• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ഫോർബ്സ് മിഡിൽ ഈസ്റ്റിന്റെ ‘മോസ്റ്റ് ഇൻഫ്ലുവൻഷ്യൽ സിഎംഒസ് 2026’ പട്ടികയിൽ ഇടം നേടി മലയാളി മാർക്കറ്റിംഗ് പ്രൊഫഷണൽ വി. നന്ദകുമാർ

by UAE വാർത്ത ലേഖകൻ
3 months ago
in Dubai, UAE
Reading Time: 1 min read
25 1
ഫോർബ്സ് മിഡിൽ ഈസ്റ്റിന്റെ ‘മോസ്റ്റ് ഇൻഫ്ലുവൻഷ്യൽ സിഎംഒസ് 2026’ പട്ടികയിൽ ഇടം നേടി മലയാളി മാർക്കറ്റിംഗ് പ്രൊഫഷണൽ വി. നന്ദകുമാർ
142
VIEWS
Share on WhatsappShare on Facebook

ദുബായ്: മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനശേഷിയുള്ള മാർക്കറ്റിംഗ് നേതാക്കളെ ഉൾപ്പെടുത്തി ഫോർബ്സ് മിഡിൽ ഈസ്റ്റ് പ്രസിദ്ധീകരിച്ച ‘Most Influential CMOs 2026’ പട്ടികയിൽ ഇടം നേടി മലയാളി മാർക്കറ്റിംഗ് പ്രൊഫഷണലായ വി. നന്ദകുമാർ. ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായ അദ്ദേഹം, മിഡിൽ ഈസ്റ്റിലെ പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ മാർക്കറ്റിംഗ് മേധാവികൾക്കൊപ്പം പട്ടികയിൽ ഇടം നേടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

അഞ്ച് വർഷത്തിലൊരിക്കൽ പ്രസിദ്ധീകരിക്കുന്ന ഈ പ്രത്യേക പട്ടികയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 101 പ്രമുഖ മാർക്കറ്റിംഗ് പ്രൊഫഷണലുകളെയാണ് ഫോർബ്സ് മിഡിൽ ഈസ്റ്റ് തെരഞ്ഞെടുത്തത്. ADNOC, e&, Dubai Holding, Abu Dhabi Islamic Bank, Al-Futtaim Group, DIFC Dubai, Cleveland Clinic Abu Dhabi, Qatar Financial Centre, LuLu Group തുടങ്ങിയ മിഡിൽ ഈസ്റ്റിലെ വമ്പൻ സ്ഥാപനങ്ങളിലെ മാർക്കറ്റിംഗ് നേതാക്കളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം സ്വദേശിയായ വി. നന്ദകുമാറിന് ഇതാദ്യമായല്ല ഈ അംഗീകാരം ലഭിക്കുന്നത്. 2020-ൽ ഫോർബ്സ് മിഡിൽ ഈസ്റ്റ് പ്രസിദ്ധീകരിച്ച സമാന പട്ടികയിലും അദ്ദേഹം ഇടം നേടിയിരുന്നു. 2020-ലും 2026-ലും ഈ അംഗീകാരം നേടുന്ന ഏക മലയാളിയെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. രണ്ട് പതിപ്പുകളിലും ഇടംനേടിയതിലൂടെ മിഡിൽ ഈസ്റ്റിലെ മാർക്കറ്റിംഗ് രംഗത്തെ അദ്ദേഹത്തിന്റെ സ്ഥിരതയാർന്ന മികവും സ്വാധീനവും വീണ്ടും അടിവരയിടപ്പെടുകയാണ്.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമ, മാർക്കറ്റിംഗ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് രംഗത്തെ അനുഭവസമ്പത്തുള്ള നന്ദകുമാർ കഴിഞ്ഞ 26 വർഷമായി ലുലു ഗ്രൂപ്പിനൊപ്പമാണ് പ്രവർത്തിക്കുന്നത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ അടുത്ത സഹപ്രവർത്തകനായ അദ്ദേഹം, ഗ്രൂപ്പിന്റെ വളർച്ചയിലും ആഗോള ബ്രാൻഡ് വികസനത്തിലും നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

മിഡിൽ ഈസ്റ്റിലും ഇന്ത്യയിലുമായി ലുലു ഗ്രൂപ്പ് നടപ്പാക്കിയ നിരവധി പ്രധാന പദ്ധതികൾ, പുതിയ സംരംഭങ്ങൾ, ബ്രാൻഡ് പ്രചാരണ കാമ്പെയ്‌നുകൾ, സാമൂഹിക പ്രതിബദ്ധതാ പദ്ധതികൾ, കോർപ്പറേറ്റ് സംരംഭങ്ങൾ എന്നിവയുടെ ആസൂത്രണത്തിലും നടപ്പാക്കലിലും വി. നന്ദകുമാർ സജീവ സാന്നിധ്യമായിരുന്നു. കേരളവുമായി ബന്ധപ്പെട്ട ലുലു ഗ്രൂപ്പിന്റെ വിവിധ പദ്ധതികളിലും അദ്ദേഹത്തിന്റെ പങ്കാളിത്തം ശ്രദ്ധേയമാണ്.

നിലവിൽ ലുലു ഗ്രൂപ്പിന്റെ ആഗോള മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അദ്ദേഹം, ബ്രാൻഡ് മാനേജ്മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഇ-കൊമേഴ്‌സ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് എന്നീ മേഖലകളിൽ നൽകിയ സംഭാവനകളിലൂടെ ശ്രദ്ധേയനാണ്.

മിഡിൽ ഈസ്റ്റ് മേഖലയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പട്ടികയിൽ ഈജിപ്ത്, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ മാർക്കറ്റിംഗ് മേധാവികളാണ് കൂടുതൽ ഇടം നേടിയത്. 21 ഈജിപ്ഷ്യൻ, 13 എമിറാത്തി, 12 സൗദി പ്രൊഫഷണലുകൾ പട്ടികയിൽ ഉൾപ്പെട്ടപ്പോൾ ഇന്ത്യക്കാരുടെ എണ്ണം താരതമ്യേന കുറവായിരുന്നു. അത്തരമൊരു പട്ടികയിൽ മലയാളിയായ വി. നന്ദകുമാർ ഇടം നേടിയിരിക്കുന്നത് പ്രവാസി മലയാളി സമൂഹത്തിനും കേരളത്തിനും അഭിമാനകരമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

Tags: Corporate CommunicationsForbes Middle EastLulu GroupMarketingMost Influential CMOs 2026V Nandakumar

RelatedPosts

Dr. Azad Moopen and Dr. Shamsheer Vayalil rank in the top five of Forbes Middle East Healthcare Leaders 2026 as seven Kerala entrepreneurs secure global recognition.
Business

ഫോബ്സ് മിഡിൽ ഈസ്റ്റ് ഹെൽത്ത്കെയർ പട്ടികയിൽ തിളങ്ങി മലയാളികൾ; ഡോ. ഷംഷീർ വയലിലും ഡോ. ആസാദ് മൂപ്പനും ആദ്യ അഞ്ചിൽ

UAE President Sheikh Mohamed bin Zayed leads delegation in Munich as UAE and Germany sign 30 strategic pacts spanning energy, aviation, logistics, and food security.
Business

യു.എ.ഇ. പ്രസിഡണ്ടിൻ്റെ ജർമനി സന്ദർശനംപങ്കാളിത്തം ശക്തിപ്പെടുത്താൻ യു.എ.ഇ. – ജർമ്മനി ബിസിനസ് ഫോറത്തിൽ ധാരണ

LuLu Group plans a Rs 2,000-crore investment in Madhya Pradesh for malls, hypermarkets, and agri-procurement following talks with CM Mohan Yadav in Dubai.
Business

ലുലു ഗ്രൂപ്പിനെ മധ്യപ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്

The 15th AIM Congress 2026 opens at Dubai World Trade Centre. LuLu Group Chairman Yusuff Ali and Indian state delegations explore trade and investment ties.
Business

മൂന്ന് ദിവസത്തെ വാർഷിക നിക്ഷേപക സംഗമത്തിനു ദുബായിൽ തുടക്കമായി

Lulu Group expands its retail network in Saudi Arabia with the opening of a 95,648 sq ft hypermarket in Madinah near the Haramain Railway Station.
Business

വിശുദ്ധനഗരമായ മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു

LuLu Group Chairman MA Yusuff Ali in discussion with Union Home Minister Amit Shah in New Delhi.
India

കേന്ദ്ര ആഭ്യന്ത്രര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

സ്വത്വം വിട്ടുവീഴ്ച ചെയ്യാതെ പ്രാദേശിക സഹകരണം: ആഗോള ബിസിനസ് ഇവന്റ്സ് വിപണിയിൽ ജിസിസിക്ക് നിർണായകം
Business

സ്വത്വം വിട്ടുവീഴ്ച ചെയ്യാതെ പ്രാദേശിക സഹകരണം: ആഗോള ബിസിനസ് ഇവന്റ്സ് വിപണിയിൽ ജിസിസിക്ക് നിർണായകം

അറേബ്യൻ ട്രാവൽ മാർക്കറ്റ് 2026 സന്ദർശിച്ച് ശൈഖ് മുഹമ്മദ്; ആഗോള വിനോദസഞ്ചാര മേഖലയിൽ പുതിയ കുതിപ്പൊരുക്കാൻ ദുബായ്
Business

അറേബ്യൻ ട്രാവൽ മാർക്കറ്റ് 2026 സന്ദർശിച്ച് ശൈഖ് മുഹമ്മദ്; ആഗോള വിനോദസഞ്ചാര മേഖലയിൽ പുതിയ കുതിപ്പൊരുക്കാൻ ദുബായ്

ആഗോള ശരാശരിയേക്കാൾ മുന്നിൽ ഗൾഫ് ടൂറിസം; ജിസിസി സമ്പദ്‌വ്യവസ്ഥയുടെ 11 ശതമാനവും വിനോദസഞ്ചാര മേഖലയിൽ നിന്ന്
Business

ആഗോള ശരാശരിയേക്കാൾ മുന്നിൽ ഗൾഫ് ടൂറിസം; ജിസിസി സമ്പദ്‌വ്യവസ്ഥയുടെ 11 ശതമാനവും വിനോദസഞ്ചാര മേഖലയിൽ നിന്ന്

എടിഎം 2026 ദുബായിൽ ആരംഭിച്ചു; ചാറ്റ്ബോട്ടുകളിൽ നിന്ന് അടിസ്ഥാന യാത്രാ സംവിധാനങ്ങളിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
Business

എടിഎം 2026 ദുബായിൽ ആരംഭിച്ചു; ചാറ്റ്ബോട്ടുകളിൽ നിന്ന് അടിസ്ഥാന യാത്രാ സംവിധാനങ്ങളിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.