അബുദാബി: ദുബായ് നഗരമധ്യത്തിൽ സ്ഫോടനശബ്ദം കേട്ടെന്ന വ്യാജവാർത്ത പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം വ്യാപിപ്പിച്ചു.
റിപ്പോർട്ട് തയ്യാറാക്കിയ റിപ്പോർട്ടറുടെയും വാർത്ത തയ്യാറാക്കൽ, അംഗീകാരം, പ്രസിദ്ധീകരണം എന്നിവയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയതായി അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ഷംസി അറിയിച്ചു.
വാർത്ത പിൻവലിക്കുകയും മാപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും നിയമപരമായ ഉത്തരവാദിത്തം നിർണയിക്കുന്നതിനുള്ള അന്വേഷണം തുടരുമെന്നും അന്വേഷണഫലത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
















