ്പാതകൾ, കെട്ടിടങ്ങൾ, ചന്തകൾ, പൊതുറോഡുകൾ തുടങ്ങിയവക്ക് അഭംഗി വരുത്തുന്നപ്രവർത്തികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന നിയമമായ 'ജനറൽ അപ്പിയറൻസ് ലോ ഓഫ് 2012'ലാണ് അധികൃതർ ഭേദഗതിവരുത്തിയത് .ചുമത്തപ്പെട്ട പിഴ 60 ദിവസങ്ങൾക്കുള്ളിൽ അടക്കുന്നവർക്ക് 25 ശതമാനം ഇളവ് ലഭിക്കും. മാലിന്യം നിക്ഷേപിച്ചവർക്ക് നിശ്ചിതസമയത്തിനുള്ളിൽ ഇതു നീക്കം ചെയ്യുന്നതിനുള്ള അവസരവും അധികൃതർ അനുവദിച്ചിട്ടുണ്ട്. ഇത് ചെയ്തില്ലെങ്കിൽ മാലിന്യം നീക്കുന്നതിനുള്ള തുകഇവരിൽ നിന്ന് ഈടാക്കുകയും ചെയ്യും.

Read more

അബൂദബി അൽ മഖ്ത പാലം ഭാഗികമായി അടച്ചിടുന്നത് ശനിയാഴ്ച വരെതുടരുമെന്ന് അധികൃതർ അറിയിച്ചു.

അബൂദബി അൽ മഖ്ത പാലം  ഭാഗികമായി അടച്ചിടുന്നത്  ശനിയാഴ്ച വരെതുടരുമെന്ന് അധികൃതർ അറിയിച്ചു. മുനിസിപ്പാലിറ്റി വകുപ്പുംഅബൂദബിയുടെ സംയോജിത ഗതാഗത കേന്ദ്രവും ആണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. അൽ മഖ്ത പാലത്തിലെ ഇരുവശത്തേക്കുമുള്ള ഏറ്റവുംഇടതുവശത്തെ ലെയിനുകളാണ് ശനിയാഴ്ച രാവിലെ 5.30 വരെ അടച്ചിടുക. ഏഴുമാസംനീളുന്നപാലംനവീകരണത്തി ന്‍റെ ഭാഗമായാണ് അടച്ചിടൽ. ഒക്ടോബറോടെ നവീകരണം പൂർത്തിയാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.അബൂദബി യെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കാനായി 1968ലാണ് അൽമഖ്ത പാലം നിർമിച്ചത്. ആസ്ത്രേലിയൻ എൻജിനീയറായ വാഗ്നർ ബിറോ ആണ് പാലത്തിന്‍റെ ആദ്യരൂപം നിർമിച്ചത്. ഇത് പിന്നീട്വിപുലപ്പെടുത്തുകയായിരുന്നു.

Read more

യു എ ഇയിൽ ഹാക്കിങ് അടക്കമുള്ള ഓൺലൈൻ രംഗത്തെ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ ശിക്ഷാ നടപടിയുണ്ടാകുമെന്ന് യു.എ.ഇ പബ്ലിക്ക് പ്രോസിക്യൂഷൻ അറിയിച്ചു.

യു എ ഇയിൽ ഹാക്കിങ് അടക്കമുള്ള ഓൺലൈൻ രംഗത്തെ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ ശിക്ഷാ നടപടിയുണ്ടാകുമെന്ന് യു.എ.ഇ പബ്ലിക്ക്പ്രോസിക്യൂഷൻ അറിയിച്ചു . കുറഞ്ഞത് ഒരുലക്ഷം ദിർഹം പിഴയും ചില കേസുകളിൽ ജയിൽ ശിക്ഷയും ലഭിക്കുമെന്ന് അധികൃതർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. കടുത്ത കുറ്റകൃത്യങ്ങൾക്ക് പിഴ അഞ്ചുലക്ഷം വരെ വർധിപ്പിക്കുകയും ചെയ്യും.ഇ-ക്രൈമു കളും അഭ്യൂഹങ്ങളുംതടയുന്നതിന് രൂപപ്പെടുത്തിയഫെഡറൽ നിയമമനുസരിച്ചാണ്നടപടിസ്വീകരിക്കുക.നിയമവിരുദ്ധമായി വെബ്സൈറ്റുകൾ, നെറ്റ്വർക്കുകൾ, മറ്റു വിവരസാ ങ്കേതിക വിദ്യ ഉപകരണങ്ങൾ എന്നിവക്കെതിരായ എല്ലാ ആക്രമണങ്ങളും നിയമത്തിന്‍റെ പരിധിയിൽ വരുന്നതാണ്. കൂടുതൽ ഗുരുതരമായ കുറ്റങ്ങൾക്ക്പിഴയും ജയിൽ ശിക്ഷയും വർധിപ്പിക്കാനും അധികൃതർക്ക് അനുമതിയുണ്ട്. തടവുശിക്ഷ ആറുമാസം വരെയാണ് നൽകാനാവുക. .ഓണ്‍ലൈനിലൂടെഭീഷണിപ്പെടുത്തുകയോ ബ്ലാക്ക്‌മെയില്‍ ചെയ്യുകയോ ചെയ്താല്‍ കനത്ത ശിക്ഷ നല്‍കുമെന്ന് പബ്ലിക്ക് പ്രോസിക്യൂഷന്‍ നേരത്തെവ്യക്തമാക്കിയിരുന്നു.ഇത്തരം കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് 250,000 ദിര്‍ഹവും പരമാവധി 500,000 ദിര്‍ഹവും പിഴ ചുമത്തും. ഒപ്പം നിയമലംഘകര്‍ക്ക്പരമാവധി രണ്ടുവര്‍ഷം വരെ തടവും ലഭിക്കും. മറ്റൊരാളെ ഭീഷണിപ്പെടുത്തുക, ബ്ലാക്ക്‌മെയില്‍ ചെയ്യുക, ഒരാള്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്യാന്‍ പ്രേരിപ്പിക്കുക, സമ്മര്‍ദത്തിലാക്കുക തുടങ്ങിയവ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്.കുറ്റകൃത്യത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് പത്തുവര്‍ഷം വരെ തടവുശിക്ഷലഭിച്ചേക്കാമെന്നും പബ്ലിക്ക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഓണ്‍ലൈനില്‍ ഭീഷണി പ്പെടുത്തി പണം തട്ടുന്നവര്‍ക്കും കനത്ത ശിക്ഷ ചുമത്തുമെ ന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ കുറ്റകൃത്യ ങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതർ ബോധവത്കരണ ശ്രമങ്ങളുമായിരംഗത്തെത്തിയത്.

Read more

ദുബായ് – എമിറേറ്റ്സ് എയർലൈൻ വിവിധ തസ്തികകളിലേക്ക് ഈ വർഷം 10,000 പേർക്ക് നിയമനം നൽകുന്നു.

ദുബായ്∙ എമിറേറ്റ്സ് എയർലൈൻ വിവിധ തസ്തികകളിലേക്ക് ഈ വർഷം 10,000 പേർക്ക് നിയമനം നൽകുന്നു. നിയമനത്തിനു മുന്നോടിയായി വിവിധലോകനഗരങ്ങളിൽ എമിറേറ്റ്സ് എയർലൈൻ ക്യാംപെയ്ൻ നടത്തിയതായി  ഓപ്പറേഷൻ മേധാവി ആദിൽ അൽരിദ അറിയിച്ചു.മാർച്ചിനു മുൻപ് തന്നെപുതിയ നിയമന നടപടികൾ പൂർത്തീകരിക്കും. വിമാനത്തിനു ള്ളിലെ സേവനങ്ങൾക്ക് മാത്രം 5000 ജീവനക്കാരെ ആവശ്യമുണ്ട്. കൂടാതെ ഐടി അടക്കംവിവിധ മേഖലകളിൽ പുതിയ നിയമനമുണ്ടാകും.കഴിഞ്ഞ മേയിൽ ഓസ്ട്രേലിയ, അൾജീരിയ, തുനീഷ്യ, ബഹ്റൈൻ, ലബനൻ, ഈജിപ്ത് എന്നിവയ്ക്ക്പുറമെ യൂറോപ്യൻ നഗരങ്ങളിലും ക്യാംപെയിൻ സംഘടിപ്പിച്ചിരുന്നു. 6 വൻകരകളിലെ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് 160 രാജ്യങ്ങളിൽനിന്നുള്ളവരെയാണ് നിയമിക്കുന്നത്. നികുതിരഹിത വേതനവും മികച്ച താമസവും മറ്റു തൊഴിൽ ആനുകൂല്യവും ജീവനക്കാർക്ക് നൽകും. നിലവിൽ85219 ഉദ്യോഗസ്ഥർ എമിറേറ്റ്സിന് കീഴിലുണ്ട്. ബുക്കിങ് തിരക്കുമൂലംലോകത്തിന്റെവിവിധവിമാനത്താവള ങ്ങളിലേക്കു ടിക്കറ്റ് ലഭിക്കാത്തസാഹചര്യമാണ്. സർവീസുകൾ വിപുലപ്പെടുത്തിയാണ് ഇതു മറികടക്കാൻ ശ്രമിക്കുന്നത്. വിവിധ രാജ്യങ്ങളിലെ 129 വിമാനത്താവള ങ്ങളിലേക്ക് എമിറേറ്റ്സ് സർവീസ്നടത്തുന്നു. 20 വിമാനങ്ങ ൾകൂടി പുതിയതായി ഇറക്കുമെന്നു ആദിൽ അൽരിദ  പറഞ്ഞു.

Read more

യു.എ.ഇ ലോകത്ത്തൊഴിലവസരങ്ങളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തെന്ന് റിപ്പോർട്ട്.

യു.എ.ഇ ലോകത്ത്തൊഴിലവസരങ്ങളുടെ കാര്യത്തിൽ   ഒന്നാം സ്ഥാനത്തെന്ന് റിപ്പോർട്ട്.പ്രവാസികൾക്കിടയിൽ നടത്തിയ സർവേയിൽ ആണ് ഇക്കാര്യം കണ്ടെത്തിയി രിക്കുന്നത്. യു.എ.ഇയിലേക്ക് വരുന്നത് തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്ന് പ്രവാസികൾ വിശ്വസിക്കുന്നതായി അന്താരാഷ്ട്ര സർവേ. തൊഴിൽ സാധ്യതകളുടെ കാര്യത്തിൽ ലോകത്ത് ഇമാറാത്ത് ഒന്നാമാതാണെന്നും 'ഇന്‍റർനാഷൻസ് എക്സ്പാറ്റ് ഇൻസൈഡർ 2022' സർവേചൂണ്ടിക്കാണിക്കുന്നു. വിദേശികൾക്ക് ജോലിചെയ്യാനും ജീവിക്കാനും യോജിച്ച ലോകത്തെ പത്തു നഗരങ്ങളുടെ പട്ടികയിലും യു.എ.ഇഇടംപിടിച്ചിട്ടുണ്ട്. 12,000 പ്രവാസികളിൽനിന്ന് അഭിപ്രായങ്ങൾ ശേഖരിച്ചാണ് സർവേ പൂർത്തിയാക്കിയത്. ജീവിത ഗുണനില വാരം, സ്ഥിരതാമസമാക്കാനുംജോലി ചെയ്യാനുമുള്ള എളുപ്പം എന്നിവയാണ് യു.എ.ഇയുടെ മുന്നേറ്റത്തിന് കാരണമായതെന്ന് സർവേയുടെ ഒമ്പതാമത്തെ എഡിഷൻ റിപ്പോർട്ടിൽ വ്യക്ത മാക്കുന്നു. 52 രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനമാണ് രാജ്യം നേടിയിരിക്കുന്നത്. 71 ശതമാനം പ്രവാസികളും യു.എ.ഇയിലെ തങ്ങളുടെജീവിതത്തിൽ സന്തുഷ്ടരാണെന്നും ഇത് ആഗോള ശരാശരിയുടേതിന് സമാനമാണെന്നും വ്യക്തമാക്കുന്നു. ഭരണപരമായ സംവിധാനങ്ങളും വിസലഭിക്കാനുള്ള എളുപ്പവും യു.എ.ഇയെ പ്രവാസികളുടെ ഇഷ്ടരാജ്യമാക്കുന്നു. സർവേയിൽ പങ്കെടുത്തവരിൽ 83 ശതമാനവുംവിസലഭിക്കുന്നത്എളുപ്പമാണെന്ന് വിലയിരുത്തി.

Read more

യു എ ഇയിൽ താപനില വീണ്ടും ഉയരുന്നു.

യു എ ഇയിൽ താപനില വീണ്ടും ഉയരുന്നു. ഇന്ന് പൊതുവെ ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ചിലപ്രദേശങ്ങളിൽ 43 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രതീക്ഷിക്കുന്നു. നേരിയതോ മിതമായതോ ആയ കാറ്റ്, ചിലസമയങ്ങളിൽ അനുഭവപ്പെടും .ഹ്യൂമിഡിറ്റിയും വർദ്ധിക്കും .ആകാശം പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും, ഉച്ചയോടെ കിഴൻ ഭാഗങ്ങളിൽമേഘ രൂപീകരണത്തിന് സാധ്യതയുള്ളതിനാൽ ചെറിയ മഴയ്ക്കും സാധ്യതയുണ്ട്.

Read more

യു.എ.ഇ. കെട്ടിപ്പടുക്കുന്നതിലും വികസിപ്പിക്കുന്നതിലും പ്രവാസികൾ നൽകുന്ന തുടർച്ചയായ സംഭാവനകൾ ഏറെ വിലപ്പെട്ടതാണെന്ന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.

യു.എ.ഇ. കെട്ടിപ്പടുക്കുന്നതിലും വികസിപ്പിക്കുന്നതിലും പ്രവാസികൾ നൽകുന്ന തുടർച്ചയായ സംഭാവനകൾഏറെ വിലപ്പെട്ടതാണെന്ന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യു.എ.ഇ.പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് രണ്ടുമാസത്തിനുശേഷം ആദ്യമായിരാജ്യത്തെഅഭിസംബോധനചെയ്തുകൊണ്ട്സംസാരിക്കുകയായി രുന്നു അദ്ദേഹം. യു.എ.ഇ. രൂപവത്കരണംമുതൽ ഇതുവരെ രാജ്യത്തെ രണ്ടാംഭവനമായി കണക്കാക്കുന്ന പ്രവാസികൾ നൽകിയസംഭാവനകളെ അഭിനന്ദിക്കുന്നുവെന്നും. രാജ്യ വികസനത്തിൽ പ്രവാസികൾക്ക് ക്രിയാത്മകമായ പങ്കുണ്ടന്നുംഅദ്ദേഹം പറഞ്ഞു. ലോകത്ത് മുൻനിരയിലുള്ള സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ആഗോളതലത്തിൽമത്സരശേഷി വർധിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയിൽ വൈവിധ്യവത്കരണം അത്യാവശ്യമാണ്.മതം, വംശം, സംസ്കാരം എന്നിവ പരിഗണിക്കാതെ ലോകം മുഴുവൻ സഹായം നൽകുന്നതും ലോകരാഷ്ട്രങ്ങളുമായുള്ളസൗഹൃദവും സഹകരണവും തുടരുംമെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യകത്മാക്കി. രാജ്യത്തെ വിശ്വസ്തരായ ഇമിറാത്തി പൗരന്മാരിൽ അഭിമാനിക്കുന്നു വെന്നും ബുധനാഴ്ച പ്രാദേശികസമയംവൈകീട്ട് ആറുമണിക്ക് നടത്തിയ വെർച്വൽ പ്രസംഗത്തിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻവിശദീകരിച്ചു.

Read more

യുഎഇയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ ഒരാൾക്ക് മങ്കി പോക്‌സ് ബാധിച്ചതായി സംശയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

യുഎഇയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ ഒരാൾക്ക് മങ്കി പോക്‌സ് ബാധിച്ചതായി സംശയമെന്ന്ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുഎഇയില്‍ ഇയാളുമായി അടുത്ത സമ്പര്‍ക്കമുള്ള ഒരാള്‍ക്ക് മങ്കി പോക്‌സ്സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രോഗിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായിപുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇന്ന് വൈകീട്ടോടെ പരിശോധന ഫലം ലഭിക്കുമെന്നുംആരോഗ്യമന്ത്രി പറഞ്ഞു. രോഗിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ആശങ്കപ്പെ ടേണ്ട സാഹചര്യമില്ലെന്നുംആരോഗ്യമന്ത്രി വ്യക്തമാക്കി.

Read more

അബുദാബിയും ലണ്ടനും തമ്മിലുള്ള വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തതുപോലെ പ്രവർത്തിക്കുന്നത് തുടരുകയാണെന്ന് എത്തിഹാദ്.

അബുദാബിയുംലണ്ടനും തമ്മിലുള്ള വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തതുപോലെ പ്രവർത്തിക്കുന്നത് തുടരുകയാണെന്ന് എത്തിഹാദ് എയർവേയ്‌സ് വക്താവ്അറിയിച്ചു.ഈ വേനൽ അവധിക്കാലത്ത് ലണ്ടനിലെ ഹീത്രൂ എയർപോർട്ട് യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധനവ് നേരിടാൻ പാടുപെടുന്നതിനാൽപുറപ്പെടുന്ന യാത്രക്കാരുടെ എണ്ണം പ്രതിദിനം 100,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ലഗേജുകളുടെ കാലതാമസവും നീണ്ട ക്യൂവും കണക്കിലെടുത്ത്അടുത്ത രണ്ട് മാസത്തിനുള്ളിൽ ടിക്കറ്റ് വിൽപ്പന നിർത്താൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഹീത്രൂ എയർപോർട്ടിലെ താത്കാലിക ശേഷിപരിധികളെക്കുറിച്ച് അറിയാമെന്നും അവ എങ്ങനെ പ്രയോഗിക്കുമെന്ന് മനസിലാക്കാൻ എയർപോർട്ട് അധികൃതരുമായും സ്ലോട്ട് കോർഡിനേറ്ററുമായുംപ്രവർത്തിക്കുന്നുണ്ടെന്നും അബുദാബി ആസ്ഥാനമായുള്ള എത്തിഹാദ് പ്രസ്താവനയിൽ പറഞ്ഞു.എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ അത് യഥാസമയംഅറിയിക്കുമെന്നും വക്താവ് കൂട്ടിച്ചേർത്തു.

Read more
Page 8 of 19 1 7 8 9 19

Recommended