• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 20, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Election 2026

തമിഴകത്ത് വിജയ് തരംഗം; ഡി.എം.കെ ഓഫീസിൽ രോഷപ്രകടനം, ബാനറുകൾ തകർത്തു

by UAE വാർത്ത ലേഖകൻ
5 months ago
in Election 2026
Reading Time: 1 min read
23 0
തമിഴകത്ത് വിജയ് തരംഗം; ഡി.എം.കെ ഓഫീസിൽ രോഷപ്രകടനം, ബാനറുകൾ തകർത്തു
127
VIEWS
Share on WhatsappShare on Facebook

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ഫലസൂചനകൾ പുറത്തുവരുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന്റെ സൂചനകൾ ശക്തമാകുന്നു. നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ച് മുന്നിലെത്തുമ്പോൾ ഭരണകക്ഷിയായ ഡി.എം.കെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്.

ഈ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ചെന്നൈയിലെ ഡി.എം.കെ ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ അരങ്ങേറി. ഫലപ്രവണതകളിൽ നിരാശരായ പ്രവർത്തകർ പാർട്ടി ഓഫീസിന് മുന്നിലെ ബാനറുകളും കൊടിമരങ്ങളും പിഴുതെറിഞ്ഞു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ചിത്രങ്ങളുള്ള പോസ്റ്ററുകളും ചില പ്രവർത്തകർ തന്നെ നശിപ്പിച്ചതായി ദൃശ്യങ്ങളിൽ കാണപ്പെട്ടു.

എന്നാൽ ഇത് വികാരാധീനമായ പ്രതികരണമാത്രമാണെന്നും പിന്നീട് ബാനറുകൾ പുനഃസ്ഥാപിക്കുമെന്നും പ്രവർത്തകർ വ്യക്തമാക്കി. പലരും മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനരായി പ്രതികരിക്കുകയും ചിലർ കണ്ണീരോടെ സംസാരിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിലെ ലീഡ് കണക്കുകൾ പ്രകാരം തമിഴക വെട്രി കഴകം 96 സീറ്റുകളിൽ മുന്നിലാണ്. എ.ഐ.എ.ഡി.എം.കെ – ബി.ജെ.പി സഖ്യം 71 സീറ്റുകളിലും ഡി.എം.കെ 58 സീറ്റുകളിലും ലീഡ് ചെയ്യുന്നു. തന്റെ ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ വിജയ് ശക്തമായ രാഷ്ട്രീയ സാന്നിധ്യം രേഖപ്പെടുത്തുന്നതായാണ് വിലയിരുത്തൽ.

വിജയ് മത്സരിച്ച തിരുച്ചിറപ്പള്ളി ഈസ്റ്റ്, പെരമ്പൂർ മണ്ഡലങ്ങളിലുമുള്ള ലീഡും ശ്രദ്ധേയമാണ്. ഡി.എം.കെ – എ.ഐ.എ.ഡി.എം.കെ ദ്വിമുഖ രാഷ്ട്രീയ പോരാട്ടത്തെ തകർത്തു തമിഴ്നാട്ടിൽ ത്രികോണ മത്സരത്തിലേക്ക് രാഷ്ട്രീയ രംഗം മാറിയിരിക്കുകയാണ്.

നിലവിലെ സാഹചര്യത്തിൽ എ.ഐ.എ.ഡി.എം.കെയുമായി തമിഴക വെട്രി കഴകം സഖ്യമുണ്ടാക്കുമോ എന്ന ചർച്ചകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായി. ഡി.എം.കെയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള സാധ്യതകളെക്കുറിച്ചും വിലയിരുത്തലുകൾ ഉയരുന്നു.

തമിഴ് രാഷ്ട്രീയത്തിലെ ദശാബ്ദങ്ങളായിരുന്ന ഡി.എം.കെ – എ.ഐ.എ.ഡി.എം.കെ ആധിപത്യത്തിന് പുതിയ വഴിത്തിരിവാണ് ഈ ഫലസൂചനകൾ നൽകുന്നത്. വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ സംസ്ഥാനത്ത് പുതിയ ഭരണസമവാക്യങ്ങൾ രൂപപ്പെടാനിടയുണ്ടെന്നാണ് സൂചന.

Tags: aiadmk dmk tvk newsdmk protest chennaitamil nadu election resulttamil politics updatevijay tvk wave

RelatedPosts

മാന്ത്രിക സംഖ്യ തൊട്ട് ടി.വി.കെ; തമിഴ്‌നാട്ടിൽ ആദ്യ സഖ്യസർക്കാറിന് വഴിയൊരുങ്ങുന്നു
Election 2026

മാന്ത്രിക സംഖ്യ തൊട്ട് ടി.വി.കെ; തമിഴ്‌നാട്ടിൽ ആദ്യ സഖ്യസർക്കാറിന് വഴിയൊരുങ്ങുന്നു

UAE Vice President and Dubai Ruler Sheikh Mohammed bin Rashid Al Maktoum made an unannounced walk through Dubai Mall, reviewing weekend retail activity alongside officials.
UAE

സർപ്രൈസ് സന്ദർശനവുമായി ഷെയ്ഖ് മുഹമ്മദ്; ദുബായ് മാളിൽ ആവേശം

Marine One with President Donald Trump aboard arrives at the Ellipse just outside of the White House, in Washington.
World

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം: ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തി; റിയാദിന് നേരെയുള്ള മിസൈൽ ആക്രമണം തകർത്ത് സൗദി അറേബ്യ

Metropolitan International English School and DPS Ajman won top honors at the CBSE UAE Cluster Handball Tournament 2026 held at The Royal Academy, Ajman.
Sports

സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ ഹാൻഡ്‌ബോൾ: മെട്രോപൊളിറ്റൻ ഇന്റർനാഷണലിനും ഡിപിഎസ് അജ്മാനും കിരീടം

A millisecond coding flaw in the UK National Airspace System caused over 2,100 flight cancellations and disrupted UAE routes, an official NATS probe confirms.
Business

ഒരു മില്ലിസെക്കൻഡ് സോഫ്റ്റ്‌വെയർ പിഴവ്: യുകെയിൽ റദ്ദാക്കിയത് 2,100 ലധികം വിമാന സർവീസുകൾ; യുഎഇ യാത്രക്കാരെയും ബാധിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.