• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, August 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Uncategorized

ശമ്പള വർധന ആവശ്യപ്പെട്ട് യു.എൻ.എ സമരം; സ്വകാര്യ ആശുപത്രികൾ പ്രതിസന്ധിയിൽ

by UAE വാർത്ത ലേഖകൻ
5 months ago
in Uncategorized
Reading Time: 1 min read
26 0
ശമ്പള വർധന ആവശ്യപ്പെട്ട് യു.എൻ.എ സമരം; സ്വകാര്യ ആശുപത്രികൾ പ്രതിസന്ധിയിൽ
145
VIEWS
Share on WhatsappShare on Facebook

കോഴിക്കോട്: ശമ്പള വർധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) പണിമുടക്കി സമരം ശക്തമാക്കിയതോടെ സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയിലായി.

സ്വകാര്യ ആശുപത്രികളിൽ ചികിത്സ ലഭിക്കാതെ രോഗികൾ ബുദ്ധിമുട്ടിലാണെന്ന് റിപ്പോർട്ടുകൾ. അത്യാഹിത വിഭാഗങ്ങളിൽ പോലും നഴ്സുമാരുടെ കുറവ് മൂലം രോഗികളെ പരിചരിക്കാൻ കഴിയാതെ ഡോക്ടർമാർ നിസ്സഹായരാകുന്ന സ്ഥിതിയാണ് പല ആശുപത്രികളിലും.

പ്രതിസന്ധി രൂക്ഷമായിട്ടും പ്രശ്നപരിഹാരത്തിന് സർക്കാർ ഇടപെടാത്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

ചികിത്സ മുടങ്ങി

ഭൂരിഭാഗം സ്വകാര്യ ആശുപത്രികളിലും അത്യാഹിത വിഭാഗത്തിൽ പോലും ചികിത്സ മുടങ്ങുന്ന സാഹചര്യം റിപ്പോർട്ട് ചെയ്യപ്പെടുന്നു. ചില സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പോലും തിരിച്ചയക്കുന്നുവെന്നാണ് വിവരം.

ഇതോടെ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

സംഘടനയും മാനേജ്മെന്റും നേർക്ക് നേർ

തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യു.എൻ.എ നേതൃത്വം വ്യക്തമാക്കി.

അതേസമയം സമരം അവസാനിപ്പിക്കാതെ ചർച്ചയില്ലെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്റെ നിലപാട്. നോട്ടീസ് നൽകാതെയാണ് നഴ്സുമാർ പണിമുടക്കിയതെന്നും രോഗികളുടെ ജീവൻ വെച്ച് വിലപേശുകയാണെന്നും മാനേജ്മെന്റ് ആരോപിച്ചു.

നഴ്സുമാർ ജോലിയിൽ തിരിച്ചെത്തിയില്ലെങ്കിൽ പുതിയ ജീവനക്കാരെ നിയമിക്കുമെന്ന് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

യു.എൻ.എ പ്രതികരണം

ആശുപത്രികളാണ് രോഗികളുടെ ജീവൻ വെച്ച് പന്താടുന്നതെന്ന് യു.എൻ.എ പ്രസിഡന്റ് ജാസ്മിൻ ഷാ പ്രതികരിച്ചു.

“ദിവസക്കൂലിയായി 1333 രൂപ വേണമെന്നതാണ് ഞങ്ങളുടെ ആവശ്യം. അർഹമായ ആനുകൂല്യങ്ങൾ ലഭിക്കണം. ഇത് ഒരു അതിജീവന സമരമാണ്,” എന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നപരിഹാരത്തിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രോഗികളുടെ ആശങ്ക

നഴ്സുമാരില്ലാത്തതിനാൽ അത്യാഹിത വിഭാഗത്തിലെ രോഗികളെ പോലും പരിചരിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് കോഴിക്കോട് ഇഖ്റ ഇന്റർനാഷണൽ ഹോസ്പിറ്റൽ അധികൃതർ പറഞ്ഞു.

അപകടത്തിൽ പരിക്കേറ്റ മകനുമായി ആശുപത്രിയിലെത്തിയ ഒരാൾ, നഴ്സുമാരില്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് പോകാൻ ആവശ്യപ്പെട്ടുവെന്നും ഏറെ പ്രയാസപ്പെട്ടാണ് ചികിത്സ ലഭിച്ചതെന്നും പറഞ്ഞു.

സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയ രോഗികളും ബന്ധുക്കളും വലിയ ആശങ്കയിലാണ്. സമരം അവസാനിപ്പിക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്ന ആവശ്യവും ശക്തമാകുകയാണ്.

Tags: Kerala healthcare crisis newsKozhikode hospital newsnurses salary protest Keralaprivate hospital nurses protestUNA nurses strike Kerala

RelatedPosts

No Content Available
GDRFA Dubai immigration officers participating in the Dubai Mallathon indoor walking initiative at a local shopping mall.
Health

ദുബായ് മാളത്തോൺ; ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തം

Expatriates hoisting Indian and UAE national flags atop Masfout Mountains in Ajman.
Community

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം അജ്മാൻ മസ്ഫൂത് മലനിരകളുടെ മുകളിൽ ആഘോഷിച്ച് എ4 അഡ്വഞ്ചർ കൂട്ടായ്മ

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു
Community

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു

Indian Consul B.G. Krishnan hoisting the national flag during Independence Day celebrations in Ras Al Khaimah.
Ras Al Khaimah (RAK)

റാസൽ ഖൈമയിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.