Tag: uaenwes

ഷാർജയിൽ  പൊതുസ്ഥലത്തുനിന്ന് ആക്രിവസ്തുക്കൾ നീക്കുന്ന വാഹനങ്ങൾ മുനിസിപ്പാലിറ്റിയുടെ സഹകരണ ത്തോടെ നിരീക്ഷിക്കുമെന്ന് ഷാർജ പോലീസ്.

ഷാർജയിൽ  പൊതുസ്ഥലത്തുനിന്ന് ആക്രിവസ്തുക്കൾ നീക്കുന്ന വാഹനങ്ങൾ മുനിസിപ്പാലിറ്റിയുടെ സഹകരണ ത്തോടെ നിരീക്ഷിക്കുമെന്ന് ഷാർജ പോലീസ്. സാമൂഹിക സുരക്ഷ വർധിപ്പിക്കുക ലക്ഷ്യമിട്ടാണിത്. റോഡുകളിലെ സുരക്ഷ വർധിപ്പിക്കുന്നതോടൊപ്പം ആക്രി വസ്തുക്കൾ വില്പനനടത്തുന്ന വാഹനങ്ങൾനിരീക്ഷിക്കുകയും ചെയ്യുമെന്ന് സെൻട്രൽ റീജൺ പോലീസ് ഡിപ്പാർട്ടമെന്റ് ഡയറക്ടർ കേണൽ അഹമ്മദ്ജാസിം അൽ സാബി പറഞ്ഞു. ഇത്തരം വാഹനങ്ങൾ നിയമപരമായ നിർദേശങ്ങൾ പാലിക്കുന്നു ണ്ടെന്ന് ഉറപ്പ്വരുത്തും.നിർമാണം, കാർഷികം, പാർപ്പിടം തുടങ്ങിയ മേഖലകളിൽ മോഷണസംഘങ്ങൾ വർധിക്കുന്ന തായിപരാതി ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നിരീക്ഷണം ശക്തമാക്കുന്നത്.

Read more

യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1700ന് മുകളില്‍ എത്തി.

യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1700ന് മുകളില്‍ എത്തി. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,722 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന  1,572 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. കൊവിഡ് ബാധിച്ച് രാജ്യത്ത് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.പുതിയതായി നടത്തിയ 2,04,040 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,38,759 പേര്‍ക്ക്യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  9,19,155 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,311 പേരാണ് രാജ്യത്ത്ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍  17,293 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Read more

യുഎഇയിൽ ഇന്ന് താപനിലയിൽ നേരിയ കുറവ് പ്രതീക്ഷിക്കാ മെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു.

യുഎഇയിൽ ഇന്ന് താപനിലയിൽ നേരിയ കുറവ് പ്രതീക്ഷിക്കാ മെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നതിനാൽ, കനത്ത ചൂടിൽ നിന്നു രക്ഷപ്പെടാൻ വേനൽമഴസഹായകമാകും. ഇൗയാഴ്ച അവസാനത്തോ ടെവേനൽമഴ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.  യുഎഇ വേനൽക്കാലത്ത് എല്ലാആഴ്ചയും രണ്ടോ മൂന്നോ ദിവസം മഴയ്ക്കു രാജ്യം സാക്ഷ്യം വഹിച്ചേക്കാമെന്നും  ഇന്ത്യയിൽ നിന്നു മൺസൂൺ ന്യൂനമർദംഅനുഭവപ്പെടുന്നതിനാൽ യുഎഇയിൽ വേനൽമഴ അസാധാരണ മല്ലെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷകൻ  നാഷനൽ സെന്റർ ഓഫ്മെറ്റീരിയോളജിയിലെ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു.  ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ രാജ്യത്ത് ഈർപ്പം ഉണ്ടായിരിക്കുമെന്നും രാവിലെ മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്നും വ്യക്തമാക്കി.

Read more

അഗ്നിപഥ് ഇന്ത്യൻ സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള നിഗുഢപദ്ധതി യാണെന്ന് എം.എം. ജെ. സി. യു എ.ഇ.പ്രസിഡണ്ടും,കെ.എം.സി.സി.നേതാവുമായ ടി.പി.മഹമ്മൂദ് ഹാജി

ഷാർജ: അഗ്നിപഥ് ഇന്ത്യൻ സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള നിഗുഢപദ്ധതി യാണെന്ന് എം.എം. ജെ. സി. യു എ.ഇ.പ്രസിഡണ്ടും,കെ.എം.സി.സി.നേതാവുമായ ടി.പി.മഹമ്മൂദ് ഹാജി വെങ്ങര രിഫായി ജമാ അത്ത് കമ്മിറ്റിയുടെ പ്രവാസി സംഗമം ഉൽഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.രാജ്യത്തിൻ്റെ മതേതര ജനാധിപത്യ പൈതൃകത്തെ സംരക്ഷിക്കുന്ന ഉന്നത ...

Read more

Recommended