• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, July 2, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

യുഎഇ; വിമാനത്താവളങ്ങളിൽ ലക്ഷം കോടികളുടെ വികസനം,

by Anoop Keechery
6 months ago
in Dubai, News, UAE
Reading Time: 1 min read
23 0
യുഎഇ; വിമാനത്താവളങ്ങളിൽ ലക്ഷം കോടികളുടെ വികസനം,
129
VIEWS
Share on WhatsappShare on Facebook

ദുബായ്:യുഎഇയിലെ വിമാനത്താവളങ്ങൾ മാറ്റങ്ങൾക്കൊരുങ്ങുന്നു. ദുബായ് വേൾഡ് സെൻട്രൽ മുതൽ ഷാർജയും റസൽഖൈമയും വരെയുള്ള വ്യോമകേന്ദ്രങ്ങളിൽ റൺവേകളും ടെർമിനലുകളും വിപുലീകരിക്കുന്ന തിരക്കാണിപ്പോൾ. കേവലം കെട്ടിടങ്ങൾ ഉയർത്തുക മാത്രമല്ല, ആർട്ടിഫിഷ്യൽ ഇന്റലിജൻസും സുസ്ഥിര ഊർജ്ജ സംവിധാനങ്ങളും കോർത്തിണക്കി വിമാനത്താവളങ്ങളെ അടിമുടി സ്മാർട്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമെന്ന ഖ്യാതി ലക്ഷ്യമിടുന്ന അൽ മക്തൂം രാജ്യാന്തര വിമാനത്താവളം (ഡിഡബ്ല്യുസി) തന്നെയാണ് ഈ കുതിപ്പിന്റെ പടത്തലവൻ. അഞ്ച് സമാന്തര റൺവേകളും നാനൂറോളം ഗേറ്റുകളുമായി പ്രതിവർഷം 26 കോടി യാത്രക്കാരെ സ്വീകരിക്കാൻ പാകത്തിൽ വികസിക്കുന്ന ഈ പദ്ധതിക്കായി 1.28 ലക്ഷം കോടി ദിർഹമാണ് വകയിരുത്തിയിരിക്കുന്നത്. സുരക്ഷിതവും സ്മാർട്ടുമായ യാത്രാനുഭവം യാത്രക്കാർക്കും എയർലൈനുകൾക്കും ഒരുക്കുമെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബായ് എയർപോർട്ട്സ് ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയിദ് അൽ മക്തൂം പറഞ്ഞു. ദുബായ്ക്ക് തൊട്ടുപിന്നാലെ ഷാർജയും റസൽഖൈമയും വികസനത്തിന്റെ വേഗം കൂട്ടിയിട്ടുണ്ട്. ഷാർജ വിമാനത്താവളത്തിലെ ടെർമിനൽ വിപുലീകരണ ജോലികൾ 2026ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. റസൽഖൈമയിലാകട്ടെ 2028ഓടെ നവീകരണ പ്രവർത്തനങ്ങൾ പൂർണ്ണരൂപത്തിലാകും. ഇതിനിടെ, ഈ വർഷം ആദ്യ പകുതിയിൽ തന്നെ ഒന്നരക്കോടിയോളം യാത്രക്കാരെ വരവേറ്റ അബുദാബി വിമാനത്താവളം റെക്കോർഡ് നേട്ടങ്ങളുമായി മുന്നേറുകയാണ്. യുഎഇയുടെ ഈ മാറ്റങ്ങൾക്കൊപ്പം അയൽരാജ്യങ്ങളും ഒപ്പത്തിനൊപ്പം കുതിക്കുന്നുണ്ട്. മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലുമായി ഏകദേശം 18,300 കോടി ഡോളറിന്റെ നിക്ഷേപമാണ് ഈ മേഖലയിൽ നടക്കുന്നത്. ഇതിൽ സിംഹഭാഗവും സൗദിയുടെ വിഹിതമാണ്. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ 3100 കോടി ഡോളറിന്റെ വികസനമാണ് നടക്കുന്നത്. 2031ഓടെ പ്രതിവർഷം 11 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ജിദ്ദയെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. റിയാദിലെ കിങ് സൽമാൻ വിമാനത്താവളം ആറ് സമാന്തര റൺവേകളുമായി ലോകത്തിലെ തന്നെ വിസ്മയമായി മാറും. ഒമാനും കുവൈത്തും ബഹ്‌റൈനുമെല്ലാം ഈ വികസന മത്സരത്തിൽ ഒട്ടും പിന്നിലല്ല. 25 കോടി ഡോളർ നിക്ഷേപവുമായി ഒമാനിലെ മുസന്ദം വിമാനത്താവളം 2026 അവസാനത്തോടെ സജ്ജമാകും.

കുവൈത്തിലെ പുതിയ ട്രയാംഗുലർ ടെർമിനൽ യാഥാർഥ്യമാകുന്നതോടെ 5 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ടാകും. ബഹ്‌റൈനാകട്ടെ ലോകത്തിലെ ഏറ്റവും വലിയ ഏവിയേഷൻ മ്യൂസിയം തന്നെ പുതിയ ടെർമിനലിൽ ഉൾപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. 2043നകം മധ്യപൂർവദേശത്തെ വിമാനയാത്രക്കാരുടെ എണ്ണം 53 കോടിയായി ഉയരുമെന്ന ഐഎടിഎ റിപ്പോർട്ടുകൾ മുന്നിൽ കണ്ടാണ് ഈ വമ്പൻ ഒരുക്കങ്ങൾ. സാങ്കേതിക വിദ്യയുടെ കരുത്തിൽ ആകാശം കീഴടക്കാൻ യുഎഇയും ഗൾഫ് നാടുകളും നടത്തുന്ന ഈ മുന്നേറ്റം ആഗോള ടൂറിസം, ബിസിനസ് മേഖലകളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്.

RelatedPosts

അഞ്ചാമത് അന്താരാഷ്ട്ര ബുക്ക്സെല്ലേഴ്‌സ് കോൺഫറൻസ് സെപ്റ്റംബറിൽ ഷാർജയിൽ; 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും
Sharjah

July 2, 2026
ദുബായ് മെട്രോ റെയിൽവേ സ്റ്റേഷനുകളിലെ 262 എസ്‌കലേറ്ററുകളുടെ നവീകരണം പൂർത്തിയായി
Travel

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി
Business

വനിതാ പബ്ലിഷർമാർക്കായി ‘പബ്ലിഷർ സ്റ്റുഡിയോ’ ആഗോള ലേണിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു

ഇത്തിഹാദ് റെയിൽ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; ട്രെയിനിൽ കൊണ്ടുപോകാവുന്നതും പാടില്ലാത്തതുമായ കാര്യങ്ങൾ അറിയാം

റെഡ് കാർഡിനും തളർത്താനായില്ല; ബോസ്നിയയെ തകർത്ത് യുഎസ്എ ലോകകപ്പ് പ്രീക്വാർട്ടറിൽ
Sports

  • Trending
  • Latest
ഷാർജ ഇന്ത്യൻ സ്കൂൾ സംഗീത വിഭാഗം മേധാവി അനിൽ പി ബാലൻ വിരമിക്കുന്നു; 21 വർഷത്തെ സേവനത്തിന് വിരാമം

July 1, 2026
ഇത്തിഹാദ് റെയിൽ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; ട്രെയിനിൽ കൊണ്ടുപോകാവുന്നതും പാടില്ലാത്തതുമായ കാര്യങ്ങൾ അറിയാം

ഇത്തിഹാദ് റെയിൽ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; ട്രെയിനിൽ കൊണ്ടുപോകാവുന്നതും പാടില്ലാത്തതുമായ കാര്യങ്ങൾ അറിയാം

July 2, 2026
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി

July 2, 2026
അഞ്ചാമത് അന്താരാഷ്ട്ര ബുക്ക്സെല്ലേഴ്‌സ് കോൺഫറൻസ് സെപ്റ്റംബറിൽ ഷാർജയിൽ; 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും

അഞ്ചാമത് അന്താരാഷ്ട്ര ബുക്ക്സെല്ലേഴ്‌സ് കോൺഫറൻസ് സെപ്റ്റംബറിൽ ഷാർജയിൽ; 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും

July 2, 2026
ദുബായ് മെട്രോ റെയിൽവേ സ്റ്റേഷനുകളിലെ 262 എസ്‌കലേറ്ററുകളുടെ നവീകരണം പൂർത്തിയായി

ദുബായ് മെട്രോ റെയിൽവേ സ്റ്റേഷനുകളിലെ 262 എസ്‌കലേറ്ററുകളുടെ നവീകരണം പൂർത്തിയായി

July 2, 2026
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി

July 2, 2026
അഞ്ചാമത് അന്താരാഷ്ട്ര ബുക്ക്സെല്ലേഴ്‌സ് കോൺഫറൻസ് സെപ്റ്റംബറിൽ ഷാർജയിൽ; 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും
Sharjah

അഞ്ചാമത് അന്താരാഷ്ട്ര ബുക്ക്സെല്ലേഴ്‌സ് കോൺഫറൻസ് സെപ്റ്റംബറിൽ ഷാർജയിൽ; 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും

July 2, 2026
ദുബായ് മെട്രോ റെയിൽവേ സ്റ്റേഷനുകളിലെ 262 എസ്‌കലേറ്ററുകളുടെ നവീകരണം പൂർത്തിയായി
Travel

ദുബായ് മെട്രോ റെയിൽവേ സ്റ്റേഷനുകളിലെ 262 എസ്‌കലേറ്ററുകളുടെ നവീകരണം പൂർത്തിയായി

July 2, 2026
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി
Business

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി

July 2, 2026
വനിതാ പബ്ലിഷർമാർക്കായി ‘പബ്ലിഷർ സ്റ്റുഡിയോ’ ആഗോള ലേണിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു
Sharjah

വനിതാ പബ്ലിഷർമാർക്കായി ‘പബ്ലിഷർ സ്റ്റുഡിയോ’ ആഗോള ലേണിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു

July 2, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel