• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

യുഎഇയിൽ നഴ്സിങ് മേഖലയിലും സ്വദേശിവൽക്കരണം ശക്തമാകുന്നു; ആരോഗ്യ മേഖലയിലെ നിയമനങ്ങളിൽ വൻ മാറ്റത്തിന് സാധ്യത

by UAE വാർത്ത ലേഖകൻ
3 months ago
in Dubai, UAE
Reading Time: 1 min read
24 0
യുഎഇയിൽ നഴ്സിങ് മേഖലയിലും സ്വദേശിവൽക്കരണം ശക്തമാകുന്നു; ആരോഗ്യ മേഖലയിലെ നിയമനങ്ങളിൽ വൻ മാറ്റത്തിന് സാധ്യത
132
VIEWS
Share on WhatsappShare on Facebook

ദുബായ്: യുഎഇയിലെ ആരോഗ്യ മേഖലയിൽ സ്വദേശിവൽക്കരണം കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി നഴ്സിങ് രംഗത്തും കൂടുതൽ സ്വദേശി നിയമനങ്ങൾക്ക് തയ്യാറെടുക്കുകയാണ് അധികൃതർ. സ്വദേശി യുവതീയുവാക്കളെ നഴ്സിങ് മേഖലയിലേക്ക് ആകർഷിക്കുന്നതിനായി പുതിയ പദ്ധതികളും പ്രോത്സാഹന നടപടികളും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ 1,897 സ്വദേശികൾ നഴ്സിങ് തൊഴിൽ തിരഞ്ഞെടുത്തതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. നിലവിൽ രാജ്യത്തെ ആകെ നഴ്സുമാരിൽ സ്വദേശികളുടെ പങ്ക് 2.8 ശതമാനം മാത്രമാണ്. ഈ ശതമാനം ഗണ്യമായി ഉയർത്തുന്നതിനുള്ള ദീർഘകാല പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നത്.

നഴ്സിങ് മേഖലയെ സ്വദേശികൾക്ക് കൂടുതൽ ആകർഷകമാക്കുന്നതിനായി വിവിധ ആനുകൂല്യങ്ങളും ബോധവത്കരണ പരിപാടികളും നടപ്പാക്കുന്നുണ്ട്. മുൻപ് നിരവധി പദ്ധതികൾ ആരംഭിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച തോതിൽ സ്വദേശിവൽക്കരണ ലക്ഷ്യം കൈവരിക്കാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് കൂടുതൽ വ്യാപകമായ പ്രചാരണ പ്രവർത്തനങ്ങളിലേക്കും പരിശീലന പദ്ധതികളിലേക്കും അധികൃതർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

നിലവിൽ രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ഏകദേശം 2,500 സ്വദേശി വിദ്യാർഥികൾ നഴ്സിങ് പഠനം തുടരുന്നുണ്ട്. ഭാവിയിൽ ആരോഗ്യ മേഖലയിലെ സ്വദേശി സാന്നിധ്യം വർധിപ്പിക്കുന്നതിൽ ഇവർ നിർണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ.

പ്രത്യേകിച്ച് പുരുഷന്മാർ നഴ്സിങ് രംഗത്തേക്ക് കടന്നുവരുന്നത് ആരോഗ്യ മന്ത്രാലയം പ്രതീക്ഷയോടെയാണ് കാണുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് നഴ്സിങ് കോഴ്സുകളിൽ രണ്ട് ആൺ വിദ്യാർഥികൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ആ എണ്ണം 300 ആയി ഉയർന്നിട്ടുണ്ട്. കൂടുതൽ പുരുഷ വിദ്യാർഥികളെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനായി പ്രത്യേക പദ്ധതികളും നടപ്പാക്കാൻ ആലോചനയുണ്ട്.

ആരോഗ്യ മേഖലയിലെ സ്വദേശിവൽക്കരണം ശക്തമാകുന്നത് ദീർഘകാലാടിസ്ഥാനത്തിൽ തൊഴിൽ വിപണിയിൽ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും സ്വദേശി മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികളെന്ന് അധികൃതർ വ്യക്തമാക്കുന്നു.

Tags: DUBAILatest NewsNursing Jobs UAEUAE EmiratisationUAE Healthcare SectorUnited Arab Emirates updates

RelatedPosts

Flow of vehicles on Al Ittihad Road moving toward the upgraded Al Qiyadah Intersection in Deira, Dubai
Travel

അൽ ഖിയാദ ഇന്റർസെക്ഷനിൽ ഗതാഗത പരിഷ്‌കരണം; കാത്തിരിപ്പ് സമയം 15% വരെ കുറയും

Starlink satellite dish antenna positioned outdoors against a clear city skyline
Tech

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് യുഎഇയിൽ പ്രവർത്തനം ആരംഭിച്ചു

The case was revealed during a press conference attended by Lieutenant General Mohammed Ahmed Al Marri, Director General of GDRFA Dubai, and senior officials from the department.
UAE

സോഷ്യൽ മീഡിയ വഴി വ്യാജ വിസ തട്ടിപ്പ്: ഗായകനെ ദുബായിൽ പിടികൂടി

Banner announcing the 12th edition of Mansha’a Mattool Dubai Mahabba conference
Community

മൻശഅ് മാട്ടൂൽ ദുബൈ ചാപ്റ്റർ മഹബ്ബ സെപ്‌റ്റംബർ 6ന് ദുബൈയിൽ.

Dubai's Roads and Transport Authority (RTA) has won the international 3G Excellence Award in Corporate Governance Practices 2026, presented by Cambridge IFA.
Business

മികച്ച കോർപ്പറേറ്റ് ഭരണനിർവഹണം: ദുബായ് ആർടിഎയ്ക്ക് ആഗോള 3G പുരസ്കാരം

The UAE National Centre of Meteorology warns of thick morning fog in Dubai, Abu Dhabi, and interior routes as humidity touches 90%. Read driving rules and speed limit updates.
Weather

യുഎഇയിൽ വീണ്ടും മൂടൽമഞ്ഞ് സജീവം; പുലർച്ചെ ദൂരക്കാഴ്ച കുറയുമെന്ന് മുന്നറിയിപ്പ്

The UAE has landed a third relief aircraft in Kathmandu, delivering Dubai Police search teams and supplies to bring total aid to 148 tonnes after Nepal floods.
World

പ്രളയക്കെടുതിയിൽ വലയുന്ന നേപ്പാളിന് തുണയായി യുഎഇ; രക്ഷാപ്രവർത്തക സംഘവും ദുരിതാശ്വാസ സാമഗ്രികളും കാഠ്മണ്ഡുവിലെത്തി

Heavy rain and strong winds lashed Al Dhaid in Sharjah as the UAE National Centre of Meteorology issued an alert for convective clouds and blowing dust.
Weather

അൽ ദൈദിൽ കനത്ത മഴ; യുഎഇയിൽ ജാഗ്രതാ നിർദേശം

Abu Dhabi's RASID platform uses AI to screen wastewater across 100 sites, tracking 400+ indicators to predict health and environmental threats early.
Health

പകർച്ചവ്യാധികളും ആരോഗ്യഭീഷണികളും മുൻകൂട്ടിയറിയാൻ അബുദാബിയിൽ എഐ ഡ്രൈവൻ മലിനജല നിരീക്ഷണ സംവിധാനം

The UAE has rejected claims of arming factions in Sudan's civil war, reiterating its neutral stance and demanding a full ban on foreign military aid in a response to the UN.
World

സുഡാൻ ആഭ്യന്തരയുദ്ധത്തിൽ ആയുധം നൽകിയിട്ടില്ല; വിദേശ സൈനിക ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.